യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രൊഡക്ട് ഡിസൈന്‍ സംരംഭം കലേഡിയോസ്കോപ് ഇന്നോവേഷനെ ഇന്‍ഫോസിസ് സ്വന്തമാക്കി. അമേരിക്കയിലെ വൈദ്യ ഉപകരണ വിപണിയില്‍ കടന്നുവരാനുള്ള ഇന്‍ഫോസിസിന്റെ പുതിയ കരുനീക്കമാണ് ഈ ഏറ്റെടുക്കല്‍. കലേഡിയോസ്കോപ് ഇന്നോവേഷനെ വാങ്ങാന്‍ 42 ദശലക്ഷം ഡോളര്‍ (ഏകദേശം 309 കോടി രൂപ) ഇന്‍ഫോസിസ് മുടക്കി.
അമേരിക്കയിലെ വൈദ്യ ഉപകരണ, ഉപഭോക്തൃ, വ്യാവസായിക മേഖലകളില്‍ തങ്ങളുടെ എഞ്ചിനീയറിങ് സേവനങ്ങള്‍ വിപുലീകരിക്കുകയാണ് ഏറ്റെടുക്കലിലൂടെ കമ്പനി പ്രധാനമായും ലക്ഷ്യമിടുന്നത്. കലേഡിയോസ്കോപിന്റെ 100 ശതമാനം ഓഹരികളും അനുബന്ധമായ സ്ഥാപനമായ ഇന്‍ഫോസിസ് നോവ ഹോള്‍ഡിങ്സ് വാങ്ങിയതായി ഇന്‍ഫോസിസ് വ്യാഴാഴ്ച്ച അറിയിച്ചു. 42 ദശലക്ഷം ഡോളറിന്റേതാണ് ഇടപാട്.

റെഗുലേറ്ററി അംഗീകാരങ്ങള്‍ ലഭിച്ചാല്‍ ഒരുമാസംകൊണ്ട് കലേഡിയോസ്കോപ് ഇന്നോവേഷന്റെ നിയന്ത്രണം ഇന്‍ഫോസിസിന് പൂര്‍ണമായി ലഭിക്കും. നിലവില്‍ വൈദ്യ, ഉപഭോക്തൃ, വ്യാവസായിക മേഖലകളിലേക്ക് ആവശ്യമായ സ്മാര്‍ട് ഉത്പന്നങ്ങള്‍ രൂപകല്‍പ്പന ചെയ്യുന്നതിലും വികസിപ്പിക്കുന്നതിലുമാണ് ഒഹായോ ആസ്ഥാനമായ കലേഡിയോസ്കോപ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. രോഗികളുടെ പരിചരണം, ചികിത്സ, രോഗനിര്‍ണയം, ആരോഗ്യം എന്നീ മേഖലകളില്‍ സ്മാര്‍ട് സാങ്കേതികവിദ്യ ഉപയോഗിച്ച് പുതുവിപ്ലവം സൃഷ്ടിക്കാന്‍ കലേഡിയോസ്കോപ്പുമായുള്ള സഹകരണം സഹായിക്കുമെന്ന് ഇന്‍ഫോസിസ് ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു.
സങ്കീര്‍ണമായ ശസ്ത്രക്രിയകള്‍ക്ക് ഉപയോഗിക്കുന്ന മൈക്രോസര്‍ജിക്കല്‍ ഉപകരണങ്ങളും നേതൃചികിത്സയ്ക്ക് ആവശ്യമായ സൂക്ഷ്മ ഉപകരണങ്ങളും രൂപകല്‍പ്പന ചെയ്യുന്നതില്‍ കലേഡിയോസ്കോപ് പ്രസിദ്ധമാണ്. കൊവിഡാനന്തരം സാങ്കേതികവിദ്യയും വൈദ്യ ഉപകരണങ്ങളും സംയോജിക്കുന്ന പുതുമേഖല വലിയ നിക്ഷേപങ്ങള്‍ക്കും ഉപഭോക്തൃവത്കരമത്തിനും സാക്ഷ്യം വഹിക്കും. ഈ പശ്ചാത്തലത്തില്‍ പുതിയ ഏറ്റെടുക്കല്‍ ഇന്‍ഫോസിസിന്റെ ഡിജിറ്റല്‍ സേവനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് കമ്പനി പ്രസിഡന്റ് രവി കുമാര്‍ പറഞ്ഞു.
ഉത്പാദനം ദ്രുതഗതിയിലാക്കാനും നിര്‍മ്മിതബുദ്ധിയുടെ സഹായത്താല്‍ വൈവിധ്യമാര്‍ന്ന കൂടുതല്‍ ഉത്പന്നങ്ങള്‍ ആവിഷ്കരിക്കാനും ഇന്‍ഫോസിസിന്റെ പിന്തുണ സഹായിക്കുമെന്ന് കലേഡിയോസ്കോപ്പിന്റെ സഹസ്ഥാപകനും ചീഫ് എക്സിക്യുട്ടീവുമായ മാറ്റ് കോര്‍ണു അഭിപ്രായപ്പെട്ടു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications