ഇന്ത്യൻ റെയിൽവേയുടെ മുഖച്ഛായ മാറ്റിയ വന്ദേ ഭാരത് എക്സ്പ്രസ് അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ്. ഉന്നത നിലവാരത്തിലുള്ള യാത്രാസൗകര്യങ്ങളും വൃത്തിയുള്ള കോച്ചുകളും വന്ദേ ഭാരതിനെ ചുരുങ്ങിയ കാലം കൊണ്ട് ജനപ്രിയമാക്കി. നിലവിൽ ചെയർ കാർ സംവിധാനത്തിൽ സർവീസ് നടത്തുന്ന ഈ പ്രീമിയം ട്രെയിനിന്റെ സ്ലീപ്പർ പതിപ്പ് ഉടൻ രാജ്യത്തിന് സമർപ്പിക്കും.
രാജ്യത്തെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ഗുവാഹത്തി - കൊൽക്കത്ത റൂട്ടിലായിരിക്കും സർവീസ് ആരംഭിക്കുകയെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ട്രെയിനിന്റെ പരീക്ഷണ ഓട്ടവും സുരക്ഷാ സർട്ടിഫിക്കേഷൻ നടപടികളും വിജയകരമായി പൂർത്തിയാക്കി കഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരിക്കും പുതിയ ട്രെയിനിന്റെ ഉദ്ഘാടന കർമ്മം നിർവ്വഹിക്കുന്നത്.
അടുത്ത 15 മുതൽ 20 ദിവസങ്ങൾക്കുള്ളിൽ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ലോഞ്ച് ചെയ്യുമെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി. ദീർഘദൂര യാത്രകൾക്ക് കൂടുതൽ സൗകര്യപ്രദമായ രീതിയിൽ അത്യാധുനിക സജ്ജീകരണങ്ങളോടെയാണ് സ്ലീപ്പർ കോച്ചുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ആദ്യ സർവീസ് വിജയകരമാകുന്നതോടെ രാജ്യത്തെ മറ്റ് പ്രധാന നഗരങ്ങളെയും ബന്ധിപ്പിച്ചുകൊണ്ട് വന്ദേ ഭാരത് സ്ലീപ്പർ സർവീസുകൾ വ്യാപിപ്പിക്കാനാണ് റെയിൽവേ ലക്ഷ്യമിടുന്നത്.
കോട്ട-നാഗ്ഡ സെക്ഷനിൽ റെയിൽവേ സുരക്ഷാ കമ്മീഷണറുടെ മേൽനോട്ടത്തിൽ അടുത്തിടെ നടത്തിയ പരീക്ഷണ ഓട്ടം വൻ വിജയമായിരുന്നു. പരീക്ഷണ വേളയിൽ, ഇത് മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയിലെത്തി. റൈഡ് സ്റ്റെബിലിറ്റി, ഓസിലേഷൻ, വൈബ്രേഷൻ ബിഹേവിയർ, ബ്രേക്കിംഗ് , എമർജൻസി ബ്രേക്കിംഗ് എന്നിവയെല്ലാം മികച്ചതാണെന്നും ഇതിലൂടെ കണ്ടെത്തി.

പ്രത്യേകതകൾ
1,000 കിലോമീറ്ററിലധികം ദൂരത്തേക്ക് യാത്ര ചെയ്യുന്നതിനായി രൂപകൽപ്പന ചെയ്ത വന്ദേ ഭാരത് സ്ലീപ്പർ വേഗതയേറിയതും സുരക്ഷിതവുമായ യാത്ര ഉറപ്പാക്കുന്നു. മാത്രമല്ല രാത്രിയിലുള്ള യാത്ര കൂടുതൽ മികച്ചതാക്കാനും സാധിക്കും. മെച്ചപ്പെട്ട യാത്ര ഉറപ്പാക്കുന്നതിന് നവീകരിച്ച സസ്‌പെൻഷൻ, ആധുനിക സ്ലീപ്പർ കോച്ചുകൾ, നൂതന സുരക്ഷാ സംവിധാനങ്ങൾ എന്നിവയും ഈ ട്രെയിനിലുണ്ട്.
സുഖപ്രദമായ ബെർത്തുകൾ, ഓട്ടോമാറ്റിക് വാതിലുകൾ, ആധുനിക ടോയ്‌ലറ്റുകൾ, സിസിടിവി, അഗ്നിശമന സംവിധാനങ്ങൾ തുടങ്ങി നിരവധി ആധുനിക സൗകര്യങ്ങളും ഈ ട്രെയിനിൽ ഉൾപ്പെടുന്നു. യാത്രക്കാരുടെ സുരക്ഷയ്ക്കായി 'കവച്' സംവിധാനവും വന്ദേ ഭാരത് സ്ലീപ്പറിലുണ്ട്.
കോച്ചുകളും ടിക്കറ്റ് നിരക്കും
16 കോച്ചുകളാണ് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിലുള്ളത്. അതിൽ 11 എണ്ണം ത്രീ-ടയർ എസി കോച്ചുകളാണ്. 4 എണ്ണം ടു-ടയർ എസി കോച്ചുകളുമാണ്. ഒരു ഫസ്റ്റ് എസി കോച്ച് മാത്രമാണ് വന്ദേ ഭാരത് സ്ലീപ്പറിലുള്ളത്. അതിനാൽ ഈ ട്രെയിനിൽ മൊത്തം 823 യാത്രക്കാര്‍ക്കു മാത്രമേ യാത്ര ചെയ്യാൻ സാധിക്കുകയുള്ളൂ.
ഗുവാഹത്തി-ഹൗറ റൂട്ടിൽ പോകുമ്പോൾ ത്രീ ടയർ എസി കോച്ചിൽ ഏകദേശം 2,300 രൂപയായിരിക്കും ടിക്കറ്റ് നിരക്ക്. ടു-ടയർ എസി കോച്ചിലാണെങ്കിൽ നിരക്ക് ഏകദേശം 3,000 രൂപയായിരിക്കും. എന്നാൽ ഫസ്റ്റ് എസി കോച്ചിലെ ടിക്കറ്റ് നിരക്ക് ഏകദേശം 3,600 രൂപയായിരിക്കും.
More From GoodReturns

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

സ്വർണ്ണവിലയിൽ വൻ മാറ്റം; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ



Click it and Unblock the Notifications