ഇന്ത്യയിലെ ആദ്യത്തെ വന്ദേ മെട്രോ ട്രെയിൽ ഈ ആഴ്ച ലോഞ്ച് ചെയ്തു. രാജ്യത്തെ എല്ലാ നഗരങ്ങളിലേക്കും ഈ ട്രെയിൻ സർവ്വീസ് കൊണ്ടു വരണമെന്ന് റെയിൽവേ മന്ത്രാലയം പദ്ധതിയിടുന്നുണ്ട്. റാപ്പിഡ് റെയിലിന്റെ പുതിയ രൂപമാണ് ''നമോ ഭാരത് റാപ്പിഡ് റെയിൽ'' എന്ന് ഔദ്യോഗികമായി പേരിട്ടിരിക്കുന്ന ഈ വന്ദേ മെട്രോ ട്രെയിൻ.
ഏകദേശം 350 കിലോ മീറ്റർ ദൂരം വരുന്ന ബുജിനും അഹമ്മദാബാദിനും ഇടയിലാണ് ഈ പുതിയ വന്ദേ മെട്രോ സർവ്വീസ് ആരംഭിക്കുന്നത്. നിലവിൽ ഈ രണ്ട് സ്റ്റേഷനുകൾക്കിടയിലൂടെ സഞ്ചരിക്കുന്ന ഏറ്റവും വേഗതയേറിയ ട്രെയിനിന് കുറഞ്ഞത് ആറ് മണിക്കൂർ റണ്ണിംഗ് ടൈം ഉണ്ട്. എന്നാൽ ഈ പുതിയ ട്രെയിൻ ആറ് മണിക്കൂർ പോലും ദൈർഘ്യം എടുക്കുന്നില്ല. 1150 പേർക്ക് ഇരിക്കാവുന്ന 12 കോച്ചുകളാണ് ഈ ട്രെയിനിലുള്ളത്. മാത്രമല്ല ഇതിൽ ഒരു യാത്രക്കാരന് ഏകദേശം 455 രൂപയാണ് നിരക്ക് വരുന്നത്.

100 കിലോമീറ്റർ, 200 കിലോമീറ്റർ അല്ലെങ്കിൽ 300 കിലോമീറ്റർ അകലെയുള്ള നഗരങ്ങളിൽ യാത്രയ്ക്ക് പരിമിതമായ ഓപ്ഷനുകൾ മാത്രമേയുള്ളൂ. ആളുകൾ ഒന്നുകിൽ സ്വന്തം വാഹനങ്ങൾ ഓടിച്ച് പോകണം അല്ലെങ്കിൽ ബസുകളിൽ യാത്ര ചെയ്യണം. ട്രെയിനുകളിൽ പ്രധാനമായും മൂന്ന് വിഭാഗത്തിലുള്ള സേവനങ്ങളുണ്ട്.
എക്സ്പ്രസ് അല്ലെങ്കിൽ മെയിൽ: എല്ലാ ചെറിയ സ്റ്റേഷനുകളിലും നിർത്തില്ല. സാധാരണ ട്രെയിനുകൾ അല്ലെങ്കിൽ പ്രധാന നഗരങ്ങളിലെ സബ് അർബൻ വിഭാഗങ്ങളിൽ പ്രവർത്തിക്കുന്ന ഇലക്ട്രിക് മൾട്ടിപ്പിൾ യൂണിറ്റ് (EMU), മെയിൻലൈനിൽ പ്രവർത്തിക്കുന്ന മെയിൻലൈൻ ഇലക്ട്രിക് മൾട്ടിപ്പിൾ യൂണിറ്റ് (MEMU).
പൊതുഗതാഗതം ഉപയോഗിക്കാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഹരിതഗൃഹ വാതക ഉദ്‌വമനം കുറയ്ക്കുക എന്ന വലിയ ലക്ഷ്യത്തിലേക്ക് എത്താൻ രാജ്യത്തെ സഹായിക്കും. പക്ഷേ ആളുകൾ പലപ്പോഴും വേഗതയേറിയതും സൗകര്യപ്രദവുമായ യാത്രാമാർഗങ്ങൾ കണ്ടു പിടിക്കുകയും അത് ഉപയോഗിക്കുകയും ചെയ്യുന്നു.
അത്തരത്തിലുള്ള ഒരു സേവനം വാഗ്ദാനം ചെയ്യുന്ന റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം (ആർആർടിഎസ്) കഴിഞ്ഞ വർഷം ഡൽഹിക്കും മീററ്റിനും ഇടയിൽ ഭാഗികമായി ആരംഭിച്ചിരുന്നു. പൂർണമായും ഇത് പ്രവർത്തനക്ഷമമായാൽ ഡൽഹി, ഗാസിയാബാദ്, മീററ്റ് എന്നിവിടങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് ഈ പുതിയ സർവീസിലൂടെ യാത്ര എളുപ്പമാക്കും. എന്നാൽ ഈ സേവനങ്ങൾക്കും പരിമിതികളുണ്ട്.
