A Oneindia Venture

വനിതാ ദിനത്തെ കുറിച്ച് വല്ലതും അറിയാമോ? ഒരു ചുക്കും അറിയാത്തവർക്ക് വായിക്കാം

നൂറ്റാണ്ടുകൾ നീണ്ട അടിച്ചമർത്തലുകൾക്കും അധിക്ഷേപങ്ങൾക്കും അടിമത്വത്തിനും ശേഷമാണ് സ്ത്രീകൾ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കടന്നു വരുന്നതും, അവർ ആൺ മേൽക്കോയ്മയിൽ കെട്ടിപ്പടുത്ത സമൂഹം വരച്ച സകല ലക്ഷ്മണ രേഖകളെയും മായ്ച്ചുകൊണ്ട് മുന്നേറുന്നതും. ഇന്ന് സ്ത്രീകൾ അനുഭവിക്കുന്ന എല്ലാവിധ സ്വാതന്ത്ര്യങ്ങൾക്കും പിറകിൽ, അതിനുവേണ്ടി എല്ലാം മറന്ന് ഇറങ്ങിത്തിരിച്ച പലരുടെയും കണ്ണീരിൽ കലർന്ന ചരിത്രങ്ങൾ ഉണ്ട്. ഇന്ത്യ സ്വാതന്ത്ര്യം നേടിയിട്ടും, ഇന്ത്യയിലെ സ്ത്രീകൾ ഇപ്പോഴും പൂർണമായ സ്വാതന്ത്ര്യം നേടിയിട്ടില്ല എന്നത് തന്നെയാണ് അന്താരാഷ്ട്ര വനിതാദിനത്തെ കുറിച്ച് ഇപ്പോഴും ചർച്ച ചെയ്യേണ്ടതിന്റെ ആവശ്യകത.

അപ്പനും അപ്പൂപ്പന്മാരും തലമുതിർന്ന മറ്റു കാരണവന്മാരും തീരുമാനിക്കുന്നത് പോലെയാണ് ഒരു കുടുംബങ്ങളിലെയും പെൺ ജീവിതങ്ങൾ കടന്നു പോകുന്നത്. അവർക്ക് സ്വന്തമായി അഭിപ്രായങ്ങളോ ആശയങ്ങളോ ഒന്നും ഉണ്ടാകാൻ പാടില്ല എന്നാണ് സമൂഹം വിലയിരുത്തുന്നത്. എന്നാൽ എന്തുകൊണ്ട് ആണിനെ പോലെ പെണ്ണിന് സ്വതന്ത്രമായി ഭൂമിയിൽ വിഹരിക്കാൻ കഴിയുന്നില്ല എന്ന ചോദ്യം പലയിടത്തു നിന്നും പല കാലങ്ങളിലായി ഉയർന്നു കേട്ടിരുന്നു. നൂറ്റാണ്ടുകളോളം അടിച്ചമർത്തിയത് കൊണ്ട് തന്നെ അത്രതന്നെ കാലമെടുക്കാം സ്ത്രീകൾ പൂർണമായും സ്വതന്ത്രരാകുവാനും എന്നതാണ് യാഥാർഥ്യം.

എന്താണ് വനിതാ ദിനം?

മാർച്ച് 8, അന്താരാഷ്ട്ര വനിതാ ദിനമായാണ് ആഘോഷിക്കാറുള്ളത്. എന്തിനാണ് സ്ത്രീകൾക്ക് മാത്രമായി ഒരു ദിവസം? വനിതാ ദിനത്തിന്റെ പ്രസക്തി എന്താണ്? എങ്ങനെയാണ് മാർച്ച് 8 വനിതാ ദിനമായത്? എന്താണ് ഈ വർഷത്തെ വനിതാ ദിനത്തിന്റെ പ്രമേയം? തുടങ്ങിയ നിരവധി ചോദ്യങ്ങൾ നിങ്ങളുടെ മനസ്സിൽ ഉണ്ടായിരിക്കും. ചോദ്യങ്ങൾ രൂപപ്പെടുന്നത് നല്ല കാര്യം തന്നെയാണ്. ആ ചോദ്യങ്ങൾ വർഷങ്ങൾക്ക് മുൻപ് സ്ത്രീകൾ ചോദിച്ചിരുന്നുവെങ്കിൽ എന്ന് ഇത്തരത്തിലൊരു ദിനത്തിന്റെ ആവശ്യമുണ്ടാകുമായിരുന്നില്ല എന്നതാണ് സത്യം.

