ചിറക് വിടര്‍ത്തി ഇന്‍ഡിഗോ, മൂന്നാം പാദം ലാഭം 496 കോടി രൂപ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഡിസംബര്‍ പാദത്തെ കണക്കുകള്‍ പുറത്തുവരുമ്പോള്‍ ഇന്‍ഡിഗോയ്ക്ക് ആശ്വസം. 496 കോടി രൂപയുടെ ലാഭമാണ് നടപ്പു സാമ്പത്തിക വര്‍ഷം മൂന്നാം പാദം ഇന്‍ഡിഗോ നേടിയത്. 2018-19 വര്‍ഷം ഇതേകാലയളവില്‍ 185.2 കോടി രൂപയായിരുന്നു കമ്പനി ലാഭം രേഖപ്പെടുത്തിയത്. വര്‍ഷാവര്‍ഷമുളള കണക്കില്‍ ലാഭം 168 ശതമാനം കുതിച്ചുയര്‍ന്നു. പോയവര്‍ഷം രണ്ടാം പാദം സംഭവിച്ച ഭീമന്‍ നഷ്ടത്തില്‍ നിന്നുള്ള ഇന്‍ഡിഗോയുടെ തിരിച്ചുവരവാണ് ഇപ്പോഴത്തേത്. ജൂലായ് - സെപ്തംബര്‍ കാലയളവില്‍ (രണ്ടാം ത്രൈമാസപാദം) 1,062 കോടി രൂപയുടെ നഷ്ടം കമ്പനി നേരിട്ടിരുന്നു.

ചിറക് വിടര്‍ത്തി ഇന്‍ഡിഗോ, മൂന്നാം പാദം ലാഭം 496 കോടി രൂപ

എന്തായാലും ഡിസംബറിലെ കണക്കു പുസ്തകത്തില്‍ ഇന്‍ഡിഗോയുടെ മൊത്തം വരുമാനം 10,330 കോടി രൂപയാണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വരുമാനം 25.5 ശതമാനം കൂടി. 8,770 കോടി രൂപ ടിക്കറ്റ് വില്‍പ്പനയിലൂടെയും 1,037 കോടി രൂപ അനുബന്ധ ഇടപാടുകളിലൂടെയുമാണ് കമ്പനി കുറിച്ചത്. കഴിഞ്ഞ വര്‍ഷം ടിക്കറ്റ് വില്‍പ്പന 24.1 ശതമാനം വര്‍ധിച്ചെന്ന കാര്യം ഇവിടെ എടുത്തുപറയണം. അനുബന്ധ ഇടപാടുകളില്‍ നിന്നുള്ള വരുമാനം 28.8 ശതമാനവും കൂടി. നിലവില്‍ 20,068 കോടി രൂപയാണ് കമ്പനി മിച്ച വരുമാനം. ഇതില്‍ 9,413 കോടി രൂപ സ്വതന്ത്രമായി ചിലവഴിക്കാന്‍ ഇന്‍ഡിഗോയ്ക്ക് കഴിയും. ബാക്കിയുള്ള 10,656 കോടി രൂപയില്‍ നിയന്ത്രണങ്ങളുണ്ട്.

നേരത്തെ, ലീസ് ബാധ്യത ഉള്‍പ്പെടെ കമ്പനിയുടെ മൊത്തം കടം 21,555 കോടി രൂപയായിരുന്നു. 2019-20 സാമ്പത്തിക വര്‍ഷം മൂന്നാം പാദം നികുതിക്ക് മുന്‍പുള്ള കമ്പനിയുടെ ലാഭം 560 കോടി രൂപയാണെന്ന് ഇന്‍ഡിഗോ സിഇഒ രൊഞ്‌ജോയ് ദത്ത വ്യക്തമാക്കി. കഴിഞ്ഞ മൂന്നു മാസത്തിനിടെ ഏഴു രാജ്യാന്തര റൂട്ടുകളിലും 17 ആഭ്യന്തര റൂട്ടുകളിലും ഇന്‍ഡിഗോ പുതുതായി സര്‍വീസ് ആരംഭിച്ചിരിച്ചിരുന്നു. പ്രതിദിനം 1,634 ഓളം സര്‍വീസുകള്‍ കമ്പനി നടത്തുന്നുണ്ട്.

Read more about: indigo ഇൻഡിഗോ
English summary

ചിറക് വിടര്‍ത്തി ഇന്‍ഡിഗോ, മൂന്നാം പാദം ലാഭം 496 കോടി രൂപ

Indigo Q3 Results. Read in Malayalam.
Story first published: Tuesday, January 28, 2020, 11:30 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X