വിപണി നിരക്കുകൾക്ക് അനുസരിച്ച് പലിശ നിരക്ക് വ്യത്യാസപ്പെടുത്തുന്ന ചെറുകിട നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കിൽ ഇത്തവണ കുറവ് വരുത്താൻ സാധ്യതയുണ്ടെന്ന് ചില ഉന്നത സർക്കാർ ഉദ്യോഗസ്ഥൻ സൂചന നൽകി. ജനുവരി മുതൽ മാർച്ച് വരെയുള്ള ഈ പാദത്തിൽ ബാങ്ക് നിക്ഷേപ നിരക്കിൽ വരെ കുറവ് വരുത്തിയിട്ടും പിപിഎഫ് ഉൾപ്പെടെയുള്ള ചെറുകിട നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് സർക്കാർ സ്ഥിരമായി നിലനിർത്തിയിരുന്നു.
ഇന്ത്യയിൽ ഇപ്പോൾ ചെറിയ സമ്പാദ്യ പദ്ധതികളിൽ ഏകദേശം 12 ലക്ഷം കോടി രൂപയും ബാങ്ക് നിക്ഷേപത്തിൽ ഏകദേശം 114 ലക്ഷം കോടി രൂപയുമുണ്ട്. നിലവിൽ, പിപിഎഫ്, നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ എൻഎസ്സിയ്ക്ക് പ്രതിവർഷം 7.9 ശതമാനം പലിശ നിരക്ക് ലഭിക്കും. 5 വർഷത്തെ എസ്ബിഐ സ്ഥിര നിക്ഷേപത്തിന് 6.1 ശതമാനം മാത്രമാണ് പലിശ ലഭിക്കുക.

മറ്റ് ചെറുകിട സമ്പാദ്യ പദ്ധതികളേക്കാൾ ഉയർന്ന നിരക്കാണ് സുകന്യ സമൃദ്ധി അക്കൗണ്ടും സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമും വാഗ്ദാനം ചെയ്യുന്നത്. പെൺകുട്ടികൾക്കുള്ള സേവിംഗ്സ് സ്കീം ആയ സുകന്യ സമൃദ്ധി അക്കൌണ്ടിന് 8.4 ശതമാനവും അഞ്ച് വർഷത്തെ സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിന് 8.6 ശതമാനം പലിശ നിരക്കുമാണ് ലഭിക്കുക.
ചെറുകിട നിക്ഷേപത്തിന്റെ പലിശ നിരക്ക് വിപണി നിരക്കുകളുമായി ബന്ധപ്പെട്ടാണ്. സർക്കാർ സെക്യൂരിറ്റികളുടെ നിരക്കുകളുമായി ബന്ധപ്പെട്ടുള്ളതാണ് ഈ നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക്. 2016 ഏപ്രിൽ മുതൽ ചെറുകിട സംരക്ഷണ പദ്ധതികളുടെ പലിശ നിരക്ക് ത്രൈമാസ അടിസ്ഥാനത്തിൽ പരിഷ്കരിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
