ബെംഗളൂരു: ചരിത്ര നേട്ടം സ്വന്തമാക്കി ഇന്‍ഫോസിസ്. വ്യാഴാഴ്ച ഇന്‍ഫോസിസിന്റെ മാര്‍ക്കറ്റ് ക്യാപിറ്റല്‍ (വിപണി മൂല്യം) അഞ്ച് ട്രില്യണ്‍ രൂപ കവിഞ്ഞു. അതായത് അഞ്ച് ലക്ഷം കോടി രൂപയുടെ മൂല്യം!
അഞ്ച് ലക്ഷം കോടി വിപണി മൂല്യം മറികടക്കുന്ന രാജ്യത്തെ രണ്ടാമത്തെ ഐടി കമ്പനിയായി ഇതോടെ ഇന്‍ഫോസിസ് മാറിയിരിക്കുകയാണ്. ടിസിഎസ് ആണ് ഇന്ത്യയിലെ ഒന്നാം നമ്പര്‍ ഐടി കമ്പനി. വിശദാംശങ്ങള്‍...
വിപണിയില്‍
ഓഹരി വിപണിയിലെ കുതിപ്പാണ് ഇന്‍ഫോസിസിന് ഈ ചരിത്ര നേട്ടം സമ്മാനിച്ചത്. ഈ വര്‍ഷം ഇതുവരെ ഇന്‍ഫോസിസിന്റെ ഓഹരി വിലയില്‍ 61 ശതമാനത്തിന്റെ വര്‍ദ്ധനയാണ് ഉണ്ടായിട്ടുള്ളത്. അത് തന്നെയാണ് ഈ നേട്ടത്തിന് വഴിവച്ചതും.
ഒരു ഓഹരിയുടെ വില
ഒക്ടോബര്‍ 15, വ്യാഴാഴ്ച ഇന്‍ഫോസിസിന്റെ ഒരു ഓഹരിയുടെ വില 1,185 രൂപ ഉയര്‍ന്നു. കഴിഞ്ഞ ദിവസം വിപണി ക്ലോസ് ചെയ്യുമ്പോള്‍ ഉണ്ടായിരുന്നതിന്റെ 4.3 ശതമാനം ഉയര്‍ച്ചയാണ് വ്യാഴാഴ്ച ഇന്‍ഫോസിസ് ഓഹരികള്‍ നേടിയത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 5.04 ട്രില്യണ്‍ കവിയുകയായിരുന്നു.
നമ്പര്‍ വണ്‍ റിലയന്‍സ്
വിപണി മൂല്യത്തിന്റെ കാര്യത്തില്‍ രാജ്യത്തെ ഒന്നാംനമ്പര്‍ കമ്പനി മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ആണ്. 15.43 ട്രില്യണ്‍ രൂപയാണ് റിലയന്‍സിന്റെ വിപണി മൂല്യം. 10 ട്രില്യണ്‍ വിപണി മൂല്യം മറികടക്കുന്ന ആദ്യ ഇന്ത്യന്‍ കമ്പനിയും റിലയന്‍സ് തന്നെ ആയിരുന്നു.
ടിസിഎസ് രണ്ടാമത്
ടാറ്റയുടെ ഉടമസ്ഥതയില്‍ ഉള്ള ടാറ്റ കണ്‍സള്‍ട്ടന്‍സി സെര്‍വീസ് (ടിസിഎസ്) ആണ് വിപണി മൂല്യത്തില്‍ രാജ്യത്ത് രണ്ടാമത്. ഐടി മേഖലയില്‍ ഒന്നാമനും ടിസിഎസ് തന്നെ. 10.42 ട്രില്യണ്‍ രൂപയാണ് ടിസിഎസിന്റെ ഇപ്പോഴത്തെ വിപണി മൂല്യം. അഞ്ച് ട്രില്യണ്‍ മുകളില്‍ വിപണിമൂല്യമുള്ള മറ്റൊരു കമ്പനി എച്ച്ഡിഎഫ്സി ആണ്.
തുടര്‍ച്ചയായ നേട്ടം
കഴിഞ്ഞ പാദത്തില്‍ ഇന്‍ഫോസിസിന് ലാഭം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 20.5 ശതമാനം ഉയര്‍ത്താനായിരുന്നു. വരുമാനം 8.6 ശതമാനം വര്‍ദ്ധിച്ച് 24,570 കോടിയായി ഉയരുകയും ചെയ്തിരുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
