ന്യൂഡൽഹി: നിങ്ങൾ ഒരു കാറുടമയാണോ? എങ്കിൽ വൈകാതെ കൂടെ യാത്ര ചെയ്യുന്നവർക്കും ഇൻഷുറൻസ് കവറേജ് എടുക്കേണ്ടി വരും. വാഹനത്തിൽ യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാർക്കും ഇൻഷുറൻസ് കവറേജ് നിർബദ്ധമാക്കാനുള്ള ശുപാർശ ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്റ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഎഐ) അടുത്തിടെ സമർപ്പിച്ചു. സഹയാത്രികർ അപകടത്തിൽപ്പെട്ടാലുണ്ടാവുന്ന ചികിത്സാചിലവ് വഹിക്കുന്നതിനായാണ് 25,000 രൂപയുടെ ഈ മെഡിക്കൽ കവറേജ്.
ഓരോ വാഹനത്തിന്റെയും രജിസ്റ്റർ ചെയ്ത സീറ്റിന്റെ എണ്ണമനുസരിച്ചാണ് ഇൻഷുറൻസ് അടവ് വരിക. ഐആര്‍ഡിഎഐ നിർദ്ദേശമനുസരിച്ച്, അപകടം നടക്കുമ്പോൾ എണ്ണത്തിൽ കൂടുതൽ ആളുകൾ വാഹനത്തിലുണ്ടെങ്കിൽ ഈ ഇൻഷുറൻസ് ആനുകൂല്യം ലഭിക്കില്ല. പൊതുവേ സാധാരണ കാറിൽ (ഹാച്ച്ബാക്ക്, സെഡാൻ) ഡ്രൈവർ ഉൾപ്പെടെ നാല് പേർക്കാണ് യാത്ര ചെയ്യാൻ അനുവാദമുള്ളത്. അപകടം നടക്കുമ്പോൾ വാഹനത്തിൽ യാത്ര ചെയ്യുന്നവരുടെ എണ്ണം രജിസ്റ്റർ ചെയ്ത ശേഷിയേക്കാൾ കൂടുതലാണെങ്കിൽ ആനുകൂല്യം ലഭിക്കില്ല.
ഐആര്‍ഡിഎഐ നിർദ്ദേശങ്ങൾ അനുസരിച്ച് ഈ കവറേജിന്റെ ആനുകൂല്യങ്ങൾ ലഭിക്കാത്ത സാഹചര്യങ്ങൾ ചുവടെ പരിശോധിക്കാം.
- അപകടത്തെ തുടർന്നുണ്ടായ ഏതെങ്കിലും രോഗാവസ്ഥകൾക്കോ അല്ലെങ്കിൽ മുൻപുണ്ടായിരുന്ന രോഗങ്ങൾക്കോ ഉള്ള ചികിത്സ ഈ കവറേജിൽ പെടില്ല.
- അപകടം സംഭവിച്ച് എന്തെങ്കിലും ഫിസിയോതെറാപ്പി ചികിത്സകൾ ആവശ്യമാണെങ്കിൽ അതും ഈ കവറേജിൽ പെടില്ല.
- അപകടം നടന്ന് 24 മണിക്കൂർ കഴിഞ്ഞാണ് ചികിത്സ ആരംഭിക്കുന്നതെങ്കിലും ആനുകൂല്യം ലഭിക്കില്ല.
- സ്വാഭാവിക അപകടങ്ങൾക്ക് മാത്രമേ കവറേജ് ലഭിക്കുകയുള്ളൂ. ഉദാഹരണത്തിന് സ്വയം മുറിവേൽപ്പിക്കൽ അല്ലെങ്കിൽ ആത്മഹത്യാശ്രമം പോലുള്ള കാര്യങ്ങൾക്ക് ആനുകൂല്യം ലഭിക്കില്ല.
- ഇൻഷുർ ചെയ്‌തയാൾ അല്ലെങ്കിൽ ഇൻഷുർ ചെയ്ത വ്യക്തിയുടെ അറിവോടെയും സമ്മതത്തോടേയും വാഹനം ഓടിക്കുന്ന സമയത്ത് ലഹരിപദാർത്ഥങ്ങൾ ഉപയോഗിച്ചിട്ടുണ്ടെങ്കിലും ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടും.
കൂടാതെ പാസഞ്ചർ വാഹനങ്ങളുടേയും വാണിജ്യ വാഹനങ്ങളുടേയും നിലവിലുള്ള ഇൻഷുറൻസ് നിയമങ്ങളിലും പല ഭേദഗതികൾ ഐആര്‍ഡിഎഐ നിർദ്ദേശിച്ചിട്ടുണ്ട്. 2019 ഡിസംബർ 16 -നുള്ളിൽ തന്നെ ബന്ധപ്പെട്ടവരുടെ അഭിപ്രായങ്ങൾക്കായി ഈ ശുപാർശകൾ പൊതുസഞ്ചയത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications