ദില്ലി: വിമാനയാത്രക്കാർക്ക് സന്തോഷവാർത്തയുമായി ആഭ്യന്തര വിമാന കമ്പനിയായ ഇൻഡിഗോ എയർലൈൻസ്. ഇന്ത്യയിലെ രണ്ട് നഗരങ്ങളിൽ വീടുതോറുമുള്ള ബാഗേജ് ട്രാൻസ്ഫർ സേവനം ആരംഭിക്കുന്നതായാണ് പ്രഖ്യാപനം.
ഇൻഡിഗോയുടെ പുതിയ '6 ഇബാഗ്‌പോർട്ട്' ഉപയോഗിച്ച് ഉപഭോക്താക്കളുടെ ബാഗേജ് ഫലപ്രദമായും സുരക്ഷിതമായും തിരഞ്ഞെടുത്ത് വീടുകളിലെത്തിച്ച് നൽകുന്നതാണ് സർവീസ്.
കാർട്ട്പോർട്ടറുമായി സഹകരിച്ച് മുംബൈയിലും ബെംഗളൂരുവിലും '6 ഇബാഗ്‌പോർട്ട്' സൗകര്യം ആരംഭിക്കുമെന്നാണ് ഇൻഡിഗോ അറിയിച്ചിട്ടുള്ളത്. '6 ഇബാഗ്‌പോർട്ട്' സേവനം വിമാനം പുറപ്പെടുന്നതിന് 24 മണിക്കൂർ മുമ്പ് എപ്പോൾ വേണമെങ്കിലും ലഭ്യമാക്കാം. കാർട്ടർഎക്‌സിന്റെ പ്ലാറ്റ്ഫോം എന്ന വെബ്സൈറ്റ് www.6EBagPort.carterporter.in വഴി യാത്രക്കാർക്ക് അത്തരം സേവനങ്ങൾ പ്രയോജനപ്പെടുത്താം.

ലോകത്ത് കൊവിഡ് വ്യാപനം തടയുന്നതിന് വേണ്ടി ലോക്ക്ഡൌൺ പ്രഖ്യാപിച്ചതോടെ മുൻകൂറായി ബുക്ക് ചെയ്ത ടിക്കറ്റ് നിരക്ക് യാത്രക്കാർക്ക് തിരിച്ചുനൽകാൻ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. സുപ്രീംകോടതി നൽകിയ ഉത്തരവ് പാലിച്ച് 1,030 കോടി രൂപ ഉപഭോക്താക്കൾക്ക് തിരികെ നൽകിയതായി ഈ ആഴ്ച ആദ്യം ഇൻഡിഗോ അറിയിച്ചിരുന്നു. 99.95 ശതമാനം റീഫണ്ടിംഗും പൂർത്തിയാക്കിയതായി ഇൻഡിഗോ എയർലൈൻ ഒരു പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇനി പൂർത്തിയാക്കാനുള്ളത് പണമിടപാടുകളാണ്. അതിനായി ഉപയോക്താക്കളുടെ ബാങ്ക് അക്കൌണ്ട് വിവരങ്ങൾക്കായി കാത്തിരിക്കുകയാണെന്നും കമ്പനി കൂട്ടിച്ചേർത്തു.
അതേസമയം, ഇൻഡിഗോ മാർച്ച് 28 മുതൽ യുഡാൻ പദ്ധതി പ്രകാരം 14 പുതിയ വിമാന സർവീസുകളാണ് ആരംഭിച്ചത്. ഭുവനേശ്വർ- അലഹബാദ്, ഭുവനേശ്വർ-വാരണാസി, ഭോപ്പാൽ-അലഹബാദ്, ദിബ്രുഗഡ്, ദിമാപൂർ, ഷില്ലോംഗ്-അഗർത്തല, ഷില്ലോംഗ്-സിൽചാർ തുടങ്ങി വിവിധ റൂട്ടുകളിലാണ് ഈ വിമാന സർവീസുകൾ ആരംഭിച്ചത്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
