നിങ്ങൾ വിദേശ യാത്ര പോകാൻ പ്ലാനിട്ടുണ്ടോ? ഇതുവരെ ടിക്കറ്റ് ബുക്ക് ചെയ്തിട്ടില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും. കാരണം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഫ്ലൈറ്റ് ടിക്കറ്റ് നിരക്ക് മൂന്നിരട്ടിയാണ് ഇത്തവണ വർദ്ധിച്ചിരിക്കുന്നത്. യുഎസ്, യൂറോപ്പ് എന്നിവിടങ്ങളിലേയ്ക്കുള്ള ടിക്കറ്റ് നിരക്കാണ് ഏറ്റവും കൂടുതൽ വർദ്ധിച്ചിരിക്കുന്നത്.
നിരക്ക് വർദ്ധനവ്
ഡൽഹി - പാരീസ് റൂട്ടിലെ ഡിസംബറിലെ ശരാശരി നിരക്ക് 1.14 ലക്ഷം രൂപയാണ്. കഴിഞ്ഞ വർഷം ഡിസംബറിൽ 40,020 രൂപയായിരുന്നു ടിക്കറ്റ് നിരക്ക്. മുംബൈ-ലണ്ടൻ റൂട്ടിലെ ശരാശരി നിരക്ക് 1.23 ലക്ഷം രൂപയാണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 53,041 രൂപയായിരുന്നു. മുംബൈ - ആംസ്റ്റർഡാം, ഡൽഹി - ന്യൂയോർക്ക്, ഡൽഹി - ലണ്ടൻ, മുംബൈ- സാൻ ഫ്രാൻസിസ്കോ റൂട്ടിലും ഇതേ രീതിയിൽ നിരക്ക് വർദ്ധിച്ചിട്ടുണ്ട്. ചില റൂട്ടുകളിൽ കഴിഞ്ഞ വർഷത്തെ നിരക്കിനെ അപേക്ഷിച്ച് 102 ശതമാനം വരെ നിരക്ക് വർദ്ധനവും രേഖപ്പെടുത്തിയിട്ടുണ്ട്.
ജെറ്റ് എയർവെയ്സ്
ഇന്ത്യയിൽ നിന്നുള്ള ഏറ്റവും വലിയ രണ്ടാമത്തെ അന്താരാഷ്ട്ര വിമാനക്കമ്പനിയായിരുന്നു ജെറ്റ് എയർവെയ്സ്. ജെറ്റ് എയർവെയ്സ് സർവ്വീസ് അവസാനിപ്പിച്ചതാണ് നിലവിലെ നിരക്ക് വർദ്ധനവിന് കാരണം. ജെറ്റിന്റെ വിടവ് മറ്റ് കമ്പനികൾ സർവ്വീസ് വർദ്ധിപ്പിച്ച് കുറയ്ക്കുന്നത് വരെ ഇന്ത്യയിൽ നിന്നുള്ള അന്താരാഷ്ട്ര റൂട്ടുകളിലേയ്ക്കുള്ള വിമാന ടിക്കറ്റ് നിരക്ക് ഉയർന്നതായിരിക്കുമെന്ന് വ്യവസായിക വിദഗ്ധർ പറയുന്നു.
യാത്രക്കാരുടെ എണ്ണം
ശൈത്യകാലത്ത് വിദേശത്തേയ്ക്കുള്ള യാത്രക്കാരുടെ എണ്ണം കൂടും. ജെറ്റിന്റെ യൂറോപ്പിലേക്കും യുഎസിലേക്കുമുള്ള സർവ്വീസ് മാറ്റിസ്ഥാപിക്കാൻ മറ്റും വിമാനക്കമ്പനികൾക്ക് ഇനിയും സമയമെടുക്കും. യൂറോപ്പിലേക്കുള്ള ഫ്ലൈറ്റുകളുടെ എണ്ണം കൂട്ടുമെന്ന് ചില അന്താരാഷ്ട്ര വിമാനക്കമ്പനികൾ അടുത്തിടെ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ജെറ്റിന്റെ വിടവ് പൂർണ്ണമായും പുന: സ്ഥാപിക്കുന്നതുവരെ, വിമാന ടിക്കറ്റ് നിരക്ക് ഉയർന്ന തോതിൽ തുടരുമെന്നാണ് അധികൃതർ കരുതുന്നത്.
പുതിയ സർവ്വീസുകൾ
ഇന്ത്യ-ലണ്ടൻ മേഖലയിലേയ്ക്ക് പുതിയ വിമാനങ്ങൾ വിസ്താരയും ഇൻഡിഗോയും അടുത്ത വർഷം മുതൽ ആരംഭിക്കുമെന്നാണ് വിവരം. എന്നാൽ മറ്റ് റൂട്ടുകളിലേയ്ക്കുള്ള സർവ്വീസിന് വീണ്ടും കാത്തിരിക്കേണ്ടിവരും. അടുത്ത വർഷം ന്യൂയോർക്കിലേക്കോ സാൻ ഫ്രാൻസിസ്കോയിലേക്കോ സർവ്വീസ് ആരംഭിക്കുന്നതിനെക്കുറിച്ചും വിസ്താര പദ്ധതിയിടുന്നുണ്ടെന്നാണ് വിവരം. യുഎസ് ആസ്ഥാനമായുള്ള വിമാനക്കമ്പനികളും ഇന്ത്യയുമായി കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്നതിനുള്ള പദ്ധതികൾ പ്രഖ്യാപിച്ചതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
കണക്ടിംഗ് ഫ്ലൈറ്റ്
ഉയർന്ന വിമാന ടിക്കറ്റ് നിരക്ക് കാരണം യാത്രക്കാർ നേരിട്ടുള്ള ഫ്ലൈറ്റ് ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നത് വളരെ കുറവാണെന്നാണ് ഏജൻസികളുടെ റിപ്പോർട്ട്. മിഡിൽ ഈസ്റ്റ് വഴിയുള്ള കണക്ടിംഗ് ഫ്ലൈറ്റുകളാണ് കൂടുതൽ പേരും തിരഞ്ഞെടുക്കുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
