A Oneindia Venture

Game of Growth:ഒന്നും എളുപ്പമല്ല, പക്ഷെ നമ്മൾ അത് നേടി; അസൂക്ക ലാബ്സിന്‍റെ കഥ പറഞ്ഞ് ഡോ. ഫാത്തിമ ബേനസീർ

പഠനം കഴിഞ്ഞ് ജോലി ചെയ്യുന്ന സമയത്താണ് പലരും ഇതല്ല തന്‍റെ യഥാർത്ഥ വഴി എന്ന് തിരിച്ചറിയുക. പിന്നീട് സ്വന്തം വഴി കണ്ടെത്തുകയും അതുവഴി സഞ്ചരിച്ച് മികച്ച വിജയങ്ങൾ നേടുകയും ചെയ്യും. പഴയ ജോലി ഉപേക്ഷിച്ച് പുതിയത് കണ്ടെത്തുകയും അതിൽ വിജയിക്കുകയും ചെയ്യുമ്പോൾ ലഭിക്കുന്ന ആത്മസംതൃപ്തി പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. അങ്ങനെ ശാസ്ത്രജ്ഞയും മോളിക്യുലാർ ബയോളജിസ്റ്റുമായ ഡോ. ഫാത്തിമ ബേനസീർ കണ്ടെത്തിയ സ്വന്തം വഴികളെക്കുറിച്ചാണ് നമ്മൾ ഇന്ന് സംസാരിക്കാൻ പോകുന്നത്. എന്താണ് ഡോ. ഫാത്തിമ ബേനസീർ രൂപം നൽകിയ അസൂക്ക ലൈഫ് സയൻസ്...? എങ്ങനെയാണ് ആ പാതിയിലേക്കെത്തിയത്...? ആരാണ് ഒപ്പം നിന്നത്...? നമുക്ക് വിശദമായി അറിയാം.

ആശയത്തിന്‍റെ തുടക്കം

2013- ൽ ഡോ. ഫാത്തിമ ബേനസീർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ (ഐഐഎസ്‌സി) പോസ്റ്റ്ഡോക്ടറൽ ഗവേഷണം നടത്തുകയായിരുന്നു. ഒരുപഠനത്തിനിടെയാണ് പരീക്ഷണശാലകളിൽ വിവിധ ഘടകങ്ങളെ കണ്ടെത്താനും അളക്കാനും, പ്രത്യേകിച്ച് ഉമിനീരിലുള്ള വൈറസ് കണങ്ങളുടെ എണ്ണം നിർണയിക്കാനുമായി വ്യാപകമായി ഫ്ലൂറസന്‍റ് ഡൈകൾ ഉപയോഗിക്കുന്നുണ്ടെന്ന് ഡോ. ഫാത്തിമ ബേനസീറിന് മനസിലാകുന്നത്. എച്ച്‌.ഐ.വി. ഉൾപ്പെടെ വിവിധ രോഗനിർണയ പരിശോധനകളിൽ കണ്ടെത്തുന്നതിനുമായി സാധാരണയായി ഫ്ലൂറസന്‍റ് ഡൈകൾ ഉപയോഗിക്കാറുണ്ട്. എന്നാൽ ഇവ നിർമ്മിക്കുന്ന കമ്പനികൾ കുറച്ച് മാത്രമാണുള്ളത്.

കഠിനമായ രാസവസ്തുക്കൾ ഉപയോഗിച്ചാണ് ഫ്ലൂറസന്‍റ് ഡൈകൾ നിർമ്മിക്കുന്നത്. അതുകൊണ്ടുതന്നെ എളുപ്പവും അപകടരഹിതവുമായ എന്നാൽ കൃത്യമായ ഫലങ്ങൾ നൽകുന്ന ഫ്ലൂറസന്‍റ് ഡൈ എന്തുകൊണ്ടു നിർമ്മിക്കാൻ സാധിക്കില്ല എന്ന ചിന്ത ഡോ. ഫാത്തിമ ബേനസീറിന്‍റെ മനസിൽ ഉദിച്ചു. ആ ചിന്ത സുഹൃത്തായ അലക്സ് ഡി പോളുമായി പങ്കുവയ്ക്കുകയും ചെയ്തു. പിന്നെ എല്ലാം പെട്ടെന്നായിരുന്നു.

