ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഐടി സേവന സ്ഥാപനമായ ഇൻഫോസിസ് 2023 ഓടെ യുഎസിലെ റോഡ് ഐലൻഡിൽ 500 അധിക ടെക് തൊഴിലാളികളെ നിയമിക്കാൻ പദ്ധതിയിടുന്നു. രാജ്യത്ത് 12,000 അധിക തൊഴിലാളികളെ നിയമിക്കുമെന്ന സമീപകാല പ്രഖ്യാപനത്തിന്റെ ഭാഗമായാണ് 500 പുതിയ ജീവനക്കാരെ കൂടി നിയമിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. 2017 ൽ ഇൻഫോസിസ് രണ്ട് വർഷത്തിനിടെ 10,000 അമേരിക്കൻ തൊഴിലാളികളെ നിയമിക്കാൻ പ്രതിജ്ഞാബദ്ധമായിരുന്നു, കൂടാതെ ഇന്നുവരെ യുഎസിൽ 13,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തു.
നിയമനം
ഈ മാസം ആദ്യം, ബെംഗളൂരു ആസ്ഥാനമായുള്ള കമ്പനി അടുത്ത രണ്ട് വർഷത്തിനുള്ളിൽ 12,000 അമേരിക്കൻ തൊഴിലാളികളെ യുഎസിലെ തങ്ങളുടെ തൊഴിൽ ശക്തിയിൽ ഉൾപ്പെടുത്താൻ പദ്ധതിയിട്ടിരുന്നു. ഇൻഫോസിസ് കഴിഞ്ഞ വർഷമാണ് റോഡ് ഐലൻഡിലെ പ്രൊവിഡൻസിൽ ഡിജിറ്റൽ ഇന്നൊവേഷൻ ആൻഡ് ഡിസൈൻ സെന്റർ തുറന്നത്. ഇന്ത്യാന, നോർത്ത് കരോലിന, കണക്റ്റിക്കട്ട്, റോഡ് ഐലൻഡ്, ടെക്സസ്, അരിസോണ എന്നിവിടങ്ങളിൽ യുഎസിൽ ആറ് 'ടെക്നോളജി ആന്റ് ഇന്നൊവേഷൻ സെന്ററുകൾ' കമ്പനി സ്ഥാപിച്ചു.
വിസ നിയന്ത്രണങ്ങൾ
ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള യുഎസ് ഭരണകൂടം എച്ച് 1 ബി വിസ ഉടമകൾക്ക് വർക്ക് വിസകളിൽ നിരവധി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്ന സമയത്താണ് കമ്പനിയുടെ ഈ നീക്കം. ജോലി നഷ്ടപ്പെട്ട ദശലക്ഷക്കണക്കിന് അമേരിക്കക്കാരെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ, ഇന്ത്യൻ ഐടി പ്രൊഫഷണലുകൾക്കിടയിൽ ജനപ്രിയമായ എച്ച് -1 ബി വിസകൾ മറ്റ് വിദേശ വർക്ക് വിസകൾക്കൊപ്പം ഈ വർഷം ആദ്യം ട്രംപ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.
വിപണി
ഇൻഫോസിസിന്റെ ഏറ്റവും വലിയ വിപണിയാണ് വടക്കേ അമേരിക്ക. വരുമാനത്തിന്റെ 61.5% ആണ് ഇവിടെ നിന്ന് ലഭിക്കുന്നത്. യൂറോപ്പ് (24%), ലോകത്തിന്റെ ബാക്കി ഭാഗങ്ങൾ (11.6%), ഇന്ത്യ (2.9%) എന്നിങ്ങനെയാണ് 2020 ജൂൺ 30 വരെയുള്ള കണക്കുകൾ. 2020 ജൂൺ അവസാനത്തോടെ ഇൻഫോസിസിന് 2,39,233 ജീവനക്കാരുണ്ടായിരുന്നു. വിസയുമായി ബന്ധപ്പെട്ട വെല്ലുവിളികളെ അതിജീവിക്കാൻ ഐടി കമ്പനികൾ കഴിഞ്ഞ കുറച്ച് വർഷങ്ങളായി യുഎസിൽ തങ്ങളുടെ സാന്നിധ്യം വർദ്ധിപ്പിക്കുകയും അവിടുന്ന് തന്നെ നിയമനം നടത്തുകയുമാണ് ചെയ്യുന്നത്.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications