കർണ്ണാടകത്തിൽ നിന്നും കേരളത്തിലേക്ക് ബസില്ല, യാത്രക്കാർ ദുരിതത്തിൽ, പ്രശ്നം ഉടൻ തീരുമോ..?
കർണാടകയിൽ നിന്ന് കേരളത്തിലേക്കുള്ള സ്വകാര്യ ബസ് സർവീസുകൾ നിർത്തിവച്ചതോടെ അന്തർസംസ്ഥാന ആഡംബര ബസ് സർവീസുകൾ തടസ്സപ്പെട്ടു.
ഡ്രൈവർമാർക്കെതിരായി നിരന്തരമായി നടക്കുന്ന അക്രമങ്ങളും സുരക്ഷാപ്രശ്നങ്ങളും ചൂണ്ടിക്കാട്ടി നിരവധി സ്വകാര്യ ആഡംബര ബസ് ഓപ്പറേറ്റർമാർ യാത്രകൾ റദ്ദാക്കിയതിനെത്തുടർന്ന് കേരളത്തിനും ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ് തുടങ്ങിയ പ്രധാന ദക്ഷിണേന്ത്യൻ നഗരങ്ങൾക്കുമിടയിൽ യാത്ര ചെയ്യുന്ന നിരവധി യാത്രക്കാരാണ് കുടുങ്ങിയത്.
കേരള അതിർത്തിക്ക് സമീപം ബസ് ജീവിനക്കാരെ ഒരുകൂട്ടം ആളുകൾ മർദ്ദിച്ചു എന്നാരോപിച്ച് ഒരു വിഭാഗം ഡ്രൈവർമാർ സൂചനാ പണിമുടക്ക് നടത്തുകയായിരുന്നു. ഇന്നലെ രാത്രി മാത്രമാണ് ഡ്രൈവർമാർ തങ്ങളുടെ പ്രതിഷേധം അറിയിച്ച് ഒരു കത്ത് നൽകിയത്. ഞങ്ങൾക്ക് നിരവധി യാത്രകൾ റദ്ദാക്കേണ്ടി വന്നു. അതോടൊപ്പം അടുത്ത ദിവസങ്ങളിലെ യാത്രയും പ്രതിസന്ധി നേരിടുന്നുണ്ടെന്ന് സോണ ട്രാവൽസിന്‍റെ അന്തർസംസ്ഥാന യാത്രകൾ കൈകാര്യം ചെയ്യുന്ന റിജാസ് എജെ പറഞ്ഞു. ന്യൂ ഇന്ത്യൻ എക്സ്പ്രെസാണ് ഇതുമായി ബന്ധപ്പെട്ട പ്രതികരണങ്ങൾ റിപ്പോർട്ട് ചെയ്തത്.
സംഭവത്തെത്തുടർന്ന് വാളയാർ, കോയമ്പത്തൂർ വഴി സർവീസ് നടത്തുന്ന ബസുകളുടെ ഡ്രൈവർമാർ സർവീസുകൾ നിർത്തിവച്ചു. "കോയമ്പത്തൂർ ആസ്ഥാനമായുള്ള ഒരു സ്വകാര്യ ബസ് ഉടമയും സംഘവും ഞങ്ങളിൽ ഒരാളെ ആക്രമിച്ചു. ബുധനാഴ്ച ചെന്നൈയിൽ മറ്റൊരു ബസ് തടഞ്ഞു. അധികാരികൾ കർശന നടപടിയെടുക്കണമെന്നും ഈ റൂട്ടുകളിൽ ഞങ്ങളുടെ സുരക്ഷ ഉറപ്പാക്കണ"-മെന്നുമാണ് ബസ് ഡ്രൈവർമാർ പറയുന്നത്.

അതേസമയം, കർണാടകയിൽ, കർണാടക ഉടമസ്ഥതയിലുള്ള മിക്ക സ്വകാര്യ ബസുകളും കഴിഞ്ഞ ഒരാഴ്ചയായി കേരളത്തിലേക്കുള്ള സർവീസുകൾ നിർത്തിവച്ചതായി സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓണേഴ്‌സ് അസോസിയേഷൻ സ്ഥിരീകരിച്ചു. ശാരീരിക ആക്രമണവും ജീവനക്കാരുടെ സുരക്ഷയും ചൂണ്ടിക്കാട്ടിയാണ് നടപടി. ബന്ധപ്പെട്ട വകുപ്പുകൾ പ്രശ്നം പരിഹരിക്കുന്നതുവരെ, പലരും റോഡിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചു," അസോസിയേഷൻ പ്രസിഡന്റ് എസ് നടരാജ് ശർമ്മ പറഞ്ഞു.
കേരളത്തിന്റെ ഉടമസ്ഥതയിലുള്ള 20 ഓളം ബസുകൾ സാധാരണഗതിയിൽ സർവീസ് നടത്തുന്നുണ്ടെങ്കിലും കർണാടകയുടെ ഉടമസ്ഥതയിലുള്ള മിക്കവാറും എല്ലാ സർവീസുകളും നിർത്തിവച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവങ്ങളുടെ വീഡിയോ തെളിവുകൾ പങ്കുവെച്ചുകൊണ്ട് അസോസിയേഷൻ കർണാടക ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി, ഗതാഗത കമ്മീഷണർ യോഗീഷ് എ.എം എന്നിവരുടെ ശ്രദ്ധയിൽപ്പെടുത്തി. അതേസമയം ഓപ്പറേറ്റർമാർ തെളിവ് നൽകിയാൽ കർശന നടപടി കൈക്കൊള്ളുമെന്നാണ് ട്രാൻസ്‌പോർട്ട് കമ്മീഷണർ പറയുന്നത്.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.


Click it and Unblock the Notifications