അസൂക്ക ലാബ്സ്

ഇന്ത്യയിൽ പ്രീമിയം മോളിക്യുലാർ ബയോളജി ഉൽപ്പന്നങ്ങൾ വികസിപ്പിക്കുക എന്ന ദർശനത്തോടെയാണ് ഡോ. ഫാത്തിമ ബേനസീറും അലക്സ് ഡി പോളും ചേർന്ന് 2015-ൽ അസൂക്ക ലാബ്സ് ആരംഭിക്കുന്നത്. പിന്നീട് വർഷങ്ങൾ നീണ്ട പരീക്ഷണവും പഠനങ്ങളുമായിരുന്നു. ഒടുവിൽ അവർ ആദ്യത്തെ ഉൽപ്പന്നമായ ടിന്‍റോ റാങ് എന്ന ഉൽപ്പന്നം അവതരിപ്പിച്ചു. ഡിഎൻഎ, ആർഎൻഎ എന്നിവയുമായി ബന്ധിപ്പിച്ച് ആർടി-പിസിആർ ടെസ്റ്റുകളിൽ ഉപയോഗിക്കാൻ കഴിയുന്ന ഡൈ ആണ് ടിന്‍റോ റാങ്. കാർസിനോജെനിക് രാസവസ്തുക്കൾക്കുള്ള സുരക്ഷിതമായ ഒരു ബദൽ എന്ന നിലയിലാണ് ടിന്‍റോ റാങിനെ അസൂക്ക ലാബ്സ് അവതരിപ്പിച്ചത്.

ശാസ്ത്രത്തിൽ നിന്ന് വ്യവസായത്തിലേക്ക്, ഡോ. ഫാത്തിമ ബേനസീറിന്‍റെ വിജയഗാഥ

കോവിഡ് കാലത്തെ പ്രവർത്തനം

കോവിഡ്-19 ന് മുമ്പ് രാജ്യത്ത് മോളിക്യുലാർ ഡയഗ്നോസ്റ്റിക്സിന്റെ വ്യാപ്തി 12% മാത്രമായിരുന്നുവെന്ന് ഡോ. ഫാത്തിമ പറഞ്ഞു. എന്നാൽ മഹാമാരിയുടെ സമയത്ത് അത് അതിവേഗം 80% ആയി വർദ്ധിച്ചു. ഡോ. ഫാത്തിമയും സംഘവും മൂന്ന് മാസത്തിനുള്ളിൽ ദശലക്ഷക്കണക്കിന് യൂണിറ്റുകൾ നിർമ്മിച്ച് രാജ്യത്തുടനീളം വിതരണം ചെയ്തു. ഇന്ന് ആഗോള തലത്തിൽ തന്നെ വലിയ ലക്ഷ്യവുമായാണ് കമ്പനി മുന്നോട്ട് പോകുന്നത്.

സ്വന്തം സംരംഭം അത്ര എളുപ്പമല്ല

ഒരു വനിതാ ശാസ്ത്രജ്ഞ എന്ന നിലയിൽ സംരംഭകത്വത്തിന്‍റെ പാത എളുപ്പമായിരുന്നില്ലെന്ന് ഫാത്തിമ പറയുന്നു. കുടുംബത്തെ ബോധ്യപ്പെടുത്തുക, സമൂഹത്തോട് പോരാടുക, നിക്ഷേപകരെ ബോധ്യപ്പെടുത്തുക എന്നിവയായിരുന്നു ഏറ്റവും വലിയ വെല്ലുവിളികൾ. ഉപഭോക്താക്കൾ തുടക്കത്തിൽ ഇന്ത്യൻ ഉൽപ്പന്നങ്ങളേക്കാൾ ജർമ്മൻ അല്ലെങ്കിൽ അമേരിക്കൻ ബ്രാൻഡുകൾ ഇഷ്ടപ്പെട്ടിരുന്നു. എന്നാൽ അസൂക്ക ലാബ്സിന്‍റെ ഉൽപ്പന്നങ്ങൾ അവർ പരിചയപ്പെടുകയും ഉപയോഗിക്കുകയും ചെയ്തതിന് ശേഷം നമുക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ലെന്ന് ഫാത്തിമ ആത്മവിശ്വാസത്തോടെ പറയുന്നു. ഇന്ത്യയിലെ ബയോടെക് മേഖലയിൽ വലിയ സാധ്യതകളുണ്ട്. അത് കൃത്യമായി ഉപയോഗിക്കുകയാണ് അടുത്ത ലക്ഷ്യമെന്നും ഫാത്തിമ വ്യക്തമാക്കി.

ലക്ഷ്യങ്ങൾ വലുതാണ്

കോവിഡ്-19 കാലഘട്ടത്തിൽ വികസിപ്പിച്ചെടുത്ത കളക്ഷൻ കിറ്റ് സാങ്കേതിക വിദ്യയ്ക്ക് അസുക്ക ലാബ്സിന് ടെക്നോളജിക്ക് ഡെവലപ്‌മെന്‍റ് ബോർഡ് അവാർഡ് ഉൾപ്പെടെ നിരവധി ദേശീയ അവാർഡുകൾ ലഭിച്ചിട്ടുണ്ട്. ഭാവിയിൽ, പ്രത്യേകിച്ച് ജനിതകശാസ്ത്രം, വ്യക്തിഗത ആരോഗ്യം എന്നീ മേഖലകളിൽ, ഇന്ത്യയിൽ നിന്ന് ആഗോള പ്രീമിയം മോളിക്യുലാർ ഉൽപ്പന്നങ്ങൾ വികസിപ്പിക്കുക എന്നതാണ് അസുക ലാബ്സിന്‍റെ ലക്ഷ്യം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X