ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ നിലവിലേതിനു സമാനമായ വേഗത്തില്‍ മൂന്നാം പാദത്തിലും വളര്‍ച്ച നേടുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രമുഖ സാമ്പത്തിക വിദഗ്ധര്‍. 4.5 ശതമാനം വളര്‍ച്ചയാവും സമ്പദ് വ്യവസ്ഥ നേടുക. കാര്‍ഷിക മേഖലയെയും സര്‍ക്കാര്‍ ചെലവിനെയും അടിസ്ഥാനമാക്കിയാവും രാജ്യത്തെ സമ്പദ് വ്യവസ്ഥ വളര്‍ച്ച നേടുകയെന്ന് മറ്റു ചില സാമ്പത്തിക വിദഗ്ധരും അഭിപ്രായപ്പെട്ടു. ' ഞങ്ങളുടെ കോമ്പസൈറ്റ് ലീഡിങ് ഇന്‍ഡിക്കേറ്റര്‍ സൂചിപ്പിക്കുന്നത്, 2020 സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തിലെ മൊത്ത ആഭ്യന്തര ഉത്പാദന ( ജിഡിപി) വളര്‍ച്ച 4.5 ശതമാനമായി തുടരുമെന്നാണ്', സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഗ്രൂപ്പിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് സൗമ്യ കാന്തി പറയുന്നു.
ആദ്യപാദത്തില്‍ അഞ്ച് ശതമാനമായിരുന്ന ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച പിന്നീട് ജൂലൈ-സെപറ്റംബര്‍ മാസത്തോടെ 4.5 ശതമാനമായി കുറയുകയായിരുന്നു. 2019 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തിന്റെ ജിഡിപി വളര്‍ച്ചയുടെ താത്ക്കാലിക എസ്റ്റിമേറ്റ്, സ്റ്റാറ്റിസ്റ്റിക്കല്‍ വകുപ്പ് 6.8 ശതമാനത്തില്‍ നിന്ന് 6.1 ശതമാനമായി കുറച്ചിരുന്നു. കൂടാതെ 2020 സാമ്പത്തിക വര്‍ഷത്തിലിത് 5 ശതമാനമായിരിക്കുമെന്നും കണക്കാക്കിയിട്ടുണ്ട്. കഴിഞ്ഞ 11 വര്‍ഷത്തിനുള്ളിലെ ഏറ്റവും വേഗത കുറഞ്ഞ വളര്‍ച്ചാ നിരക്കാണിത്. എന്നാല്‍, 2021 -ല്‍ രാജ്യം വളര്‍ച്ചയുടെ പാത തിരിച്ചുപിടിക്കുമെന്നും സാമ്പത്തിക സര്‍വ്വെ പറയുന്നുണ്ട്. 6 മുതല്‍ 6.5 ശതമാനം വരെയാവും ഇക്കാലയളവിലെ വളര്‍ച്ചാ നിരക്ക്.

ഇപ്പോഴുള്ള താഴ്ന്ന നിരക്ക് 2020 സാമ്പത്തിക വര്‍ഷത്തെ ജിഡിപി നിരക്കില്‍ 4.7 ശതമാനം വളര്‍ച്ചയുണ്ടാക്കുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 'നിലവില്‍ കാര്യമായ പുരോഗതിയൊന്നുമില്ല. ഇതിനാല്‍ തന്നെ ഞങ്ങളുടെ മുഴുവന്‍ വര്‍ഷ ജിഡിപി ടാര്‍ജറ്റ് 4.7 ശതമാനമായി തന്നെ നിലനിര്‍ത്തുകയാണ്', കോട്ടക് മഹീന്ദ്ര ബാങ്ക് സാമ്പത്തിക വിദഗ്ധ ഉപാസന ഭരദ്വാജ് പറയുന്നു. വരും വര്‍ഷങ്ങളില്‍ പ്രതീക്ഷിക്കുന്ന 6.4 ശതമാനം വളര്‍ച്ച നേടുന്നതിന്റെ സമ്മര്‍ദം നേരിടുക ഉത്പാദന മേഖലയാവും.
വാണിജ്യ വാഹനങ്ങളുടെ വില്‍പ്പന, റെയില്‍വേ ചരക്ക് ഗതാഗതം തുടങ്ങിയവയില്‍ വന്ന ഇടിവ് എന്നിവ വളര്‍ച്ച നിരക്കിനെ കാര്യമായി ബാധിച്ചു. ഇത് ജിഡിപി പ്രൊജക്ഷന് ഗണ്യമായി കുറയുന്നതിന് ഇടയാക്കി. 2019 ഫെബ്രുവരിയില്‍ പോളിസി നിരക്കുകള്‍ 135 ബേസിസ് പോയിന്റായി റിസര്‍വ് ബാങ്ക് കുറച്ചിരുന്നു. മാത്രമല്ല, വിപണിയിലേക്ക് നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനും വളര്‍ച്ച ഉത്തേജിപ്പിക്കുന്നതിനുമായി കോര്‍പ്പറേറ്റ് നികുതി 22 ശതമാനമായി സര്‍ക്കാര്‍ ഇളവ് ചെയ്തിരുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
