കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇടത്തരം, അസോസിയേറ്റ് ലെവല്‍ സ്ഥാനങ്ങള്‍ ഉയര്‍ന്നപ്പോഴും, ഇന്‍ഫോസിസ് ഉയര്‍ന്ന, സീനിയര്‍ സീനിയര്‍ ലെവല്‍ സ്ഥാനങ്ങള്‍ ചുരുക്കുകയുണ്ടായി. കുറഞ്ഞ ചെലവില്‍ കൂടുതല്‍ ആളുകളെ നിയമിക്കുന്നതിനുള്ള തന്ത്രത്തിലേക്കാണ് ഈ നടപടി വിരല്‍ ചൂണ്ടുന്നത്. 2020 സാമ്പത്തിക വര്‍ഷത്തില്‍ ഉയര്‍ന്ന തലത്തിലുള്ള ജീവനക്കാരുടെ എണ്ണം അഞ്ച് ശതമാനം കുറഞ്ഞ് 926 -ലേക്ക് എത്തിയെന്ന് കമ്പനി പുറത്തുവിട്ട ഏറ്റവും പുതിയ സുസ്ഥിരതാ റിപ്പോര്‍ട്ടിലെ ഡാറ്റ വ്യക്തമാക്കുന്നു.ഇതേ കാലയളവില്‍ സീനിയര്‍ ലെവല്‍ ജീവനക്കാരുടെ എണ്ണം 30,013 ആയി കുറഞ്ഞെന്നും റിപ്പോര്‍ട്ട് പറയുന്നു.
ഇടത്തരം ലെവല്‍ തസ്തികകളിലെ ജീവനക്കാരുടെ എണ്ണം നാല് ശതമാനം ഉയര്‍ന്ന് 115,227 ആയി. അസോസിയേറ്റ് ലെവല്‍ സ്ഥാനങ്ങള്‍, കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഒമ്പത് ശതമാനം വര്‍ദ്ധിച്ച് 94,584 ആയി. 2020 സാമ്പത്തിക വര്‍ഷത്തില്‍ ഇന്‍ഫോസിസ്, ചെലവ് 100 മുതല്‍ 150 മില്യണ്‍ ഡോളര്‍ വരെ കുറയ്ക്കുമെന്ന് പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജീവനക്കാരുടെ ചെലവ് കുറയ്ക്കുന്നതിന് കമ്പനി പുതിയ ജീവനക്കാരെ നിയമിക്കുകയും ഇടത്തരം, സീനിയര്‍ മാനേജ്മെന്റിലെ റോളുകള്‍ പുനര്‍നിര്‍മ്മിക്കുകയും ചെയ്തു.

2018 സാമ്പത്തിക വര്‍ഷവുമായി താരതമ്യപ്പെടുത്തുമ്പോള്‍, 2019 -ല്‍ എല്ലാ ഉയര്‍ന്ന, സീനിയര്‍, ഇടത്തരം ജീവനക്കാരുടെ എണ്ണം വര്‍ദ്ധിക്കുകയും, അസോസിയേറ്റ് ലെവല്‍ സ്ഥാനങ്ങള്‍ ക്രമാതീതമായി ചുരുങ്ങുകയും ചെയ്തു. 2018 സാമ്പത്തിക വര്‍ഷം മുതല്‍ 2019 വരെ, ഉയര്‍ന്ന തലത്തിലുള്ള ജീവനക്കാരുടെ എണ്ണം ഏഴ് ശതമാനവും സീനിയര്‍ ലെവല്‍ ജീവനക്കാരുടെ എണ്ണം പതിനൊന്ന് ശതമാനവും ഇടത്തരം ലെവല്‍ ജീവനക്കാരുടെ എണ്ണം ഇരുപത്തിയഞ്ച് ശതമാനവും ഉയര്‍ന്നു. മറുഭാഗത്ത്, അസോസിയേറ്റ് ലെവല്‍ ജീവനക്കാരുടെ എണ്ണത്തില്‍ രണ്ട് ശതമാനം കുറവുണ്ടാവുകയും ചെയ്തു.
അമേരിക്കയില്‍, ശമ്പളപ്പട്ടികയില്‍ 17,709 ജീവനക്കാരുണ്ടെന്നും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 13 ശതമാനം വര്‍ധനവുണ്ടായതായും കമ്പനി അറിയിച്ചു. കൂടാതെ, 2018 -ലെ നിലവാരത്തില്‍ നിന്ന് 74 ശതമാനം ഉയര്‍ന്നതായും കമ്പനി കൂട്ടിച്ചേര്‍ത്തു. 2020 -ലെ 13 -ാമത് വാര്‍ഷിക സുസ്ഥിരതാ റിപ്പോര്‍ട്ട് അനുസരിച്ച് ഇന്‍ഫോസിസിന്റെ ജീവനക്കാരുടെ എണ്ണ കഴിഞ്ഞ 10 വര്‍ഷത്തിനിടെ 166 ശതമാനമാണ് വര്‍ധിച്ചത്. ആഗോളതലത്തില്‍ ഇന്‍ഫോസിസിന് 2,42,000 -ത്തിലധികം ജീവനക്കാരുണ്ട്.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications