ഓഹരി വിപണിയിൽ വലിയ ക്ഷീണമാണ്. വിവിധ ഓഹരികളാണ് മൂക്ക് കുത്തുന്നത്. എന്നാൽ ഇൻഡസ്ഇൻഡ് ബാങ്കിന്റെ ഓഹരികൾ ഇന്ന് കുതിക്കുന്നു. ഇൻഡസ്ഇൻഡ് ബാങ്കിന്റെ സാമ്പത്തിക സ്ഥിതി മികച്ച രീതിയിൽ തുടരുമെന്നും ബാങ്ക് പ്രൊമോട്ടർ അശോക് ഹിന്ദുജ ഉറപ്പു നൽകിയതിനെത്തുടർന്ന് ഇന്ന് ബുധനാഴ്ചത്തെ വ്യാപാര സെഷനിലെ ഏറ്റവും താഴ്ന്ന നിലയിൽ നിന്ന് ഇൻഡസ്ഇൻഡ് ബാങ്കിന്റെ ഓഹരി വില ഏകദേശം 14 ശതമാനം ഉയർന്നു. ഇത് നിക്ഷേപകർക്കിടയിൽ വലിയ പ്രതീക്ഷ ഉയർത്തുന്നു. നിങ്ങളും ഈ ഓഹരി വാങ്ങിയിട്ടുണ്ടോ?
മുംബൈ ആസ്ഥാനമായുള്ള ഇൻഡസിൻഡ് ബാങ്ക് ലിമിറ്റഡിന്റെ ഓഹരികൾ അഞ്ച് ദിവസത്തെ തുടർച്ചയായ നഷ്ടത്തിന് ശേഷമാണ് എൻ.എസ്.ഇയിൽ 694 രൂപയിലേക്ക് ഉയർന്നത്. ഒരു ഓഹരിക്ക് 606 രൂപ എന്ന ഇൻട്രാഡേയിലെ ഏറ്റവും താഴ്ന്ന നിരക്കിൽ നിന്ന് 13.86 ശതമാനം വർധനവാണ് ഇത്. ഇന്നലെ 655.95 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിലവിൽ 675 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
മാർച്ച് 5 മുതൽ നിഫ്റ്റി 50ന്റെ ഓഹരികൾ താഴേക്ക് പോയെങ്കിലും മാർച്ച് 10 (തിങ്കളാഴ്ച) മുതൽ വിൽപ്പന ശക്തമായി. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കുകളിലൊന്നായ ഇൻഡസ്ഇൻഡ് ബാങ്ക് ഡെറിവേറ്റീവ്സ് പോർട്ട്‌ഫോളിയോയിൽ തെറ്റുകൾ കണ്ടെത്തി റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനെ തുടർന്ന് ചൊവ്വാഴ്ച ബാങ്ക് ഓഹരികൾ 26 ശതമാനമാണ് ഇടിഞ്ഞുത്. ഇത് ബാങ്കിന്റെ നെറ്റ് വർക്കിൽ 2.35 ശതമാനം തകർച്ചക്കാണ് കാരണമായത്.
റിപ്പോർട്ടിൽ പരമാർശിച്ച പ്രശ്നങ്ങൾ ബാങ്കിന് പരിഹരിക്കാൻ കഴിയുമെന്നാണ് അശോക് ഹിന്ദുജ വ്യക്തമാക്കിയത്. അദ്ദേഹത്തിൻ്റെ വാക്കുകളാണ് ഇന്ന് ഓഹരികൾ കുതിക്കാനുള്ള വഴിയൊരുക്കിയതും.
"ഷെയർഹോൾഡർമാർ പരിഭ്രാന്തരാകേണ്ടതില്ല. ഇതൊരു സാധാരമ പ്രശ്നമാണ്. നിക്ഷേപകരെ എന്തുകൊണ്ടാണ് ഇത്തരമൊരു പ്രശ്നത്തെ കുറിച്ച് നേരത്തെ അറിയിക്കാത്തത് എന്നതിലാണ് അവരുടെ ആശങ്കയെന്ന് ഞാൻ മനസ്സിലാക്കുന്നു. ബാങ്കിംഗ് ബിസിനസുകൾ സത്യസന്ധതയിലും വിശ്വാസത്തിലും അധിഷ്ഠിതമാണ്," അദ്ദേഹം പറഞ്ഞു. ഇൻഡസ്ഇൻഡ് ബാങ്ക് പ്രൊമോട്ടർ അശോക് ഹിന്ദുജ ആവശ്യമെങ്കിൽ 'മൂലധനം നൽകാൻ തയ്യാറാണ്' എന്നാണ് നിക്ഷേപകരോട് പറയുന്നത്. അദ്ദേഹത്തിൻ്റെ വാക്കുകളാണ് നിക്ഷേപകർക്ക് കരുത്തേകിയത്.