മെട്രോ, ആർ.ആർ.ടി.എസ് എന്നിവയുടെ പരിമിതികൾ
പുതിയ അടിസ്ഥാന സൗകര്യങ്ങൾക്കായി ചിലവഴിക്കുന്ന തുകയും പുതിയ റൂട്ടുകളിൽ ഇവ നിർമ്മിക്കാൻ എടുക്കുന്ന സമയവും നോക്കുമ്പോൾ ആർ.ആർ.ടി.എസ് ഉം മെട്രോ പദ്ധതികളും ഒരുപോലെ തന്നെയാണെന്ന് മനസിലാക്കാം. സെക്ഷൻ (ഇലവേറ്റഡ്/അണ്ടർഗ്രൗണ്ട്) അനുസരിച്ച് ഡൽഹി മെട്രോയെ സംബന്ധിച്ചിടത്തോളം ഒരു കിലോമീറ്റർ ദൈർഘ്യമുള്ള നിർമ്മാണത്തിന് ചിലവ് 200 കോടി മുതൽ 600 കോടി രൂപ വരെയാണ്. എന്നാൽ ആർ.ആർ.ടി.എസ് ന്റെ കാര്യത്തിൽ ഈ തുക കിലോമീറ്ററിന് 400 കോടി രൂപയാണ്.
ഈ പ്രോജക്ടുകളെല്ലാം പൂർത്തിയാക്കാൻ വളരെയധികം സമയമെടുക്കുന്നു. 2005ലാണ് ആർ.ആർ.ടി.എസ് എന്ന ആശയം രൂപപ്പെട്ടത്, എന്നാൽ ഇത് യാഥാർത്ഥ്യമാകാൻ ഏകദേശം രണ്ട് പതിറ്റാണ്ടെടുത്തു.
വന്ദേ മെട്രോ യാത്രക്കാരുടെ പ്രശ്നത്തിന് പരിഹാരമാവുമോ?
ഇന്ത്യൻ റെയിൽവേയ്ക്ക് ഏകദേശം 62,000 കിലോമീറ്റർ ദൈർഘ്യമുള്ള ഒരു വലിയ ബ്രോഡ് ഗേജ് (ബിജി) ശൃംഖലയുണ്ട്. രാജ്യത്തുടനീളം ഇതിന് സ്റ്റേഷനുകളുണ്ട്. അതിനാൽ എല്ലാ അടിസ്ഥാന സൗകര്യങ്ങളോടും കൂടെ വേഗതയേറിയതും ആധുനികവും കൂടുതൽ സൗകര്യപ്രദവുമായ ട്രെയിൻ സർവീസ് പ്രവർത്തനത്തിനായി ഒരുങ്ങി. പുതിയ ട്രെയിൻ സെറ്റിനു വേണ്ടി ഇൻവെസ്റ്റ് ആവശ്യമാണ്.
നഗരത്തിലുടനീളം മെട്രോകൾ നിർമ്മിക്കുന്നതിനോ അതിവേഗ ഗതാഗത സംവിധാനത്തിനോ ഉയർന്ന തോതിൽ ഇൻവെസ്റ്റ്മെന്റ് ആവശ്യമാണ്. കൂടാതെ ഇതിനെല്ലാം ഭൂമിയും ആവശ്യമാണ്. പക്ഷേ നിലവിലുള്ള ട്രാക്കുകളിൽ ഓടാനും നിലവിലുള്ള സ്റ്റേഷനുകൾ ഉപയോഗിക്കാനും വന്ദേ മെട്രോകൾക്ക് കഴിയും എന്ന് റെയിൽവേ മന്ത്രാലയ ഉദ്യോഗസ്ഥൻ വിശദീകരിച്ചു.
തിരക്കുള്ള സമയങ്ങളിൽ എല്ലാ ചെറിയ പട്ടണങ്ങളിൽ നിന്നും വലിയ നഗരങ്ങളിലേക്ക് ആളുകളുടെ വലിയ തിരക്കാണ്. അത് ഡൽഹിയോ മുംബൈയോ കൊൽക്കത്തയോ ചെന്നൈയോ മറ്റേതെങ്കിലും മെട്രോ നഗരമാവട്ടെ. ജോലി, പഠനം എന്നീ ആവശ്യങ്ങൾക്കു വേണ്ടിയാണ് പ്രധാനമായും
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications