പ്രമുഖ ടെലികോം കമ്പനിയായ ഭാരതി എയർട്ടെൽ പ്രീപെയ്‌ഡ് റീചാർജിനൊപ്പം 2 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷയും നൽകും. 179 രൂപയുടെ പുതിയ റീചാർജ് പ്ലാനിലൂടെയാണ് അൺലിമിറ്റഡ് കോളും ഡാറ്റയും കൂടാതെ രണ്ട് ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷയും ഉപഭോക്താക്കൾക്ക് നൽകുന്നത്. 8 വയസിനും 54 വയസിനും ഇടയിൽ പ്രായമുള്ള ഉപഭോക്താക്കൾക്കാണ് ഈ ഇൻഷുറൻസ് കവർ ലഭ്യമാവുക. ഇതിനായി പ്രത്യേകം ഡോക്യൂമെന്റുകൾ നൽകുകയോ, മെഡിക്കൽ ടെസ്റ്റ് നടത്തുകയോ വേണ്ട.
തങ്ങളുടെ നെറ്റ്‌വർക്കിലേക്ക് ആകർഷിക്കാനായി എയർടെൽ, 28 ദിവസത്തെ കാലാവധിയുള്ള ഈ പായ്‌ക്കിലൂടെ എൻട്രി ലെവൽ സ്മാർട്ട്ഫോൺ ഉപയോക്താക്കളെയും സെമി അർബൻ, ഗ്രാമീണ വിപണികളിലെ ഫോൺ ഉപയോക്താക്കളെയുമാണ് ലക്ഷ്യമിടുന്നത്. ഭാരതി ആക്സ ലൈഫ് ഇൻഷുറൻസുമായി ചേർന്നാണ് എയർടെൽ ഈ പുതിയ ആനുകൂല്യം അവതരിപ്പിക്കുന്നത്.

എയർട്ടെലിന്റെ 179 രൂപയുടെ ഈ പുതിയ പായ്‌ക്കിൽ ഏത് നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് ആയി കോൾ ചെയ്യാനുള്ള സൗകര്യത്തിനൊപ്പം 2 ജിബി മൊബൈൽ ഡാറ്റയും, മുന്നൂറ് എസ്എംഎസും ലഭിക്കും. ഇതിനുപുറമെ ലഭിക്കുന്ന ഇൻഷൂറൻസ് പരിരക്ഷാ പോളിസിയുടെ സർട്ടിഫിക്കറ്റ് ഉടൻ തന്നെ ഡിജിറ്റലായി ഉപഭോക്താക്കൾക്ക് നൽകുകയും ചെയ്യും. വരിക്കാർ ആരെങ്കിലും ഫിസിക്കൽ കോപ്പിയ്ക്കായി അപേക്ഷിക്കുകയാണെങ്കിൽ ഫിസിക്കൽ കോപ്പിയും ലഭിക്കും. എയർടെൽ താങ്ക്സ് ആപ്പിൽ നിന്നോ ഏതെങ്കിലും എയർടെൽ റീറ്റെയ്ൽ സ്റ്റോറിൽ നിന്നോ ഉപഭോക്താക്കൾക്ക് ഈ പ്ലാൻ വാങ്ങാനാകുമെന്ന് എയർടെൽ അറിയിച്ചിട്ടുണ്ട്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