വനിതകളെ ആദരിക്കാൻ വേണ്ടിയല്ല, സ്ത്രീകളുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിനും, സ്ത്രീകൾ നേരിടുന്ന അസമത്വങ്ങൾക്കും അടിച്ചമർത്തലിനുമെതിരെ പോരാടുന്നതിനും സമൂഹത്തിൽ തുല്യത കൈവരിക്കുന്നതിനും സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾക്കെതിരെ ശബ്ദമുയർത്തുന്നതിനും സ്ത്രീകൾ ഉൾപ്പടെയുള്ള സമൂഹത്തെ പ്രചോദിതരാക്കാനുള്ള ദിവസമാണ് കുറച്ചധികം വാക്കുകളിൽ പറഞ്ഞാൽ അരാഷ്ട്ര വനിതാ ദിനം.

ഇതിന് പിറകിലെ ചരിത്രം എന്ത്?

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ യുഎസ്സിലെ സോഷ്യലിസ്റ്റ്-തൊഴിലാളി പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടാണ് വനിതാ ചരിത്രം ആരംഭിക്കുന്നത്. ഈ കാലഘട്ടത്തിൽ സ്ത്രീകൾ മെച്ചപ്പെട്ട തൊഴിൽ സാഹചര്യത്തിനും മെച്ചപ്പെട്ട വേതനം ലഭിക്കുന്നതിനും തങ്ങളുടെ വോട്ടവകാശത്തിനും വേണ്ടി പോരാടിത്തുടങ്ങിയ കാലമായിരുന്നു1908 മാർച്ച് എട്ടിന് തുണിമില്ലുകളിൽ ജോലി ചെയ്തിരുന്ന ആയിരക്കണക്കിന് സ്ത്രീകൾ (ഏകദേശം 12,000 മുതൽ 15,000 വരെ സ്ത്രീകൾ) ന്യൂയോർക്കിൽ ഒരു റാലി സംഘടിപ്പിച്ചു. കൂടുതൽ നേരം ജോലിയും തുച്ഛമായ വേതനവും അംഗീകരിക്കാനാവുമായിരുന്നില്ല എന്നതായിരുന്നു റാലിയുടെ പ്രധാന ഉദ്ദേശം. ഇതിനെതിരെ സ്ത്രീശബ്ദമുയർന്നു എന്ന് മാത്രമല്ല, . ഇതോടൊപ്പം അതൊരു തീജ്വാലയായി മുഴുവൻ രാജ്യത്തിലും പടർന്നു കയറി.

വോട്ടവകാശത്തിനായും മെച്ചപ്പെട്ട വേതനം ലഭിക്കുന്നതിനായും തൊഴിൽ സാഹചര്യം മികച്ചതാക്കുന്നതിനു വേണ്ടിയും അന്ന് പ്രതിഷേധക്കാർ ശബ്ദമുയർത്തി. ഇതിന് ശേഷമാണ് 1909 ൽ സോഷ്യലിസ്റ്റ് പാർട്ടി ഓഫ് അമേരിക്ക ആദ്യത്തെ ദേശീയ വനിതാ ദിനം പ്രഖ്യാപിച്ചത്. പിന്നീട് 1911-ൽ ജർമ്മനി, ഡെന്മാർക്ക്, സ്വിറ്റ്സർലൻഡ്, ഓസ്ട്രിയ എന്നിവിടങ്ങളിലും വനിതാദിനം ആചരിച്ചു തുടങ്ങി. പതിയെ ഈ ദിനത്തിന്റെ വ്യാപ്തി വർധിച്ചു. 1977 ൽ ഐക്യ രാഷ്ട്ര സംഘടന മാർച്ച് 8 അന്താരാഷ്ട്ര വനിതാദിനമായി ആചരിക്കാൻ ഔദ്യോഗിക അംഗീകാരവും നൽകി.

വനിതാ ദിനത്തെ കുറിച്ച് വല്ലതും അറിയാമോ? ഒരു ചുക്കും അറിയാത്തവർക്ക് വായിക്കാം

ഓരോ വനിതാ ദിനവും ഒരു ഓർമപ്പെടുത്തൽ

ഒരോ വനിതാ ദിനവും ഓരോ തരത്തിലുള്ള ഓർമ്മപ്പെടുത്തലുകളാണ് നമുക്ക് സമ്മാനിക്കുന്നത്. വനിതകൾ എത്രത്തോളം വെട്ടയാടപ്പെട്ട വർഗ്ഗമാണെന്ന്, പുരുഷനാൽ എത്രത്തോളം കൊന്ന് തീർക്കപ്പെട്ട ജീവനുകൾ ആണെന്ന് നമ്മൾ സ്വയം ഓർക്കേണ്ടത് ഈ ദിനത്തിൽ കൂടിയാണ്. ലക്ഷക്കണക്കിന് ശൈശവ വിവാഹങ്ങൾ നടക്കുന്ന രാജ്യങ്ങൾ, മിനിട്ടുകൾ ഇടവിട്ട് സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ നടക്കുന്ന രാജ്യങ്ങൾ ഇവിടെയെല്ലാം ഇടിത്തീ പോലെ വീഴുക എന്നതാണ് സ്ത്രീകളുടെ ധർമം. അല്ലാതെ കുഞ്ഞുങ്ങളെ പ്രസവിച്ച് കുടുംബത്തിനുവേണ്ടി നടുവൊടിച്ച് നരകിച്ച് മരിച്ച് ജീവിക്കുക എന്നതല്ല.

ഈ വനിതാ ദിനത്തിന് ഒരു പ്രത്യേകതയുണ്ട്

വനിതാ ദിനം ഓരോ വർഷവും മാർച്ച് 8-നാണ് ആഘോഷിക്കുന്നത്. 2025-ൽ ഇത് ശനിയാഴ്ചയാണ് വരുന്നത്. എന്നാൽ ഈ വർഷത്തെ വനിതാ ദിനത്തിന് ഒരു പ്രത്യേകതയുണ്ട്. സ്ത്രീകളും പെൺകുട്ടികളും അനുഭവിക്കുന്ന ദുരിതങ്ങൾക്കെതിരെ അവരുടെ അവകാശങ്ങൾക്ക് വേണ്ടി നടത്തിയ ബീജിംഗ് പ്രഖ്യാപനത്തിന്റെയും, പ്രവർത്തന പദ്ധതിരേഖയുടെയും 30-ാം വാർഷികം ആചരിക്കുന്നത് ഇതേ ദിവസം തന്നെയാണ്.

2025 ലെ വനിതാ ദിനത്തിലെ തീം

"എല്ലാ സ്ത്രീകൾക്കും പെൺകുട്ടികൾക്കും വേണ്ടി: അവകാശങ്ങൾ. തുല്യത എന്നിവയുടെ ശക്തീകരണം."

ഈ വർഷത്തെ തീം സ്ത്രീകൾക്ക് സമാന അവകാശങ്ങളും അധികാരവും അവസരങ്ങളും ഉറപ്പാക്കുന്നതിനുള്ള പ്രവർത്തിയിലേക്കാണ് ആഹ്വാനം ചെയ്യുന്നത്. എല്ലാവരെയും തുല്യമായി പരിഗണിക്കുന്ന, സ്ത്രീപക്ഷ ഭാവിയെ സാക്ഷാത്കരിക്കാൻ ഈ സന്ദേശം ശക്തമായി ഉന്നയിക്കുന്നു.

മുന്നേറ്റം പ്രകടമാകാത്ത ഇടങ്ങൾ

എത്രയൊക്കെ ശക്തീകരണത്തെ കുറിച്ച് പ്രബന്ധങ്ങൾ എഴുതിയാലും, സ്ത്രീകൾ തന്നെയാണ് പലയിടത്തും അവരുടെ ശത്രുവായി വരുന്നത്. ആൺ മേൽക്കോയ്മയെ അനുകൂലിക്കുന്ന സ്ത്രീകൾ ഉയർച്ച ആഗ്രഹിക്കുന്ന കുട്ടികളെക്കൂടി അടിമത്വത്തിലേക്ക് പിടിച്ചു താഴ്ത്തുന്ന അവസ്ഥയുണ്ട് പലയിടങ്ങളിലും. അത് തിരുത്തലിന് വിധേയമാകാതെ പൂർണമായ മുന്നേറ്റം ഉണ്ടാകുമെന്ന് കരുതുന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X