കൊറോണ വൈറസ് പ്രതിസന്ധി: ഇൻഡിഗോ വിമാനക്കമ്പനി ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ചു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊറോണ വൈറസ് പ്രതിസന്ധിയെ തുടർന്ന് ബജറ്റ് കാരിയറായ ഇൻഡിഗോ മുതിർന്ന ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചു. വൈസ് പ്രസിഡന്റുമാരുടെയും അതിനുമുകളിലുള്ളവരുടെയും ശമ്പളം 20% വെട്ടിക്കുറയ്ക്കാനാണ് കമ്പനിയുടെ തീരുമാനം. കോക്ക്പിറ്റ് ക്രൂവിന്റെ ശമ്പളം 15% ശമ്പളം വെട്ടിക്കുറയ്ക്കുന്നുമെന്നും ഇൻഡിഗോ സിഇഒ റോനോജോയ് ദത്ത പറഞ്ഞു. വരുമാനത്തിൽ ഗണ്യമായ ഇടിവുണ്ടായതോടെ എയർലൈൻ വ്യവസായത്തിന്റെ നിലനിൽപ്പ് ഇപ്പോൾ അപകടത്തിലാണെന്ന് ശമ്പളം വെട്ടിക്കുറയ്ക്കൽ പ്രഖ്യാപിച്ചു കൊണ്ട് ദത്ത പറഞ്ഞു. ജീവനക്കാരുടെ ശമ്പളത്തിൽ കുറവു വരുത്തുന്നത് എത്രത്തോളം ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണെന്ന് തനിക്ക് അറിയാമെന്നും ദത്ത പറഞ്ഞു.

ശമ്പള വിഭാഗം

ശമ്പള വിഭാഗം

2020 ഏപ്രിൽ 1 മുതൽ ബാൻഡ് എ, ബി എന്നിവ ഒഴികെയുള്ള എല്ലാ ജീവനക്കാരുടെയും ശമ്പളം വെട്ടിക്കുറയ്ക്കും. ബാൻഡ് എ, ബി എന്നിവയാണ് ഏറ്റവും കുറഞ്ഞ ശമ്പളം ലഭിക്കുന്ന ബ്രാക്കറ്റുകൾ. ഭൂരിഭാഗം ജീവനക്കാരും ഈ വിഭാഗത്തിൽപ്പെടുന്നവരാണ്. കൊറോണ വൈറസ് മൂലം രാജ്യങ്ങൾ തങ്ങളുടെ അതിർത്തികൾ ഭാഗികമായോ പൂർണ്ണമായോ അടച്ചതിനാൽ ആഗോളതലത്തിൽ മിക്ക വിമാനക്കമ്പനികളും തങ്ങളുടെ പ്രവർത്തനങ്ങൾ ഗണ്യമായി വെട്ടിക്കുറച്ചു. ഇത് വ്യോമയാന മേഖലയെ വളരെയധികം ബാധിച്ചിട്ടുണ്ട്.

വിമാന ടിക്കറ്റിന് വെറും 899 രൂപ, ഇൻഡിഗോ ടിക്കറ്റ് നിരക്ക് ബസ് ടിക്കറ്റിനേക്കാൾ ലാഭംവിമാന ടിക്കറ്റിന് വെറും 899 രൂപ, ഇൻഡിഗോ ടിക്കറ്റ് നിരക്ക് ബസ് ടിക്കറ്റിനേക്കാൾ ലാഭം

ഗോ എയർ

ഗോ എയർ

മറ്റൊരു ബജറ്റ് എയർലൈനായ ഗോ എയർ പ്രതിസന്ധിയെ തുടർന്ന് കരാറടിസ്ഥാനത്തിലുള്ള പൈലറ്റുമാരുടെ കരാർ അവസാനിപ്പിച്ചു. യാത്രക്കാരുടെ എണ്ണത്തിൽ കനത്ത ഇടിവുണ്ടായതോടെ അന്താരാഷ്ട്ര സർവ്വീസുകൾ നിർത്തി വയ്ക്കുന്നതായും ഗോ എയർ അറിയിച്ചിരുന്നു. കൂടാതെ ജീവനക്കാർക്ക് ശമ്പളമില്ലാത്ത അവധിയും നൽകി.

ഇൻഡിഗോയിൽ വെറും 999 രൂപയ്ക്ക് പറക്കാം, ടിക്കറ്റ് വേഗം ബുക്ക് ചെയ്യൂ, ഇന്ന് അവസാന ദിനംഇൻഡിഗോയിൽ വെറും 999 രൂപയ്ക്ക് പറക്കാം, ടിക്കറ്റ് വേഗം ബുക്ക് ചെയ്യൂ, ഇന്ന് അവസാന ദിനം

എയർ ഇന്ത്യ

എയർ ഇന്ത്യ

കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ, സർക്കാർ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ ജീവനക്കാരുടെ ശമ്പളം 5% വെട്ടിക്കുറച്ചേക്കാം. പി.ടി.ഐയുടെ റിപ്പോർട്ട് അനുസരിച്ച് ഈ കുറവ് ബോർഡിലുടനീളം ഉണ്ടാകും. സ്വകാര്യവൽക്കരണത്തിന്റെ രണ്ടാമത്തെ ശ്രമവും പരാജയപ്പെട്ട ഘട്ടത്തിൽ എയർ ഇന്ത്യ എക്സിക്യൂട്ടീവ് പൈലറ്റുമാർക്ക് നൽകുന്ന വിനോദ അലവൻസ് പിൻവലിക്കുന്നതിനൊപ്പം ക്യാബിൻ ക്രൂവിന് ഫ്ലൈയിംഗ് അലവൻസുകൾ കുറയ്ക്കാനുള്ള ചില നടപടികൾ ഇതിനകം സ്വീകരിച്ചിരുന്നു. യുഎസ്, കാനഡ എന്നിവിടങ്ങളിലേയ്ക്കുള്ള അന്താരാഷ്ട്ര സർവ്വീസുകളും വൈറസ് വ്യാപനത്തെ തുടർന്ന് എയർ ഇന്ത്യ നിർത്തലാക്കി.

 

English summary

IndiGo cuts salaries of employees | കൊറോണ വൈറസ് പ്രതിസന്ധി: ഇൻഡിഗോ വിമാനക്കമ്പനി ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ചു

Budget carrier IndiGo has announced that it will cut salaries of senior employees following the Corona virus crisis. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X