രാജ്യത്ത് കൊറോണ വൈറസിന്റെ വ്യാപനം നിയന്ത്രിക്കുന്നതിനായി ഇൻഡിയോയുടെ എല്ലാ ആഭ്യന്തര വിമാന സർവീസുകളും താൽക്കാലികമായി നിർത്തിവച്ചിരുന്നു. എന്നാൽ 'ടിക്കറ്റ് കാൻസലേഷനുമായി ബന്ധപ്പെട്ട് നിരവധി തെറ്റായ വാർത്തകൾ പലരും സോഷ്യൽ മീഡിയയിലും മറ്റും ഷെയർ ചെയ്യുന്നുണ്ടെന്നും ഉപഭോക്താക്കൾ ഇത് വിശ്വസിക്കാതെ കാൻസലേഷനുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കണമെന്നും' ഇൻഡിഗോ എയർലൈൻസ് അറിയിച്ചു.
ഇൻഡിഗോയുടെ നിയമ പ്രകാരം നിങ്ങളുടെ ഫ്ലൈറ്റ് കാൻസൽ ചെയ്യുകയോ അല്ലെങ്കിൽ നിങ്ങൾ തന്നെ ടിക്കറ്റ് കാൻസൽ ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലോ 2020 ഏപ്രിൽ 30-ന് മുമ്പുള്ള എല്ലാ ബുക്കിംഗിന്റേയും മുഴുവൻ ക്രെഡിറ്റും നിങ്ങൾക്ക് ലഭിക്കുന്നതാണ്. ക്രെഡിറ്റ് നോട്ട് ഇഷ്യു ചെയ്ത തീയതി മുതൽ ഒരു വർഷം വരെ നിങ്ങൾക്ക് ഈ ക്രെഡിറ്റ് ഉപയോഗിക്കാവുന്നതുമാണ്. ഇനി ഒരു ട്രാവൽ ഏജന്റ് വഴിയോ അല്ലെങ്കിൽ ഓൺലൈൻ ബുക്കിംഗ് പ്ലാറ്റ്‌ഫോം വഴിയോ ആണ് നിങ്ങൾ ടിക്കറ്റ് ബുക്ക് ചെയ്‌തതെങ്കിൽ, അവർ നിങ്ങളുടെ ടിക്കറ്റ് കാൻസൽ ചെയ്യുമ്പോൾ ഞങ്ങൾ ഒരു ക്രെഡിറ്റ് നോട്ട് നൽകുന്നതാണ്. ഇത് ലഭിക്കാനായി നേരിട്ട് ട്രാവൽ ഏജന്റുമായി ബന്ധപ്പെടാം. ഇൻഡിഗോ അറിയിച്ചു.
പുതിയ ബുക്കിംഗ് റീ ഷെഡ്യൂളിംഗ് നിയമങ്ങൾ:
2020 സെപ്‌റ്റംബർ 30 വരെയുള്ള യാത്രകൾക്കായി പുതിയതും നിലവിലുള്ളതുമായ എല്ലാ ബുക്കിംഗുകൾക്കും ഏത് തീയതിയിലും റീ ഷെഡ്യൂൾ ചെയ്യാൻ കഴിയുന്ന ഓപ്‌ഷൻ ഇൻഡിഗോ വാഗ്ദാനം ചെയ്യുന്നുണ്ട്. റീ ഷെഡ്യൂളിംഗ് ചാർജ്ജുകൾ ഒഴിവാക്കിയിട്ടുണ്ടെങ്കിലും, റീ ഷെഡ്യൂളിംഗ് തീയതി അനുസരിച്ച് നിരക്ക് വ്യത്യാസപ്പെടാം.
പുതിയ ബുക്കിംഗ് കാൻസലേഷൻ നിയമങ്ങൾ:
2020 ഏപ്രിൽ 30 വരെയുള്ള യാത്രകളുടെ പുതിയതും നിലവിലുള്ളതുമായ എല്ലാ ടിക്കറ്റ് കാൻസലേഷനുകൾക്കും ഇനിപ്പറയുന്ന നിയമങ്ങൾ ബാധകമാണ്.
1. ഇൻഡിഗോ എയർലൈൻസ് വഴി നേരിട്ട് ടിക്കറ്റുകൾ കാൻസൽ ചെയ്യുമ്പോൾ;
അതായത് ഇൻഡിഗോ കോൾ സെന്റർ, എയർപോർട്ട് കൗണ്ടറുകൾ അല്ലെങ്കിൽ വെബ്‌സൈറ്റ് വഴി നടത്തുന്ന എല്ലാ കാൻസലേഷനുകൾക്കും, മുഴുവൻ തുകയുടെ ക്രെഡിറ്റും ലഭിക്കുന്നതാണ്. മാത്രമല്ല 2020 സെപ്‌റ്റംബർ 30-ന് മുമ്പായി ഈ ക്രെഡിറ്റ് നോട്ട് ഉപയോഗിച്ച് യാത്രക്കാരന് മറ്റൊരു ടിക്കറ്റ് ബുക്ക് ചെയ്യാനും കഴിയും.
2. ട്രാവൽ ഏജന്റുമാർ വഴി കാൻസൽ ചെയ്യുമ്പോൾ;
ട്രാവൽ ഏജന്റുമാർ അല്ലെങ്കിൽ ഓൺലൈൻ ബുക്കിംഗ് പ്ലാറ്റ്‌ഫോമുകൾ വഴി കാൻസൽ ചെയ്യുന്ന എല്ലാ ടിക്കറ്റുകൾക്കും, അവർ ഒരു ക്രെഡിറ്റ് നോട്ട് നിങ്ങൾക്ക് നൽകുന്നതാണ്. ഈ ക്രെഡിറ്റ് നോട്ട് ഉപയോഗിച്ച് ഇതേ യാത്രക്കാരന് ഇതേ ഫ്ലാറ്റ്‌ഫോം വഴി 2020 സെപ്റ്റംബർ 30 ന് മുമ്പായി ഏത് സമയത്തും ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications