കരുത്തുറ്റ പ്രതിരോധം... ജീവനക്കാരുടെ വാക്സിനേഷന്റെ ചെലവ് വഹിക്കാം: പ്രഖ്യാപനവുമായി ആക്സെഞ്ചറും ഇൻഫോസിസും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബെംഗളൂരു: കൊറോണ വൈറസ് വാക്സിനേഷൻ രണ്ടാം ഘട്ടത്തിലേക്ക് ഇന്ത്യ കടക്കുന്നതോടെ ജീവനക്കാർക്ക് സൌജന്യമായി വാക്സിൻ നൽകാനൊരുങ്ങി ഐടി കമ്പനികള്‍. ഐടി രംഗത്തെ പ്രമുഖ കമ്പനികളായ ഇൻ‌ഫോസിസ് ലിമിറ്റഡും കൺസൾട്ടിംഗ് ആൻഡ് ഔട്ട്‌സോഴ്‌സിംഗ് സേവന ദാതാക്കളായ ആക്സെഞ്ചർ പി‌എൽ‌സിയുമാണ് ഇന്ത്യയിലെ തങ്ങളുടെ ജീവനകാരുടെ കൊവിഡ് വാക്സിനേഷന്റെ ചെലവ് വഹിക്കുമെന്ന് ബുധനാഴ്ചയാണ് രണ്ട് കമ്പനികളും അറിയിച്ചിട്ടുണ്ട്. രണ്ടാം ഘട്ട വാക്സിനേഷൻ തിങ്കളാഴ്ചയാണ് ആരംഭിച്ചത്. 60 വയസ്സിന് മുകളിലുള്ളവരും 45 വയസോ അതിൽ കൂടുതലോ പ്രായമുള്ള വ്യക്തികൾ, രോഗാവസ്ഥയുള്ളവർ എന്നിവർക്കാണ് ഈ ഘട്ടത്തിൽ വാക്സിൻ നൽകിവരുന്നത്.

 

മഹീന്ദ്രയും ബജാജും കൈകോര്‍ക്കുന്നു... ആയിരം കോടിയുടെ പദ്ധതി; അഞ്ച് വര്‍ഷ കാലാവധി... അറിയാംമഹീന്ദ്രയും ബജാജും കൈകോര്‍ക്കുന്നു... ആയിരം കോടിയുടെ പദ്ധതി; അഞ്ച് വര്‍ഷ കാലാവധി... അറിയാം

സർക്കാർ ആശുപത്രികളിൽ നിന്ന് നൽകുന്ന വാക്സിനുകൾ ഇപ്പോഴും സൌജന്യമായിരിക്കും, അതേസമയം സ്വകാര്യ ആശുപത്രിയിൽ നിന്നെടുക്കുന്ന വാക്സിന് ഡോസിന് 250 രൂപയിൽ കൂടുതൽ ഈടാക്കാൻ കഴിയില്ലെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ജീവനക്കാർക്കും അവരുടെ അടുത്ത കുടുംബാംഗങ്ങൾക്കും വാക്സിൻ നൽകുന്നതിന് യോഗ്യരായവരെ പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നതിന് ഇൻഫോസിസ് ആരോഗ്യ പരിരക്ഷാ ദാതാക്കളുമായി സഹകരിച്ച് പ്രവർത്തിച്ച് വരികയാണെന്നും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ പ്രവീൺ റാവു ഇമെയിൽ പ്രസ്താവനയിൽ വ്യക്തമാക്കി.

 
കരുത്തുറ്റ പ്രതിരോധം... ജീവനക്കാരുടെ വാക്സിനേഷന്റെ ചെലവ് വഹിക്കാം: പ്രഖ്യാപിച്ച്  ഐടി കമ്പനികള്‍

ആക്സെഞ്ചറിലെ ജീവനക്കാർക്കും ആശ്രിതർക്കും വാക്സിനേഷൻ സ്വീകരിക്കുന്നവർക്കുള്ള ചെലവുകൾ വഹിക്കുമെന്ന് കമ്പനി അറിയിച്ചു. ഇതുവരെ, രണ്ട് കൊവിഡ് വാക്സിനുകൾ- സെറം ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചുകൊണ്ടിരിക്കുന്ന അസ്ട്രാസെനെക്കയുടെ കൊവിഡ് വാക്സിൻ ഭാരത് ബയോടെക്കിന്റെ കോവാക്സിൻ എന്നിവ നിശ്ചിത വിലയ്ക്ക് വാങ്ങി സൌജന്യമായി വിതരണം ചെയ്യാനാണ് നീക്കം. ഓട്ടോസ്-ടു-ടെക്നോളജി കമ്പനിയായ മഹീന്ദ്ര ഗ്രൂപ്പും കൺസ്യൂമർ ഗുഡ്സ് ഭീമനായ ഐടിസി ലിമിറ്റഡും ഉൾപ്പെടെ നിരവധി കമ്പനികൾ ജനുവരിയിൽ തന്നെ തങ്ങളുടെ ജീവനക്കാർക്ക് കൊറോണ വാക്സിനുകൾ വാങ്ങുന്നത് പരിഗണിച്ചിരുന്നു.

English summary

Infosys, Accenture To offer free Covid Vaccination For Employees

Infosys, Accenture To offer free Covid Vaccination For Employees
Story first published: Wednesday, March 3, 2021, 21:35 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X