സമ്പദ്‌വ്യവസ്ഥ ക്രമേണ പുരോഗതി കൈവരിക്കുന്നുണ്ടെങ്കിലും ഇന്ത്യയുടെ സ്വകാര്യമേഖലയിലെ ബാങ്കുകൾ അവരുടെ വായ്പാ ബിസിനസിൽ വേഗത്തിൽ വീണ്ടെടുക്കൽ നടത്തുന്നില്ല. രാജ്യത്തെ പ്രധാന രണ്ട് സ്വകാര്യമേഖല ബാങ്കുകളുടെ റിപ്പോർട്ട് അനുസരിച്ച് വായ്പാ വളർച്ച ഇനിയും ഉയർന്നിട്ടില്ല. സെപ്റ്റംബർ പാദത്തിൽ വായ്പ വെറും 2 ശതമാനം വർധിച്ചതായി ഇൻഡസ്ഇൻഡ് ബാങ്ക് അറിയിച്ചു. പകർച്ചവ്യാധി കാരണം പല ബിസിനസുകളുടെയും സാമ്പത്തിക ആരോഗ്യം അനിശ്ചിതത്വത്തിലായതിനാൽ, ബാങ്കുകൾ വായ്പ കൊടുക്കുന്നതും കുറവാണ്.
എച്ച്ഡിഎഫ്സി ബാങ്ക്
ഇന്ത്യയിലെ മികച്ച സ്വകാര്യ ബാങ്കുകളിലൊന്നായ എച്ച്ഡിഎഫ്സി ബാങ്കിന്റെയും സ്ഥിതി വ്യത്യസ്തമല്ല. എച്ച്ഡിഎഫ്സി ബാങ്കിലെ വായ്പ സെപ്റ്റംബർ പാദത്തിൽ 16% വർദ്ധിച്ചു. ആദ്യ പാദത്തിൽ റിപ്പോർട്ട് ചെയ്ത 21% വളർച്ചയേക്കാൾ മന്ദഗതിയിലുള്ള വളർച്ചയാണിത്. ആദ്യ പാദം കൂടുതലും ലോക്ക്ഡൌണിലായിരുന്നുവെന്നത് ഓർക്കേണ്ടതാണ്. ഇത് ചില്ലറ വായ്പ വിതരണത്തിൽ ഗണ്യമായ കുറവുണ്ടാക്കി. രണ്ടാം പാദത്തിലെ മൊത്തത്തിലുള്ള വായ്പാ വളർച്ചയ്ക്ക് പിന്നിൽ മന്ദഗതിയിലുള്ള റീട്ടെയിൽ വായ്പ വളർച്ചയാണെന്ന് വിശകലന വിദഗ്ധർ കരുതുന്നു.
പൊതുമേഖല ബാങ്കുകൾ
വായ്പാ വളർച്ചയിൽ സ്വകാര്യമേഖലയിലെ ബാങ്കുകളുടെ തന്നെ വളർച്ച മന്ദഗതിയിലായതിനാൽ പൊതുമേഖലാ ബാങ്കുകളുടെ പ്രകടനം ഇതിലും മോശമായിരിക്കും. പൊതുമേഖലാ ബാങ്കുകൾ ദീർഘകാലമായി വായ്പാ വിപണിയിൽ സ്വകാര്യ മേഖല ബാങ്കുകളേക്കാൾ പിന്നിലാണ്.
നിക്ഷേപ വളർച്ച
നിക്ഷേപത്തിലെ വളർച്ച ബാങ്കുകൾക്ക് നേട്ടമാണ്. എച്ച്ഡിഎഫ്സി ബാങ്ക് നിലവിൽ കുറഞ്ഞ ചെലവിലുള്ള കറന്റ് അക്കൌണ്ട്, സേവിംഗ്സ് അക്കൗണ്ട് നിക്ഷേപങ്ങളിൽ 29 ശതമാനം വർധന രേഖപ്പെടുത്തി. ഈ നിക്ഷേപങ്ങൾ ഇപ്പോൾ മൊത്തം നിക്ഷേപത്തിന്റെ 42% ആണ്. മൊത്തത്തിലുള്ള നിക്ഷേപ വളർച്ച 20% ആണ്. ഇൻഡസ്ഇൻഡ് ബാങ്കും നിക്ഷേപ വളർച്ചയിൽ സ്ഥിരത കൈവരിച്ചു. നിക്ഷേപ വളർച്ച ബാങ്കുകൾക്കും ആശ്വാസകരമായ കാര്യമാണ്.
More From GoodReturns

സ്വർണ്ണവിലയിൽ കുതിപ്പ്: ഇന്ന് സ്വർണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

സോവറിൻ ഗോൾഡ് ബോണ്ട്: ഓഗസ്റ്റ് സീരീസ് നിക്ഷേപകർക്ക് പണം പിൻവലിക്കാൻ അവസരം; അവസാന തീയതി ഉടൻ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: മലയോര പാതയിലെ നിർണ്ണായക പരീക്ഷണ ഓട്ടം ഓഗസ്റ്റ് 11-ന്

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!

ആർബിഐയുടെ നിർണായക തീരുമാനം; കേരളത്തിൽ സ്വർണവില കുതിച്ചുയരുന്നു, അറിയേണ്ടതെല്ലാം

എൽഐസി ഒഎഫ്എസ്: കുറഞ്ഞ വിലയിൽ ഓഹരികൾ സ്വന്തമാക്കാൻ ഇതാ ഒരു സുവർണ്ണാവസരം!

ആർബിഐയുടെ പണനയ യോഗം; ഇന്ന് സ്വർണ്ണവിലയിൽ വൻ മാറ്റങ്ങളോ? അറിയേണ്ടതെല്ലാം

MSCI ഓഗസ്റ്റ് അവലോകനം: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത; നിക്ഷേപകർ ജാഗ്രത പാലിക്കണം



Click it and Unblock the Notifications