ചെറുതും വലുതുമായി നിരവധി നിക്ഷേപ പദ്ധതികൾ പോസ്റ്റ് ഓഫീസ് നൽകുന്നുണ്ട്. ഇടത്തരം വരുമാനമുള്ളവർക്കും കുറഞ്ഞ നിക്ഷേപത്തിലൂടെ നല്ലൊരു സമ്പാദ്യം നേടാമെന്നതാണ് പോസ്റ്റ് ഓഫീസ് പദ്ധതികളെ ജനപ്രിയമാക്കുന്നത്. പോസ്‌റ്റ് ഓഫീസ് കിസാൻ വികാസ് പത്ര സർട്ടിഫിക്കറ്റുകൾ ജനപ്രിയ ചെറുകിട സമ്പാദ്യ പദ്ധതികളിലൊന്നാണ്. ഈ സ്കീമിൽ നിക്ഷേപിച്ചാൽ ഒമ്പത് വർഷവും ഏഴ് മാസവും (മൊത്തം 115 മാസം) കൊണ്ട് നിക്ഷേപകരുടെ പണം ഇരട്ടിയാകും.
കിസാൻ വികാസ് പത്ര ഉൾപ്പെടെയുള്ള ചെറുകിട സമ്പാദ്യ പദ്ധതികൾക്ക് ബാധകമായ പലിശ നിരക്കിൽ മാറ്റമില്ലെന്ന് സർക്കാർ വെള്ളിയാഴ്ച പ്രഖ്യാപിച്ചു. നിലവിൽ, കിസാൻ വികാസ് പത്ര നിക്ഷേപങ്ങൾക്ക് പ്രതിവർഷം 7.5 ശതമാനം ആണ് പലിശ നിരക്ക്. ലാഭകരമായൊരു നിക്ഷേപ പദ്ധതിയാണിത്. ഒരു നിശ്ചിത കാലയളവിനുള്ളിൽ നിക്ഷേപിച്ച തുകയുടെ ഇരട്ടി പണം ഈ സ്കീമിലൂടെ ലഭിക്കും.

ഒരു ചെറിയ സമ്പാദ്യ പദ്ധതിയാണ് കിസാൻ വികാസ് പത്ര. ഓരോ മൂന്നു മാസം കൂടുമ്പോഴും സർക്കാർ അതിന്റെ പലിശ നിരക്ക് അവലോകനം ചെയ്യുകയും, ആവശ്യാനുസരണം മാറ്റങ്ങൾ വരുത്തുകയും ചെയ്യുന്നു. ഒറ്റത്തവണ നിക്ഷേപം സാധ്യമാക്കുന്ന പദ്ധതി രാജ്യത്തെ കർഷകർക്ക് കൂടി ഉപകാരപ്പെടുന്ന വിധത്തിലാണ് സർക്കാർ ഒരുക്കിയിരിക്കുന്നത്. പോസ്റ്റ് ഓഫീസ് വഴിയോ ബാങ്കുകൾ വഴിയോ ഈ പദ്ധതിയിൽ നിക്ഷേപിക്കാം.
ഈ പദ്ധതിയിൽ നിക്ഷേപിക്കാവുന്ന കുറഞ്ഞ തുക 1000 രൂപയാണ്. അല്ലെങ്കില്‍ 100ന്റെ ഗുണിതങ്ങളുടെ തുകയും നിക്ഷേപിക്കാം. ഈ സ്‌കീമിലെ പരമാവധി നിക്ഷേപത്തിന് പരിധിയില്ല. ഈ പദ്ധതിയിൽ വ്യക്തിഗത അക്കൗണ്ടും സംയുക്ത അക്കൗണ്ടും തുടങ്ങാനാകും. പ്രായപൂർത്തിയായ 3 പേർ ചേർന്ന് സംയുക്ത അക്കൗണ്ട് ആരംഭിക്കാം. പ്രായപൂർത്തിയാകാത്ത ഒരാളുടെ പേരിൽ രക്ഷിതാവിന് അക്കൗണ്ട് തുറക്കാം. 10 വയസ്സിന് മുകളിലുള്ള പ്രായപൂർത്തിയാകാത്തവർക്ക് സ്വന്തം പേരിൽ അക്കൗണ്ട് തുടങ്ങാം. നിക്ഷേപത്തിന് പ്രായപരിധിയില്ലെന്നതും മറ്റൊരു സവിശേഷതയാണ്.
നിക്ഷേപ കാലാവധി പൂർത്തിയാക്കിയാൽ നിക്ഷേപം ഇരട്ടിയാകുമെന്നതാണ് കിസാൻ വികാസ് പത്ര സ്കീമിന്റെ നേട്ടം. അക്കൗണ്ട് ഉടമ മരണപ്പെടുക പോലുള്ള ചില സാഹചര്യങ്ങളിൽ കാലാവധി പൂർത്തിയാകുന്നതിനു മുൻപേ അക്കൗണ്ട് ക്ലോസ് ചെയ്യാം.
ഈ പദ്ധതിയിൽ ഒരു ലക്ഷം രൂപ നിക്ഷേപിക്കുകയാണെങ്കിൽ തുക 2 ലക്ഷം രൂപയായി മാറും. 1.2 ലക്ഷം നിക്ഷേപിച്ചാൽ 115 മാസത്തിനുശേഷം കാലാവധി പൂർത്തിയാകുമ്പോൾ 1.4 ലക്ഷം കയ്യിൽ കിട്ടും. 5 ലക്ഷം രൂപ നിക്ഷേപിച്ചാൽ 10 ലക്ഷം രൂപയായിരിക്കും ലഭിക്കുക.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
