ദില്ലി: പുതിയ സർവീസുകൾ പ്രഖ്യാപിച്ച് ഇൻഡിഗോ എയർലൈൻസ്. മാർച്ച് 28 മുതൽ ഇൻഡിഗോ 22 പുതിയ വിമാന സർവീസുകൾ ആരംഭിക്കുമെന്ന് എയർലൈൻ പ്രഖ്യാപനം. അഗർത്തല, ഭുവനേശ്വർ, ജയ്പൂർ, ചെന്നൈ, ബെംഗളൂരു, പട്ന, തിരുപ്പതി എന്നിവിടങ്ങളിൽ നിന്നായിരിക്കും പുതിയ സർവീസുകൾ.
റീജിയണൽ കണക്റ്റിവിറ്റി സ്കീം പ്രകാരം അഗർത്തല-ഐസ്വാൾ, ഭുവനേശ്വർ-പട്ന, ജയ്പൂർ-വഡോദര, ചെന്നൈ-വഡോദര, ബെംഗളൂരു-ഷിർഡി, പട്ന-കൊച്ചി, രാജമുണ്ട്രി-തിരുപ്പതി എന്നീ നഗരങ്ങൾക്കിടയിലേക്ക് സഞ്ചരിക്കാൻ ഇൻഡിഗോ പുതിയ വിമാന വിമാന സർവീസുകൾ നടത്തുമെന്ന് കമ്പനി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മാർച്ച് 28 മുതൽ കൊൽക്കത്ത-ഗയ, കൊച്ചി-തിരുവനന്തപുരം, ജയ്പൂർ-സൂററ്റ്, ചെന്നൈ-സൂററ്റ് എന്നീ വിമാന സർവീസ് ആരംഭിക്കും.

കൊവിഡ് വ്യാപനത്തോടെ കഴിഞ്ഞ വർഷം മാർച്ച് 23 മുതൽ രാജ്യത്ത് അന്താരാഷ്ട്ര വിമാന സർവീസുകൾ നിർത്തിവച്ചിരുന്നു. തുടർന്ന് മൂന്ന് മാസത്തിന് ശേഷമാണ് ആഭ്യന്തര സർവീസ് ഘട്ടംഘട്ടമായി പുനരാരംഭിക്കുന്നത്. ഇതോടെ ആഭ്യന്തര റൂട്ടുകളിലാണ് ഇന്ത്യൻ വിമാനക്കമ്പനികൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ആഭ്യന്തര വിമാന സർവീസുകളുടെ താഴ്ന്നതും ഉയർന്നതുമായ പരിധി 10 ശതമാനം വർധിച്ച് സിവിൽ ഏവിയേഷൻ മന്ത്രാലയം വ്യാഴാഴ്ച 30 ശതമാനമാക്കി. പുറത്തുവരുന്ന റിപ്പോർട്ട് അനുസരിച്ച് സർക്കാർ കുറഞ്ഞ നിരക്ക് 10 ശതമാനവും പരമാവധി നിരക്ക് 30 ശതമാനവും വർധിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. കൊറോണ വൈറസ് വ്യാപനത്തിനിടെ ആഭ്യന്തര വിമാന സർവീസ് പരിമിതപ്പെടുത്തിയതിന് പിന്നാലെയാണ് ടിക്കറ്റ് നിരക്ക് വർധിപ്പിക്കാനുള്ള നീക്കം. മെയ് 25 മുതലാണ് ഇന്ത്യയിൽ പരിമിതമായ രീതിയിൽ ആഭ്യന്തര വിമാന സർവീസ് പുനരാരംഭിച്ചത്. ഈ സമയത്ത് ടിക്കറ്റ് നിരക്ക് വർധിപ്പിച്ചിരുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
