ദില്ലി: ഇന്‍ഷുറന്‍സ് മേഖലയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപ പരിധി ഉയര്‍ത്തുന്ന ബില്ല് ലോക്സഭ പാസാക്കി. രാജ്യസഭ മാര്‍ച്ച് 18ന് ബില്ല് പാസാക്കിയിരുന്നു. ഇന്‍ഷുറന്‍സ് മേഖലയില്‍ 74 ശതമാനം വരെ വിദേശ നിക്ഷേപം അനുവദിക്കുന്നതാണ് ബില്ല്. രാഷ്ട്രപതി ഒപ്പ് വയ്ക്കുന്നതോടെ ബില്ല് നിയമമാകും. പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയതോടെ ഇനി നിയമമാകുന്നതിന് തടസമില്ല. പ്രതിപക്ഷ പാര്‍ട്ടികളുടെ കടുത്ത എതിര്‍പ്പ് തള്ളിയാണ് ബില്ല് പാസാക്കിയിരിക്കുന്നത്.

നേരത്തെ 26 ശതമാനമായിരുന്നു ഇന്‍ഷുറന്‍സ് മേഖലയിലെ വിദേശ നിക്ഷേപ പരിധി. 2015ല്‍ ഇത് 49 ശതമാനമാക്കി ഉയര്‍ത്തുകയായിരുന്നു. ഇപ്പോള്‍ വീണ്ടും ഉയര്‍ത്തുകയാണ് ചെയ്തത്. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുമായി വിശദമായ ചര്‍ച്ച നടത്തിയ ശേഷമാണ് ബില്ല് തയ്യാറാക്കിയതെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് പറഞ്ഞു. കഴിഞ്ഞ മാസം അവതിപ്പിച്ച കേന്ദ്ര ബജറ്റിലാണ് ഇന്‍ഷുറന്‍സ് മേഖലയിലെ നിക്ഷേപം ഉയര്‍ത്തുമെന്ന് ധനമന്ത്രി ആദ്യം പറഞ്ഞത്. തൊട്ടുപിന്നാലെ ബില്ല് രാജ്യസഭയില്‍ അവതരിപ്പിക്കുകയായിരുന്നു.
ഡയറക്ടര്‍ ബോര്‍ഡിലെ കൂടുതല്‍ അംഗങ്ങളും മാനേജ്മെന്റിലെ പ്രധാനികളും ഇന്ത്യയില്‍ താമസിക്കുന്നവരാകണം എന്ന നിബന്ധനയുണ്ട്. 50 ശതമാനം ഡയറക്ടര്‍മാര്‍ സ്വതന്ത്രരാകണമെന്നും നിബന്ധനയുണ്ട്. കമ്പനികളുടെ നിശ്ചിത ശതമാനം ലാഭവിഹിതം കരുതല്‍ ധനത്തിലേക്ക് മാറ്റണമെന്നും നിബന്ധനയുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇതുവഴി കമ്പനികാര്യങ്ങളുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ തള്ളാനും സ്വീകരിക്കാനും ഇന്ത്യന്‍ പ്രമോട്ടര്‍മാര്‍ക്ക് സാധിക്കുമെന്നാണ് സര്‍ക്കാര്‍ വാദം. കമ്പനികള്‍ ഇന്ത്യന്‍ നിയന്ത്രണത്തില്‍ തന്നെ തുടരാനും ഇതു വഴിയൊരുക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
