ഇന്ത്യയിലെ ഏറ്റവും വലിയ ആഭ്യന്തര വിമാനക്കമ്പനിയായ ഇൻഡിഗോ ഫെബ്രുവരി 11 മുതൽ നാല് ദിവസത്തെ പ്രത്യേക വാലന്റൈൻ ഡേ സെയിൽ പ്രഖ്യാപിച്ചു. ആഭ്യന്തര റൂട്ടുകളിൽ വെറും 999 രൂപ മുതലുള്ള ടിക്കറ്റികൾ ഈ ദിവസങ്ങളിൽ ലഭ്യമാണ്. ഈ ഓഫറിന് കീഴിൽ ഇൻഡിഗോ ഡിസ്കൗണ്ട് നിരക്കിൽ 10 ലക്ഷം സീറ്റുകളാണ് വാഗ്ദാനം ചെയ്യുന്നത്.
ഈ വിൽപനയ്‌ക്ക് കീഴിലുള്ള ടിക്കറ്റുകൾ 2020 ഫെബ്രുവരി 11 നും ഫെബ്രുവരി 14 നും ഇടയിൽ ബുക്ക് ചെയ്യാം. ഈ വർഷം മാർച്ച് 1 നും സെപ്റ്റംബർ 30 നും ഇടയിലുള്ള യാത്രകൾക്കുള്ള ടിക്കറ്റുകളാണ് ഇപ്പോൾ ബുക്ക് ചെയ്യാൻ അവസരം. ബുക്കിംഗ് തീയതി കഴിഞ്ഞ് കുറഞ്ഞത് 15 ദിവസമെങ്കിലും കഴിഞ്ഞായിരിക്കണം യാത്രാ തീയതി തിരഞ്ഞെടുക്കേണ്ടത്.

എച്ച്ഡിഎഫ്സി പേസാപ്പ് വാലറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്ന ഉപഭോക്താക്കൾക്ക് 1000 രൂപ വരെ അല്ലെങ്കിൽ 15% അധിക ക്യാഷ്ബാക്ക് ലഭിക്കുമെന്നും എയർലൈൻസ് അറിയിച്ചു. ഫെഡറൽ ബാങ്ക് ഡെബിറ്റ് കാർഡ് വഴി ബുക്കിംഗ് ചെയ്യുമ്പോൾ 10 ശതമാനം ക്യാഷ്ബാക്ക് അല്ലെങ്കിൽ 1500 രൂപ വരെയും ഇൻഡസ്ഇൻഡ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ബുക്ക് ചെയ്യുമ്പോൾ ഇഎംഐ പേയ്‌മെന്റുകളിൽ 12 ശതമാനം ക്യാഷ്ബാക്ക് അല്ലെങ്കിൽ 5,000 രൂപ വരെയും അധിക ഇളവുകൾ ലഭിക്കും.
ഇൻഡിഗോ വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന വിവരം അനുസരിച്ച് ഡൽഹി മുതൽ അഹമ്മദാബാദ്, അമൃത്സർ റൂട്ടിലേക്കുള്ള ടിക്കറ്റുകൾ 1,699 രൂപ മുതൽ ലഭ്യമാണ്. ഡൽഹി - ഔറംഗബാദ്, ഡൽഹി-ബാഗ്ഡോഗ്ര റൂട്ടിലേയ്ക്കുള്ള ടിക്കറ്റുകൾ യഥാക്രമം 3,099 രൂപ, 2,499 രൂപ നിരക്കിൽ ലഭ്യമാണ്. ജനപ്രിയ ഡൽഹി-ബെംഗളൂരു റൂട്ടിൽ ഇൻഡിഗോ ടിക്കറ്റുകൾ 2,799 രൂപ നിരക്കിലും ഡൽഹി - ഭുവനേശ്വർ റൂട്ടിൽ ടിക്കറ്റ് നിരക്ക് 2,999 രൂപ മുതലുമാണ് ആരംഭിക്കുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
