ഉപയോക്താക്കൾക്ക് പൂർണ്ണമായും ഡിജിറ്റൽ, തൽക്ഷണവും സുരക്ഷിതവുമായ രീതിയിൽ ഇഎംഐ സൗകര്യം ലഭിക്കും
കോവിഡ് കാലത്തിന് മുൻപ് തന്നെ സജീവമായി തുടങ്ങിയിരുന്ന ഓൺലൈൻ ഷോപ്പിങ് ഈ സമയത്ത് കൂടുതൽ ആളുകളിലേക്ക് സുപരിചതമാവുകയും കൂടുതൽ പേർ ഓൺലൈൻ ഷോപ്പിങ്ങിന്റെ സാധ്യതകൾ ഉപയോഗിക്കുകയും ചെയ്യുന്നു. ക്രെഡിറ്റ് കാർഡ്, ഇഎംഐ ഉപയോക്താക്കളുടെ എണ്ണവും കൂടുകയാണ്. ഈയൊരു സാഹചര്യത്തിൽ തകർപ്പൻ പ്രഖ്യാപനവുമായാണ് സ്വാകര്യ ബാങ്കിങ് രംഗത്തെ വമ്പന്മാരായ ഐസിഐസിഐ എത്തിയിരിക്കുന്നത്. ഓൺലൈൻ ഷോപ്പിങ്ങിന് ഇൻസ്റ്റന്റ് കാർഡ്‌ലെസ് ഇഎംഐ സൗകര്യം ഏർപ്പെടുത്തിയതായി ഐസിഐസിഐ അറിയിച്ചു.

ദശലക്ഷക്കണക്കിന് ഐസിഐസിഐ ബാങ്കിന്റെ മുൻകൂട്ടി അംഗീകാരം ലഭിച്ച ഉപഭോക്താക്കൾക്ക് അവരുടെ മൊബൈൽ ഫോണും പാനും ഉപയോഗിച്ച് ഏതാനും ക്ലിക്കുകളിലൂടെ ഇഎംഐകൾ വഴി ഓൺലൈനിൽ ഉൽപ്പന്നങ്ങളോ സേവനങ്ങളോ തൽക്ഷണം വാങ്ങാൻ സാധിക്കുന്നതാണ് ഇത്. ഇത്തരത്തിൽ അഞ്ച് ലക്ഷം രൂപയുടെ വരെ സാധനങ്ങളും സേവനങ്ങളും ഇഎംഐ വ്യവസ്ഥയിൽ സ്വന്തമാക്കാൻ സാധിക്കും.
ഇലക്ട്രോണിക്സ്, ഗാർഹിക വീട്ടുപകരണങ്ങൾ, ലാപ്‌ടോപ്പ്, മൊബൈൽ ഫോണുകൾ, യാത്ര, ഫാഷൻ വസ്ത്രങ്ങൾ, സ്‌പോർട്‌സ് വസ്ത്രങ്ങൾ, വിദ്യാഭ്യാസം, ഗാർഹിക അലങ്കാരം എന്നിങ്ങനെ നിരവധി വിഭാഗങ്ങളിൽ ഈ സൗകര്യം ലഭ്യമാണ്. റീട്ടെയിൽ സ്റ്റോറുകളിൽ ഇതേ സേവനം ആരംഭിച്ച് ഏഴുമാസത്തിനുശേഷം ഓൺലൈൻ ഷോപ്പിംഗിനായി സൗകര്യപ്രദവും തൽക്ഷണ കാർഡ്‌ലെസ്സ് ഇഎംഐ സൗകര്യവും ഏർപ്പെടുത്തുന്നത് വ്യവസായത്തിലെ ആദ്യത്തേതാണെന്നും ഐസിഐസിഐ ബാങ്ക് അറിയിച്ചു.
ഉപയോക്താക്കൾക്ക് പൂർണ്ണമായും ഡിജിറ്റൽ, തൽക്ഷണവും സുരക്ഷിതവുമായ രീതിയിൽ ഇഎംഐ സൗകര്യം ലഭിക്കും. ഇത്തരത്തിൽ 7000 മുതൽ അഞ്ച് ലക്ഷം വരെ ചെലവഴിക്കാം. ഐസിഐസിഐ ബാങ്ക് ഉപഭോക്താക്കൾക്ക് ഓൺലൈൻ ഷോപ്പിംഗിനായുള്ള 'കാർഡ്‌ലെസ് ഇഎംഐ' യ്ക്കുള്ള യോഗ്യത 'കാർഡ്‌ലെസ്' '5676766' ലേക്ക് അയച്ചുകൊണ്ട് അല്ലെങ്കിൽ ഐമൊബൈൽ അപ്ലിക്കേഷനിലെ ഓഫറുകൾ വിഭാഗം പരിശോധിച്ച് മനസിലാക്കാം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications