ബെംഗളൂരു: ഇന്‍ഫോസിസ് ലോകത്തിന് മുന്നില്‍ തല ഉയര്‍ത്തി നില്ക്കുന്ന ഒരു ഇന്ത്യന്‍ കമ്പനിയാണ്. ഇപ്പോഴിതാ അവരുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഇടപാടാണ് ഇന്‍ഫോസിസ് നടത്തിയിരിക്കുന്നത്. 1.5 ബില്യണ്‍ ഡോളര്‍ മൂല്യം വരുന്ന ഇടപാട്.
അമേരിക്കന്‍ ഭീമന്മാരായ വാര്ഗാര്ഡുമായാണ് ഇന്‍ഫോസിസ് പുതിയ കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. പത്ത് വര്‍ഷം വരെ നീണ്ടുനിന്നേക്കാവുന്ന ഒന്നാണ് കരാര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെയെങ്കില്‍ ഇടപാട് മൂല്യം 2 ബില്യണ്‍ ഡോളര്‍ വരെ എത്തിയേക്കും എന്നാണ് സൂചന.
ഇന്ത്യന്‍ കമ്പനികളോട് തന്നെ കടുത്ത മത്സരത്തിന് ശേഷമാണ് ഇന്‍ഫോസിസ് ഈ കരാര്‍ സ്വന്തമാക്കിയത് എന്നാണ് വിവരം. വിശദാംശങ്ങള്‍ ഇങ്ങനെയാണ്...
അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം
ഇന്ത്യന്‍ ഐടി കമ്പനികള്‍ക്ക് ഇത്രയും വലിയ തുകയുടെ കരാറുകള്‍ അപൂര്‍വ്വത്തില്‍ അപൂര്‍വ്വമായ ഒന്നാണ്. എന്തായാലും ഈ കരാര്‍ സ്വന്തമാക്കാനുള്ള ഓട്ടത്തില്‍ ഇന്‍ഫോസിസ് മാത്രമായിരുന്നില്ല ഉണ്ടായിരുന്നത്. പല പ്രമുഖരേയും മറികടന്നാണ് ഇന്‍ഫോസിസ് ഈ നേട്ടം സ്വന്തമാക്കിയത്.
ആരൊക്കെ
അവസാന റൗണ്ടില്‍ വിപ്രോയുമായുള്ള കടുത്ത മത്സരത്തിന് ഒടുവിലാണ് ഇന്‍ഫോസിസ് ഈ കരാര്‍ നേടിയെടുത്തത് എന്നാണ് മാധ്യമ വാര്‍ത്തകള്‍. ഇന്ത്യന്‍ കമ്പനിയായ ടിസിഎസും ഐറിഷ് കമ്പനിയായ ആക്സെന്‍ച്വറും എല്ലാം ഈ കരാറിന് വേണ്ടി രംഗത്ത് വന്നിരുന്നു.
ഒരുക്കങ്ങള്‍
ഈ കരാറിന് വേണ്ടി ഇന്‍ഫോസിസ് ബെംഗളുരുവിനലെ ഇലക്ട്രോണിക്സ് സിറ്റിയില്‍ മൂവായിരം പേര്‍ക്ക് ഇരിക്കാവുന്ന സംവിധാനം ഒരുക്കിയിട്ടുണ്ട്. തുടക്കത്തില്‍ മുന്നൂറ് മുതല്‍ നാനൂറ് വരെ ആളുകളേ ഇതില്‍ ജോലി ചെയ്യുന്നുണ്ടാവുകയുള്ളു. പിന്നീട് പതിയെ പതിയെ ആളുകളുടെ എണ്ണം കൂട്ടേണ്ടി വരും എന്നാണ് റിപ്പോര്‍ട്ടുകള്‍.
വേറെ വന്‍ ഇടപാടുകള്‍
ഏപ്രില്‍- ജൂണ്‍ പാദത്തില്‍ ഇന്‍ഫോസിസിന് 1.7 ബില്യണ്‍ ഡോളറിന്റെ ഇടപാടുകള്‍ കിട്ടിയിട്ടുണ്ട് എന്നാണ് അവകാശവാദം. എന്നാല്‍ ഇതും ഇപ്പോഴത്തെ വാന്ഗാര്ഡുമായുള്ള 1.5 ബില്യണ്‍ ഡോളറിന്റെ കരാറുമായി ഒരു ബന്ധവും ഇല്ലെന്നാണ് ഇന്‍ഫോസിസ് അധികൃതര്‍ വ്യക്തമാക്കുന്നത്.
3 ശതമാനം ഓഹരികള്‍
ഇന്ഫോസിസിന്രെ 3 ശതമാനം ഓഹരികളാണ് വാന്‍ഗാര്‍ഡിന്റെ നിയന്ത്രണത്തില്‍ വരിക. എന്തായാലും അമേരിക്കയിലെ റിട്ടയര്‍മെന്റ് സര്‍വ്വീസ് മേഖലയില്‍ ഏറ്റവും കൂടുതല്‍ കരാറുകള്‍ സ്വന്തമാക്കിയിട്ടുള്ള സ്ഥാപനങ്ങളില്‍ ഒന്നാണ് ഇന്‍ഫോസിസ്.
ഇന്ത്യന്‍ രൂപയില്‍
മേല്‍പ്പറഞ്ഞ കണക്കുകള്‍ എല്ലാം അമേരിക്കന്‍ ഡോളറില്‍ ആണുള്ളത്. അത് ഇന്ത്യന്‍ രൂപയിലേക്ക് മാറ്റിയാല്‍ എത്രയുണ്ടാകും എന്ന് കൂടി നോക്കാ...
1.5 ബില്യണ്‍ ഡോളര്‍ = 1,12,38,75,00,000 രൂപ
2 ബില്യണ്‍ ഡോളര്‍ = 1,49,71,90,00,000 രൂപ
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
