ഉല്‍പാദന പ്രവര്‍ത്തനങ്ങളില്‍ പരാജയം; ചീഫ് എഞ്ചിനീയര്‍ മൂര്‍ത്തി റെന്‍ഡുചിന്താലയെ പുറത്താക്കി ഇന്റല്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കമ്പനിയുടെ വിശാലമായ ചിപ്പ്-ഡിസൈന്‍, മാനുഫാക്ചറിംഗ് ഓര്‍ഗനൈസേഷന്റെ ചുമതലയുള്ള ചീഫ് എഞ്ചിനീയറിംഗ് ഓഫീസര്‍ മൂര്‍ത്തി റെന്‍ഡുചിന്താലയെ പുറത്താക്കി ഇന്റല്‍ കോര്‍പ്പറേഷന്‍. ഉല്‍പാദന സാങ്കേതികവിദ്യയില്‍ എതിരാളികളെക്കാള്‍ പിന്നിലാണെന്ന കമ്പനി പ്രസ്താവനയ്ക്ക് ഒരാഴ്ചയ്ക്കുള്ളിലാണ് ഈ നടപടി. ഓഗസ്റ്റ് മൂന്നിനാണ് അദ്ദേഹം സ്ഥാനമൊഴിയുക, ശേഷം അദ്ദേഹത്തിന്റെ ചുമതലകള്‍ മറ്റു നേതാക്കള്‍ക്ക് വിഭജിച്ച് നല്‍കും.

ഉല്‍പ്പന്ന നേതൃത്വത്തെ ത്വരിതപ്പെടുത്തുന്നതിനും പ്രോസസ്സ് ടെക്‌നോളജി എക്‌സിക്യൂഷനില്‍ ശ്രദ്ധയും ഉത്തരവാദിത്തവും മെച്ചപ്പെടുത്തുന്നതിനായി ചില മാറ്റങ്ങള്‍ വരുത്തുകയാണെന്ന് ഇന്റല്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞയാഴ്ച നടന്ന ദുരന്തപൂര്‍ണമായ ഒരു പ്രഖ്യാപനത്തെത്തുടര്‍ന്ന് കമ്പനിയില്‍ നിന്നുള്ള റെന്‍ഡുചിന്താലയുടെ അഭാവം ഇന്റലിന്റെ നേതൃത്വത്തില്‍ സമ്മര്‍ദം വര്‍ദ്ധിച്ചതായി വ്യക്തമാക്കുന്നു.

കൊവിഡ് കല്യാണങ്ങൾ പുതിയ ട്രെൻഡ്; ലളിതം, സുന്ദരം, പോക്കറ്റ് കാലിയാകില്ലകൊവിഡ് കല്യാണങ്ങൾ പുതിയ ട്രെൻഡ്; ലളിതം, സുന്ദരം, പോക്കറ്റ് കാലിയാകില്ല

ഉല്‍പാദന പ്രവര്‍ത്തനങ്ങളില്‍ പരാജയം; ചീഫ് എഞ്ചിനീയര്‍ മൂര്‍ത്തി റെന്‍ഡുചിന്താലയെ പുറത്താക്കി ഇന്റല്‍

ഇത് ഇന്റലിന്റെ വിപണിമൂല്യത്തില്‍ 40 ബില്യണ്‍ ഡോളറിലധികം ഇടിവ് വരുത്താനും ഒന്നിലധികം അനലിസ്റ്റുകള്‍ കമ്പനിയുടെ മാനുഫാക്ചറിംഗ് ഓഗര്‍ഗനൈസേഷന്റെ ഭാവിയെ ചോദ്യം ചെയ്യാന്‍ കാരണമാവുകയും ചെയ്തു. ഏറ്റവും നൂതനമായ ചിപ്പ്-ഉല്‍പാദന സാങ്കേതികവിദ്യ നിലനിര്‍ത്തുന്നതില്‍ പരാജയപ്പെട്ടുവെന്ന് കാലിഫോര്‍ണിയയിലെ സാന്താ ക്ലാര ആസ്ഥാനമായുള്ള ചിപ്പ് നിര്‍മ്മാതാക്കളായ ഇന്റല്‍ ഇക്കഴിഞ്ഞ ജൂലൈ 23 -ന് അഭിപ്രായപ്പെട്ടിരുന്നു. നിരന്തരമായ ഉല്‍പാദന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലെ പരാജയമാണ് ഇത് വ്യക്തമാക്കുന്നതെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു.

