വാട്‌സ്അപ്പ് വഴി മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കാം; അറിയേണ്ടതെല്ലാം

മ്യൂച്വല്‍ ഫണ്ടിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർക്ക് മ്യൂച്വല്‍ ഫണ്ട് വിതരക്കാര്‍, ബാങ്കുകള്‍, സാമ്പത്തിക ഉപദേശകര്‍, ഓൺലൈൻ എന്നിവ വഴി ഫണ്ടില്‍ നിക്ഷേപിക്കാവുന്നതാണ്. എന്നാൽ അടുത്ത കാലത്തായി ചില ഫണ്ട് ഹൗസുകൾ വാട്ട്സ്ആപ്പ് വഴിയും നിക്ഷേപം നടത്താനുള്ള സൗകര്യം വാഗ്ദാനം ചെയ്യുന്നുണ്ട്. ആദിത്യ ബിർള സൺ ലൈഫ് മ്യൂച്വൽ ഫണ്ടും മോത്തിലാൽ ഓസ്വാൾ മ്യൂച്വൽ ഫണ്ടുമാണ് ആദ്യമായി വാട്‌സ്ആപ്പ് അധിഷ്ഠിത നിക്ഷേപ സൗകര്യം ആരംഭിച്ചത്. വാട്ട്സ്ആപ്പിലൂടെ എങ്ങനെ മ്യൂച്വൽ ഫണ്ട് നിക്ഷേപം നടത്താമെന്ന് നോക്കാം.

എങ്ങനെ നിക്ഷേപിക്കാം?

എങ്ങനെ നിക്ഷേപിക്കാം?

നിലവിൽ എച്ച്‌ഡിഎഫ്‌സി മ്യൂച്വൽ ഫണ്ട്, ആദിത്യ ബിർള സൺ ലൈഫ് മ്യൂച്വൽ ഫണ്ട്, കൊട്ടക് മ്യൂച്വൽ ഫണ്ട്, ഐസിഐസിഐ പ്രുഡൻഷ്യൽ മ്യൂച്വൽ ഫണ്ട്, മോത്തിലാൽ ഓസ്വാൾ മ്യൂച്വൽ ഫണ്ട് തുടങ്ങിയവ വാട്ട്‌സ്ആപ്പ് വഴിയുള്ള മ്യൂച്വൽ ഫണ്ട് നിക്ഷേപ സൗകര്യം നൽകുന്നുണ്ട്. ഇതിനായി നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്ന വ്യക്തി ആദ്യം അവരുടെ മൊബൈൽ‌ ഫോണിൽ‌ എ‌എം‌സി നിർദ്ദിഷ്ട വാട്ട്‌സ്ആപ്പ് നമ്പറുകൾ സേവ് ചെയ്യുക.‌ തുടർന്ന് വാട്ട്‌സ്‌ആപ്പിൽ നിന്ന് ഈ നമ്പറിലേയ്ക്ക് ഒരു ‘ഹായ്' അയയ്‌ക്കുക. മറുപടി ആയി നിങ്ങൾക്ക് ഒരു സ്വാ​ഗത സന്ദേശം ലഭിക്കും. തുടരുന്നതിന് അവരുടെ നിർദ്ദേശങ്ങൾ‌ പാലിക്കുക. കമ്പ്യൂട്ടർ ഏജ് മാനേജുമെന്റ് സർവീസസ് അല്ലെങ്കിൽ സി‌എ‌എം‌എസിനും 16 എ‌എം‌സികളിൽ ഏതിലെങ്കിലും വിവിധ സാമ്പത്തിക, സാമ്പത്തികേതര ഇടപാടുകൾ നടത്താൻ വ്യക്തികളെ സഹായിക്കുന്നതിന് വാട്ട്‌സ്ആപ്പ് അധിഷ്ഠിത ബോട്ട് ‘CAMServ' സേവനങ്ങൾ ഉണ്ട്. നിക്ഷേപകർക്ക് +91 6384 863 848 എന്ന നമ്പറിൽ കണക്റ്റുചെയ്‌ത് കൂടുതൽ ആശയവിനിമയത്തിനായി 'ഹായ്' എന്ന് ടെക്സ്റ്റ് ചെയ്യാം.

വിവിധ ഫണ്ടുകളുടെ നമ്പർ അറിയാം;

വിവിധ ഫണ്ടുകളുടെ നമ്പർ അറിയാം;

എച്ച്‌ഡിഎഫ്‌സി മ്യൂച്വൽ ഫണ്ട് : 8270682706

ആദിത്യ ബിർള സൺ ലൈഫ് മ്യൂച്വൽ ഫണ്ട് : 8828800033

കൊട്ടക് മ്യൂച്വൽ ഫണ്ട് : 9321884488

ഐസിഐസിഐ പ്രുഡൻഷ്യൽ മ്യൂച്വൽ ഫണ്ട് : 02233247600

മോത്തിലാൽ ഓസ്വാൾ മ്യൂച്വൽ : 9372205812

ആദ്യമായി മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുന്നവരാണോ?

ആദ്യമായി മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുന്നവരാണോ?

നിങ്ങൾ ആദ്യമായാണ് ഓൺ‌ലൈൻ വഴി അല്ലെങ്കിൽ വാട്ട്‌സ്ആപ്പ് വഴി മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുന്നതെങ്കിൽ, ഓർക്കുക ഇത് അല്പം ശ്രമകരമായ കാര്യമാണ്. കാരണം മ്യൂച്വൽ ഫണ്ടിനെക്കുറിച്ച് പരിമിതമായ അറിവ് അല്ലെങ്കിൽ പരിചയക്കുറവുണ്ടെങ്കിൽ ഇത് തെറ്റായ തീരുമാനമെടുക്കാൻ ഇടയാക്കും. അതിനാൽ ആദ്യമായി നിക്ഷേപിക്കുന്നവരാണെങ്കിൽ ഇതിനായി ഒരു സാമ്പത്തിക ഉപദേഷ്ടാവിനെ സമീപിക്കാം. കാരണം ഇതുമായി ബന്ധപ്പെട്ട റിസ്ക് അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X