ഈ പാദത്തിൽ തന്നെ ബാങ്ക് നഷ്ടം നികത്താൻ സാധ്യതയുണ്ടെന്ന് അതിന്റെ സി.ഇ.ഒ സുമന്ത് കത്പാലിയ പറഞ്ഞു. "വർഷം മുഴുവനും നഷ്ടം സംഭവിക്കില്ല. നാലാം പാദവും ലാഭത്തിലായിരിക്കുമെന്ന് ഞാൻ കരുതുന്നു... ഒന്നാം പാദം മുതൽ ബാങ്കിന് മികച്ച ലാഭം ഉറപ്പായിരിക്കും," അദ്ദേഹം പറഞ്ഞു.
ഇൻഡസ്ഇൻഡ് ബാങ്കിലെ പ്രശ്നം എന്താണ്?
2023-ൽ, ബാങ്കുകളുടെ നിക്ഷേപ പോർട്ട്‌ഫോളിയോയിൽ ആർ.ബി.ഐ ചില മാറ്റങ്ങൾ നിർദ്ദേശിച്ചു. അത് 2024 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വന്നു. നേരത്തെ, ബാങ്കുകളുടെ ആസ്തി ബാധ്യതാ മാനേജ്‌മെന്റിനും ട്രഷറി ഡെസ്‌ക്കുകൾക്കും പരസ്പരം പ്രവർത്തിക്കാൻ കഴിയുമായിരുന്നു. അവിടെ ഒരു പണമൊഴുക്ക് മറ്റൊന്നിലേക്ക് മാറ്റാൻ കഴിയും. അത്തരമൊരു ഇടപാട് അവസാനിപ്പിച്ചാലും കമ്പനിക്ക് ലാഭം കണക്കാക്കാക്കാം.
എന്നാൽ കഴിഞ്ഞ അഞ്ച്-ഏഴ് വർഷമായി ഇത്തരം ഫോറെക്സ് ഇടപാടുകളുമായി ബന്ധപ്പെട്ട ഹെഡ്ജിംഗ് ചെലവുകളെ ഇൻഡസ്ഇൻഡ് ബാങ്ക് കുറവാണെന്ന് കാണിച്ചു. അതായത് അക്കൗണ്ടിംഗ് വിടവ് മൂലമുള്ള അറ്റാദായ നഷ്ടം ബാങ്കിന്റെ അറ്റാദായത്തിന്റെ 2.35 ശതമാനം അല്ലെങ്കിൽ ഏകദേശം 2,100 കോടി രൂപയാകാൻ സാധ്യതയുണ്ട്.
മൂന്നാം പാദത്തിൽ...
2025 സാമ്പത്തിക വർഷത്തെ മൂന്നാം പാദത്തിൽ അറ്റ പലിശ വരുമാനം (NII) 5,228 കോടിയായി. 2024 സാമ്പത്തിക വർഷത്തെ മൂന്നാം പാദത്തിൽ ഇത് 5,296 കോടിയായിരുന്നു. 2024 ഡിസംബർ 31 ന് അവസാനിച്ച പാദത്തിൽ ആസ്തികളിൽ നിന്നുള്ള വരുമാനം 9.63% ആണ്. മുൻ വർഷത്തെ ഇതേ പാദത്തിൽ ഇത് 9.75% ആയിരുന്നു. 2025 സാമ്പത്തിക വർഷത്തെ മൂന്നാം പാദത്തിൽ 65,102 കോടിയുടെ ആസ്തിയാണ് കമ്പനി നേടിയത്. കമ്പനിയുടെ നിലവിലെ വരുമാനം 12,800.77 കോടിയാണ്. മൊത്തം അറ്റാദായം 1,401.28 കോടിയും. നാലാം പാദത്തിൽ ഇതിലും വലിയ പ്രകടനം കാണാൻ സാധിക്കുമെന്നാണ് സി.ഇ.ഒ വ്യക്തമാക്കിയത്.
More From GoodReturns

സ്വർണ്ണവിലയിൽ കുതിപ്പ്: ഇന്ന് സ്വർണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

സോവറിൻ ഗോൾഡ് ബോണ്ട്: ഓഗസ്റ്റ് സീരീസ് നിക്ഷേപകർക്ക് പണം പിൻവലിക്കാൻ അവസരം; അവസാന തീയതി ഉടൻ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: മലയോര പാതയിലെ നിർണ്ണായക പരീക്ഷണ ഓട്ടം ഓഗസ്റ്റ് 11-ന്

ആർബിഐയുടെ നിർണായക തീരുമാനം; കേരളത്തിൽ സ്വർണവില കുതിച്ചുയരുന്നു, അറിയേണ്ടതെല്ലാം

എൽഐസി ഒഎഫ്എസ്: കുറഞ്ഞ വിലയിൽ ഓഹരികൾ സ്വന്തമാക്കാൻ ഇതാ ഒരു സുവർണ്ണാവസരം!

ആർബിഐയുടെ പണനയ യോഗം; ഇന്ന് സ്വർണ്ണവിലയിൽ വൻ മാറ്റങ്ങളോ? അറിയേണ്ടതെല്ലാം

ബംഗളൂരു പീനിയ ഫ്ലൈഓവറിൽ ഇന്ന് രാത്രി മുതൽ ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ബെംഗളൂരു ട്രെയിൻ യാത്രക്കാർ ശ്രദ്ധിക്കുക; സമയക്രമത്തിലും സ്റ്റേഷനുകളിലും വൻ മാറ്റങ്ങൾ!



Click it and Unblock the Notifications