കോവിഡ് -19 ന്റെ വ്യാപനം തടയുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി നാളെ മുതൽ ഒരാഴ്ചത്തേക്ക് വാണിജ്യ അന്താരാഷ്ട്ര വിമാന സർവീസുകൾ നടത്തുന്നതിന് ഇന്ത്യൻ സർക്കാർ വിലക്ക് ഏർപ്പെടുത്തി. വിദേശികൾ രാജ്യത്തേയ്ക്ക് എത്തുന്നത് താൽക്കാലികമായി രാജ്യത്ത് നിരോധിച്ചു. 2020 മാർച്ച് 22 മുതൽ ഒരാഴ്ചത്തേക്ക് അന്താരാഷ്ട്ര വാണിജ്യ പാസഞ്ചർ വിമാനങ്ങളൊന്നും ഇന്ത്യയിൽ ഇറങ്ങാൻ അനുവദിക്കില്ലെന്ന് സർക്കാർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
സർക്കാർ നിർദ്ദേശത്തിനുപുറമെ, ഇന്ത്യൻ വ്യോമയാന റെഗുലേറ്റർ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) പ്രത്യേക പ്രസ്താവനയിലും ഇക്കാര്യം അറിയിച്ചു. അന്താരാഷ്ട്ര വാണിജ്യ പാസഞ്ചർ വിമാനങ്ങൾ ഇന്ത്യയിൽ ഇറങ്ങാൻ പരമാവധി 20 മണിക്കൂർ സമയം അനുവദനീയമാണെങ്കിലും ഒരു വിമാനത്തെയും അനുവദിക്കില്ലെന്നും മാർച്ച് 22 ന് രാത്രി 8 മണിക്ക് ശേഷം ഇന്ത്യൻ മണ്ണിൽ വിദേശിയരെയും വിദേശ രാജ്യങ്ങളിൽ നിന്ന് വരുന്ന ഇന്ത്യക്കാരെയും ഇറങ്ങാൻ അനുവദിക്കില്ലെന്നും വ്യക്തമാക്കി.

ഞങ്ങളുടെ പ്രവർത്തനങ്ങളിൽ ഈ പ്രഖ്യാപനത്തിന്റെ സ്വാധീനം വിലയിരുത്തി ഉചിതമായ നടപടി സ്വീകരിക്കുമെന്ന് സിംഗപ്പൂർ എയർലൈൻ പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു. ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ആളുകളുടെ ജീവൻ അപഹരിച്ച കോവിഡ് -19 പകർച്ചവ്യാധിയുടെ വ്യാപനം തടയുന്നതിനായാണ് ഈ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
കോവിഡ് -19 മൂലം ആഗോളതലത്തിൽ പതിനായിരക്കണക്കിന് പേരാണ് മരിച്ചത്. രോഗബാധിതരുടെ എണ്ണം 260000 കേസുകൾ പിന്നിട്ടു. ജോൺസ് ഹോപ്കിൻസ് സർവകലാശാലയുടെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം. യുഎസ് ഉൾപ്പെടെയുള്ള പല സർക്കാരുകളും വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി വിദേശികളുടെ പ്രവേശനം നിയന്ത്രിച്ചിരിക്കുകയാണ്. യാത്രാ നിയന്ത്രണങ്ങൾ ഗതാഗത, ടൂറിസം മേഖലകളെ ബാധിച്ചതിനാൽ മിക്ക ഇന്ത്യൻ വിമാനക്കമ്പനികളും അന്താരാഷ്ട്ര, ആഭ്യന്തര വിമാന സർവീസുകൾ റദ്ദാക്കി. ഇൻഡിഗോ, ഗോ എയർ, എയർ ഇന്ത്യ തുടങ്ങിയ കമ്പനികൾ സർവ്വീസുകൾ നിർത്തുന്നതായി അറിയിച്ചിരുന്നു. കോവിഡ് -19 വ്യാപനം ഉടൻ തടയാനായില്ലെങ്കിൽ ആഗോളതലത്തിൽ വിമാനക്കമ്പനികൾക്ക് 113 ബില്യൺ ഡോളർ വരുമാനനഷ്ടമുണ്ടാകുമെന്ന് വ്യോമയാന വ്യവസായ ലോബി ഗ്രൂപ്പായ ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ (ഐഎടിഎ) മുന്നറിയിപ്പ് നൽകി.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications