ഇന്ത്യയിലേക്കും തിരിച്ചുമുള്ള വാണിജ്യ അന്താരാഷ്ട്ര വിമാന സർവീസുകൾ ജൂലൈ 15 വരെ നിർത്തിവച്ചിരിക്കുന്നതായി വ്യോമയാന മന്ത്രാലയം അറിയിച്ചു. അന്താരാഷ്ട്ര ചരക്ക് സർവ്വീസുകൾക്കും വ്യോമയാന റെഗുലേറ്റർ പ്രത്യേകമായി അംഗീകരിച്ച ഫ്ലൈറ്റുകൾക്കും ഈ നിയന്ത്രണം ബാധകമല്ല. കൊറോണ വൈറസിന്റെ വ്യാപനം നിയന്ത്രിക്കുന്നതിനായി മാർച്ച് അവസാനത്തോടെ രാജ്യം ലോക്ക്ഡൌൻ ചെയ്തപ്പോൾ എല്ലാ യാത്രാ വിമാനങ്ങളും താൽക്കാലികമായി നിർത്തിവച്ചു. എന്നാൽ ആഭ്യന്തര വിമാന സർവീസുകൾ മെയ് 25 ന് പുനരാരംഭിച്ചു.
തീരുമാനം
ഇന്ത്യയിലേക്കോ ഇന്ത്യയിൽ നിന്നോ ഉള്ള ഷെഡ്യൂൾ ചെയ്ത അന്താരാഷ്ട്ര വാണിജ്യ പാസഞ്ചർ സേവനങ്ങൾ ജൂലൈ വരെ നിർത്തിവച്ചിരിക്കുന്നതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ആണ് വ്യക്തമാക്കിയിരിക്കുന്നത്. കൊറോണ വൈറസ് കേസുകൾക്ക് അനുസരിച്ച് ജൂലൈയിൽ അന്താരാഷ്ട്ര യാത്രാ സർവീസുകൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച് ഇന്ത്യ തീരുമാനമെടുക്കുമെന്ന് സിവിൽ ഏവിയേഷൻ മന്ത്രി ഹർദീപ് സിംഗ് പുരി കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു.
ആഭ്യന്തര വിമാന ഗതാഗതം
ആഭ്യന്തര വിമാന ഗതാഗതം കോവിഡ് -19 ന് മുമ്പുള്ള ശേഷിയുടെ 50-55 ശതമാനത്തിലെത്തുമ്പോൾ വരും മാസങ്ങളിൽ അന്തർദ്ദേശീയ യാത്ര പുനരാരംഭിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്നാണ് വ്യോമസേന മന്ത്രി വ്യക്തമാക്കിയിരുന്നത്. മെയ് 25 മുതൽ ഓരോ വിമാനത്താവളത്തിലെയും വിമാനങ്ങളുടെ എണ്ണത്തിൽ നിയന്ത്രണങ്ങളോടെ ആഭ്യന്തര വിമാന യാത്രയ്ക്ക് അനുമതിയുണ്ടായിരുന്നു.
വന്ദേ ഭാരത് മിഷൻ
മെയ് ആറിന് കേന്ദ്രസർക്കാർ ആരംഭിച്ച വന്ദേ ഭാരത് മിഷനു കീഴിൽ എയർ ഇന്ത്യയും മറ്റ് സ്വകാര്യ ആഭ്യന്തര വിമാനക്കമ്പനികളും നിലവിൽ അന്തർദേശീയ സർവ്വീസ് നടത്തുന്നുണ്ട്. വിദേശത്ത് കുടുങ്ങി പോയവരെ സ്വദേശത്തേക്ക് മടക്കിയെത്തിക്കുകയാണ് ഈ സർവീസുകളുടെ ലക്ഷ്യം.
യുഎഇ
ആയിരക്കണക്കിന് പ്രവാസി ഇന്ത്യക്കാരുടെ ആസ്ഥാനമായ യുണൈറ്റഡ് അറബ് എമിറേറ്റ്സിലേയ്ക്ക് (യുഎഇ) വന്ദേ ഭാരത് മിഷൻ വിമാനങ്ങളിൽ ഇന്ത്യയിൽ നിന്ന് യാത്രക്കാരെ എത്തിക്കരുതെന്ന് കഴിഞ്ഞ ദിവസം നിർദ്ദേശം നൽകി. യുഎഇ സർക്കാരിന്റെ പ്രത്യേക അംഗീകാരമില്ലാതെ ആരെയും യുഎഇയിലേയ്ക്ക് എത്തിക്കരുതെന്നാണ് നിർദ്ദേശം. യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങളിലാണ് ജൂൺ 23 മുതൽ യുഎഇയിലേക്ക് യാത്രക്കാരെ എത്തിക്കുന്നത് അനുവദനീയമല്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