ഇൻഡിഗോയിൽ വീണ്ടും ശമ്പള വെട്ടിക്കുറയ്ക്കൽ; ഉന്നതതല ജീവനക്കാർക്ക് കൂടുതൽ വെട്ടിക്കുറയ്ക്കൽഇൻഡിഗോയിൽ വീണ്ടും ശമ്പള വെട്ടിക്കുറയ്ക്കൽ; ഉന്നതതല ജീവനക്കാർക്ക് കൂടുതൽ വെട്ടിക്കുറയ്ക്കൽ

2015 -ലാണ് അന്നത്തെ ഇന്റല്‍ സിഇഒ ബ്രയാന്‍ ക്ര്‍സാനിച്ച് എതിരാളികളായ ക്വാല്‍കോം ഇന്‍കോര്‍പ്പറേറ്റില്‍ നിന്ന് റെന്‍ഡുചിന്താലയെ നിയമിക്കുന്നത്. ഇന്റലിന്റെ ഡിസൈന്‍ ശ്രമങ്ങള്‍ നവീകരിക്കുന്നതിന് ആവശ്യമായ പരിചയസമ്പന്നനായ ഒരാള്‍ എന്ന നിലയില്‍ ബ്രയാന്‍ അന്നദ്ദേഹത്തെ പ്രശംസിച്ചിരുന്നു. എന്നാല്‍ രണ്ട് നേതാക്കളുടെയും വിപുലമായ റിക്രൂട്ട്‌മെന്റ്, ബ്രയാന്റെ ഭരണകാലത്ത് ദീര്‍ഘകാല ഇന്റല്‍ സീനിയര്‍ എക്‌സിക്യൂട്ടിവുകള്‍ കമ്പനിയില്‍ നിന്ന് പുറത്തുപോവാന്‍ കാരണമായി.

അയര്‍ലന്റിലെ പുതിയ ക്യാമ്പസിലേക്ക് 1,000 ഐടി പ്രൊഫഷണലുകളെ നിയമിക്കും: ആമസോണ്‍അയര്‍ലന്റിലെ പുതിയ ക്യാമ്പസിലേക്ക് 1,000 ഐടി പ്രൊഫഷണലുകളെ നിയമിക്കും: ആമസോണ്‍

ജോലിസ്ഥലത്തെ നിയമവിരുദ്ധമായ ബന്ധത്തിന്റെ പേരില്‍ ബ്രയാന്‍ പിരിച്ചുവിടപ്പെട്ടിരുന്നു. ശേഷം ഏഴുമാസത്തിന് ശേഷമാണ് കമ്പനി സിഇഒയായി ബോബ് സ്വാന്‍ അവരോധിക്കപ്പെടുന്നത്. കഴിഞ്ഞയാഴ്ച നടന്ന കമ്പനി വരുമാനത്തെക്കുറിച്ചുള്ള കോണ്‍ഫറന്‍സ് കോളില്‍ റെന്‍ഡുചിന്താലയുടെ അഭാവം പ്രകടമായിരുന്നു. ഉല്‍പാദ കാലതാമസത്തെക്കുറിച്ചും അവ ലഘൂകരിക്കാനുള്ള ഇന്റലിന്റെ പദ്ധതികളെക്കുറിച്ചുമുള്ള വിശകലന വിദഗ്ധരുടെ ചോദ്യങ്ങള്‍ക്കിടയിലാണ് കമ്പനിയുടെ ഏറ്റവും പുതിയ നടപടിയെന്നതും ശ്രദ്ധേയം.

Read more about: company
English summary

intel corp sacked its engineer murthy renduchintala for production failures | ഉല്‍പാദന പ്രവര്‍ത്തനങ്ങളില്‍ പരാജയം; ചീഫ് എഞ്ചിനീയര്‍ മൂര്‍ത്തി റെന്‍ഡുചിന്താലയെ പുറത്താക്കി ഇന്റല്‍

intel corp sacked its engineer murthy renduchintala for production failures
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X