ഇന്ത്യയിൽ കോടീശ്വരൻമാരുടെ എണ്ണത്തിൽ യാതൊരു കുറവുമില്ല. ദിവസവും കോടികൾ സമ്പാദിക്കുന്ന ഒട്ടനവധി പേരുണ്ട്. എന്നാൽ സമ്പാദിക്കുന്നതിൻ്റെ ഒരു പങ്ക് സാമൂഹിക സേവനങ്ങൾക്ക് നൽകുന്നവരുടെ എണ്ണം താരതമ്യേന കുറവാണ്. പക്ഷേ പല പ്രമുഖ ബിസിനസുകാരും വലിയ തുകകൾ ഇതിലാണ് നീക്കി വെക്കുന്നുമുണ്ട്. ഇത്തരത്തിൽ ഇന്ത്യയിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി കോടികൾ മുടക്കുന്നവരുടെ കണക്കുകൾ 'EdelGive Hurun India Philanthropy List' പുറത്തിറക്കിയിട്ടുണ്ട്.
2025ലെ കണക്കുകൾ മാത്രം പരിശോധിച്ചാൽ അതിസമ്പന്നരിലെ മുൻനിരക്കാർ 10,830 കോടി രൂപയാണ് ഇത്തരം സാമൂഹിക പ്രവർത്തനങ്ങൾക്കായി സംഭാവന നൽകിയത്. ഇത് കഴിഞ്ഞ മൂന്ന് വർഷങ്ങളെ അപേക്ഷിച്ച് 85% വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഒന്നാം സ്ഥാനം ആർക്ക്?
ഇന്ത്യയിലെ സമ്പന്ന കുടുംബങ്ങളിൽ ഏറ്റവും കൂടുതൽ തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി മാറ്റി വെക്കുന്നത് അംബാനി കുടുംബമല്ല. അത് എച്ച്‌സിഎൽ ടെക്‌നോളജീസിന്റെ സ്ഥാപകനായ ശിവ് നാടാറും കുടുംബവുമാണ്. കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ നാല് തവണയും ഇദ്ദേഹം തന്നെയാണ് ഈ ലിസ്റ്റിൽ ഒന്നാമനായി വന്നത്. 2025ൽ മാത്രം അദ്ദേഹം സംഭാവനയായി നൽകിയത് 2,708 കോടി രൂപയാണ്.
അതായത് ഒരു ദിവസം 7.4 കോടി രൂപ എന്ന നിരക്കിൽ ഇതിനെ കണക്കാക്കാം. ഈ തുകയുടെ ഭൂരിഭാഗവും വന്നത് വിദ്യാഭ്യാസം, കല തുടങ്ങിയ മേഖലകളെ പ്രോത്സാഹനത്തിനായി പ്രവർത്തിക്കുന്ന ശിവ് നാടാർ ഫൗണ്ടേഷനിൽ നിന്നാണ്. കഴിഞ്ഞ വർഷത്തേക്കാൾ 26% കൂടുതലാണ് ഇത്തവണത്തെ സംഭാവന.

മറ്റു സ്ഥാനക്കാർ ആരെല്ലാം?
രണ്ടാം സ്ഥാനത്തുള്ളത് ഇന്ത്യയിലെ അതിസമ്പന്നരിൽ മുൻനിരക്കാരനായ മുകേഷ് അംബാനിയാണ്. അദ്ദേഹം 2025ൽ ജീവ കാരുണ്യ പ്രവർത്തനങ്ങൾക്കായി നൽകിയത് 626 കോടി രൂപയാണ്. ഇത് കഴിഞ്ഞ വർഷത്തെ സംഭാവനയേക്കാൾ 54% വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ സംഭാവനയുടെ ഭൂരിഭാഗവും റിലയൻസ് ഫൗണ്ടേഷൻ വഴിയാണ് എത്തുന്നത്.
മൂന്നാം സ്ഥാനത്തുള്ളത് ബജാജ് ഫാമിലിയാണ്. ഈ വർഷത്തെ കണക്ക് പ്രകാരം ഇവർ 446 കോടി രൂപ സാമൂഹിക സേവനങ്ങൾക്കായി വിനിയോഗിച്ചു.
നാലാം സ്ഥാനത്ത് കുമാർ മംഗളം ബിർള & ഫാമിലിയും, അഞ്ചാം സ്ഥാനത്ത് ഗൗതം അദാനി & ഫാമിലിയുമാണ്. ഇതിൽ നാലാം സ്ഥാനക്കാർ 440 കോടി രൂപയും, അദാനി കുടുംബം 386 കോടി രൂപയും സാമൂഹിക സേവനങ്ങൾക്കായി നൽകിയിട്ടുണ്ട്.
ഹൂറൂൺ ഇന്ത്യ ലിസ്റ്റിൽ ആകെ 191 വ്യക്തികൾ ഉൾപ്പെട്ടിട്ടുണ്ട്. ഇതിൽ 12 പേർ പുതിയതായി പട്ടികയിൽ ഇടം നേടിയവരാണ്. ആദ്യത്തെ 10 സ്ഥാനങ്ങളിലുള്ളവർ ചേർന്ന് ആകെ 5,834 കോടി രൂപയാണ് ഈ വർഷം സംഭാവനയായി നൽകിയത്. 204 കോടി രൂപ സംഭാവന നൽകിയ രോഹിണി നിലേകനിയാണ് പട്ടികയിലെ ഏറ്റവും ദാനശീലയായ വനിത എന്നറിയപ്പെടുന്നത്.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications