ടാറ്റാ സൺസിന്റെയും സിംഗപ്പൂർ എയർലൈൻസിന്റെയും സംയുക്ത സംരംഭമായ വിസ്താര എയർലൈൻസ് ഈ വർഷാവസാനത്തോടെ അന്താരാഷ്ട്ര വിമാന സർവീസ് പുനരാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ഈ വർഷം മൂന്ന്, നാലാം പാദത്തോടെ അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കാനാണ് വിമാനക്കമ്പനി പദ്ധതിയിടുന്നതെന്ന് എയർലൈനിലെ ചീഫ് കൊമേഴ്‌സ്യൽ ഓഫീസർ വിനോദ് കണ്ണൻ തിങ്കളാഴ്ച അറിയിച്ചു.
സർക്കാർ നിർദ്ദേശം
കൊവിഡ് -19 കേസുകളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുന്നതിനാൽ അന്താരാഷ്ട്ര വിമാന സർവീസുകൾ കുറഞ്ഞത് ജൂലൈ 31 വരെയാണ് നിലവിൽ ഇന്ത്യൻ സർക്കാർ നിർത്തിവച്ചിരിക്കുന്നത്. നിർദ്ദിഷ്ട രാജ്യങ്ങളുമായി ഉഭയകക്ഷി സമ്മതത്തോടെ ഫ്ലൈറ്റ് സർവീസുകൾ ആരംഭിക്കാമെന്ന് ഇന്ത്യൻ സർക്കാർ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ചില രാജ്യങ്ങൾ വിദേശികളെ അനുവദിക്കുന്നതിനുള്ള വിവിധ പ്രവേശന നിയന്ത്രണങ്ങൾ ലഘൂകരിച്ചിട്ടില്ല.
സാധാരണ നിലയിലേക്ക്?
അതേസമയം, കോവിഡ് -19 കേസുകളുടെ എണ്ണം വർദ്ധിക്കുന്നതിനാൽ പല സംസ്ഥാനങ്ങളും പ്രവേശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് തുടരുന്നതിനാൽ 'സാധാരണ നിലയിലേക്ക്' വിമാന യാത്ര മടങ്ങാൻ കുറച്ച് മാസങ്ങളെടുക്കുമെന്ന് കണ്ണൻ പറഞ്ഞു. ടയർ 1, 2 നഗരങ്ങളിലെ യാത്രകൾക്ക് നല്ല ഡിമാൻഡ് രേഖപ്പെടുത്തുന്നത് തുടരുന്നതിനാൽ ആഭ്യന്തര ഗതാഗതം മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. ഇത് മുംബൈ, പട്ന തുടങ്ങിയ റൂട്ടുകളിൽ വിമാനങ്ങൾ ചേർക്കാൻ എയർലൈൻസിനെ പ്രേരിപ്പിച്ചുവെന്ന് കണ്ണൻ പറഞ്ഞു.
നിലവിലെ സർവ്വീസ്
ആഴ്ചയിൽ 35 മുതൽ 40 വരെ വിമാനങ്ങളാണ് വിസ്താര ഇപ്പോൾ സർവ്വീസ് നടത്തുന്നത്. വാരാന്ത്യത്തിൽ പ്രതിദിനം 45 മുതൽ 50 വരെ വിമാനങ്ങൾ വരെ സർവ്വീസ് നടത്തുന്നുണ്ട്. എയർലൈനിന്റെ ശേഷിയുടെ 25-30 ശതമാനം വരെയാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. 45% ന് താഴെയാണ് സർക്കാർ നിശ്ചയിച്ചിരിക്കുന്ന ശേഷിയുടെ പരിധി.
വീണ്ടെടുക്കൽ വൈകും
ചില സംസ്ഥാനങ്ങൾ ആഭ്യന്തര വിമാന ഗതാഗതം നിയന്ത്രിക്കുന്നതിന് അധിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് നടപ്പ് വർഷത്തിൽ നഷ്ടപ്പെട്ട വ്യോമയാന വ്യവസായത്തെ വീണ്ടെടുക്കാൻ തടസ്സമാകുമെന്ന് റേറ്റിംഗ് ഏജൻസിയായ ഐസിആർഎ കഴിഞ്ഞ ആഴ്ച ഒരു റിപ്പോർട്ടിൽ പറഞ്ഞിരുന്നു. മുൻവർഷത്തെ അപേക്ഷിച്ച് 2020-21 കാലയളവിൽ ആഭ്യന്തര യാത്രക്കാരുടെ എണ്ണം 41% മുതൽ 46% കുറയുമെന്ന് ഐസിആർഎ പറയുന്നു. അതേസമയം, അന്താരാഷ്ട്ര ഗതാഗതം 67% മുതൽ 72% വരെ കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വിദേശ യാത്രക്കാർ
അതേസമയം, 66 ശതമാനം ഉപഭോക്താക്കളും അടുത്ത ആറുമാസത്തിനുള്ളിൽ എയർലൈനിനൊപ്പം പറക്കുമെന്ന് വിസ്താര പറയുന്നു. 6,000 യാത്രക്കാർക്കിടയിൽ കമ്പനി നടത്തിയ സർവേ റിപ്പോർട്ടാണിത്. സർവേയിൽ പങ്കെടുത്തവരിൽ 20% പേർ അടുത്ത യാത്ര ഇന്ത്യക്ക് പുറത്തേയ്ക്ക് പോകാൻ ആഗ്രഹിക്കുന്നവരാണ്. സിംഗപ്പൂർ, യുണൈറ്റഡ് കിംഗ്ഡം, ദുബായ് എന്നിവിടങ്ങളിലേയ്ക്ക് പോകാനുള്ളവരാണ് അധികവും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications