ബ്ലൂംബെര്‍ഗ് ശതകോടീശ്വര സൂചിക പ്രകാരം റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാനും ഏഷ്യയിലെ ഏറ്റവും ധനികനായ വ്യക്തിയുമായ മുകേഷ് അംബാനിയുടെ മൂല്യം ഇപ്പോള്‍ 68.3 ബില്യണ്‍ ഡോളറാണ്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം സമ്പത്തില്‍ ബേര്‍ക്ക്ഷെയര്‍ ഹാത്വേയുടെ സിഇഒ ആയ വാറന്‍ ബഫറ്റിനെ മറികടന്നിരിക്കുകയാണ് മുകേഷ് അംബാനിയിപ്പോള്‍. ഫെയ്സ്ബുക്ക്, സില്‍വര്‍ ലേക്ക് എന്നിവയുള്‍പ്പടെയുള്ള കമ്പനികളില്‍ നിന്ന് ഡിജിറ്റല്‍ യൂണിറ്റായ ജിയോയ്ക്ക് 15 ബില്യണ്‍ ഡോളറിലധികം നിക്ഷേപം ലഭിച്ചതിനാല്‍ മുകേഷ് അംബാനിയുടെ ഇന്ത്യന്‍ ഓഹരികള്‍ മാര്‍ച്ചിലെ ഏറ്റവും കുറഞ്ഞ നിരക്കിനെക്കാള്‍ ഇരട്ടിയായി. റിലയന്‍സിന്റെ ഇന്ധന-റീട്ടെയില്‍ ബിസിനസിലെ ഒരു ഓഹരിയ്ക്ക് ഈ ആഴ്ച ബിപി പിഎല്‍സി ഒരു ബില്യണ്‍ ഡോളര്‍ നല്‍കിയിരുന്നു.
മുകേഷ് അംബാനിയുടെ സമ്പത്ത് കുതിച്ചുയര്‍ന്നപ്പോള്‍, കഴിഞ്ഞ മാസം ലോകത്തെ മികച്ച 10 സമ്പന്നരുടെ ക്ലബ്ബിലെ ഏക ഏഷ്യന്‍ വ്യവസായിയായി അദ്ദേഹം മാറി. ഈ ആഴ്ച 2.9 ബില്യണ്‍ ഡോളര്‍ ചാരിറ്റിയ്ക്ക് നല്‍കിയതിന് ശേഷമാണ് വാറന്‍ ബഫറ്റിന്റെ സമ്പാദ്യം കുറഞ്ഞത്. ഒറാക്കിള്‍ ഓഫ് ഒമാഹ എന്നറിയപ്പെടുന്ന 89 -കാരനായ ബഫറ്റ്, 2006 മുതല്‍ 37 ബില്യണ്‍ ഡോളറിലധികം ബേര്‍ക്ക്ഷെയര്‍ ഹാത്വേ സ്റ്റോക്ക് സംഭാവന ചെയ്ത ശേഷം റാങ്കിംഗില്‍ നിന്ന് പിന്മാറി. ഇതിനുപുറമെ, ബേര്‍ക്ക്ഷെയര്‍ ഹാത്വേയുടെ ഓഹരി പ്രകടനവും അടുത്തിടെ കുറഞ്ഞിരുന്നു.

63 -കാരനായ മുകേഷ് അംബാനി, ഇപ്പോള്‍ ലോകത്തെ ധനികരുടെ പട്ടികയില്‍ എട്ടാം സ്ഥാനത്താണ് നിലകൊള്ളുന്നത്. 2012 ആരംഭിച്ച ബ്ലൂംബെര്‍ഗ് ശതകോടീശ്വര സൂചിക അനുസരിച്ച് വാറന്‍ ബഫറ്റ് നിലവില്‍ ഒമ്പതാം സ്ഥാനത്താണ്. അംബാനിയുടെ ഡീലുകളുടെ ഗുണഫലമായി ഈ വര്‍ഷം ഇന്ത്യ എം&എയുടെ ഒരു ഹോട്ട് സ്പോട്ട് ആയി മാറുകയുണ്ടായി. ഇത് ഏഷ്യാ-പസഫിക്ക് മേഖലയില്‍ പ്രഖ്യാപിച്ചവരില്‍ 12 ശതമാനത്തിലധികം വരും. അതായത്, 1998 -ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന ആനുപാതം. ഏറ്റവും സമ്പന്നനായ ഇന്ത്യക്കാരന് എന്ന നിലയിലും അദ്ദേഹം ഒന്നാം സ്ഥാനത്ത് തുടരുന്നു. വിപണിയിലെ ആദ്യ രണ്ട് മാസങ്ങളില്‍ ഉണ്ടായ കനത്ത നഷ്ടത്തിന് ശേഷം, അടുത്ത രണ്ട് മാസങ്ങളില്‍ ടെലികോം വിഭാഗത്തിലെ ഓഹരികള്‍ വില്ക്കുന്നതില് റിലയന്‍സ് ഇന്‍ഡസ്ട്രീസ് നടത്തിയ കോടിക്കണക്കിന് രൂപയുടെ ഇടപാടുകള്‍ക്ക് ശേഷമാണ് അദ്ദേഹത്തിന്റെ സമ്പാദ്യം വര്‍ധിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
