അപകട സാധ്യതയില്ലാതെ നിക്ഷേപിക്കാനും വരുമാനം ഉറപ്പാക്കാനും ആഗ്രഹിക്കുന്നവർ പോസ്റ്റ് ഓഫീസിൻ്റെ ചെറുകിട സമ്പാദ്യ പദ്ധതികളാണ് തിരഞ്ഞെടുക്കാറ്. അതിന് പ്രധാന കാരണം ഇവ സർക്കാർ പിന്തുണയോടെ പ്രവർത്തിക്കുന്നതാണ്. അതിനാൽ തന്നെ ബാങ്ക് സ്ഥിര നിക്ഷേപങ്ങളേക്കാൾ ഇവ ഉയർന്ന വരുമാനം നൽകുന്നു.
സ്ഥിര നിക്ഷേപം പോലെ തന്നെ പോസ്റ്റ് ഓഫീസ് സമ്പാദ്യ പദ്ധതികളിൽ ജനപ്രിയമായ സ്കീമാണ് നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് (NSC). വെറും 5 വർഷം കൊണ്ട് വമ്പൻ നേട്ടം സ്വന്തമാക്കാൻ ഈ പദ്ധതിയിലൂടെ സാധിക്കും. നിങ്ങൾക്ക് ഒറ്റത്തവണയായി ഒരു തുക നിക്ഷേപിച്ചു കൊണ്ട് പണം വളർത്താം. ഇതിന് കൃത്യമായ പലിശ വരുമാനവും ഉറപ്പാക്കാം. അതിനാൽ കാലാവധി പൂർത്തിയാവുമ്പോൾ നിങ്ങൾ നിക്ഷേപിച്ചതിനേക്കാളും വലിയ തുക തിരികേ ലഭിക്കുന്നു.
പ്രായപൂർത്തിയാകാത്തവർക്കും ഈ പദ്ധതിയുടെ നേട്ടം ഉറപ്പാക്കാം. അതായത് 18 വയസ്സിനു മുന്നേ നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് സ്കീമിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ രക്ഷിതാവിന് നിങ്ങളുടെ പേരിൽ അക്കൗണ്ട് തുറക്കാം.
പലിശ നിരക്ക്
നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് നിലവിൽ 7.7% പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. ഇത് താരതമ്യേന ഉയർന്ന നിരക്കാണ്. നിക്ഷേപിക്കുന്ന തുകക്ക് അനുസരിച്ച് വലിയ തുക വരുമാനമായി ഉറപ്പാക്കാം.

നിക്ഷേപ തുക
ഈ സ്കീമിൽ നിക്ഷേപിക്കുന്ന തുകയ്ക്ക് പരിധിയില്ല. നിങ്ങൾക്ക് എത്ര വേണമെങ്കിലും ഒറ്റത്തവണയായി നിക്ഷേപിക്കാൻ അനുവാദമുണ്ട്. ഏറ്റവും കുറഞ്ഞത് 1,000 രൂപ നിക്ഷേപിച്ച് അക്കൗണ്ട് തുറക്കാം.
നിക്ഷേപത്തിൻ്റെ കാലാവധി
ഈ സ്കീമിൽ നിങ്ങൾക്ക് 5 വർഷത്തെ കാലാവധിയിൽ നിക്ഷേപിക്കാം. എന്നാൽ ഓർക്കുക, ഈ 5 വർഷം ലോക്ക്-ഇൻ പിരീഡ് ആയിരിക്കും. കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് നിങ്ങൾ അക്കൗണ്ട് ക്ലോസ് ചെയ്താൽ പലിശ വരുമാനം തിരികെ ലഭിക്കില്ല. അതായത് കാലാവധി പൂർത്തിയാകുമ്പോൾ മാത്രമേ മുതലും പലിശയും ചേർത്ത് ഒരു വലിയ തുക ലഭ്യമാകുന്നുള്ളൂ.
നികുതി ഇളവുണ്ടോ?
നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് സ്കീമിന് ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം നിങ്ങൾക്ക് 1.5 ലക്ഷം വരെ നികുതി കിഴിവ് ലഭിക്കും. ഇത് സാമ്പത്തിക ലാഭം ഉറപ്പാക്കുന്നു.
8 ലക്ഷം വരുമാനം
നാഷണൽ സേവിംഗ്സ് സർട്ടിഫിക്കേറ്റ് സ്കീമിൽ നിങ്ങൾ 18 ലക്ഷം രൂപ നിക്ഷേപിച്ചാൽ നിലവിലെ പലിശ നിരക്ക് പ്രകാരം 5 വർഷം കൊണ്ട് പലിശ വരുമാനം 8 ലക്ഷത്തിന് മുകളിൽ ലഭിക്കും. അതായത് മൊത്തം കാലാവധിയിൽ നിങ്ങൾക്ക് ലഭിക്കുന്ന പലിശ വരുമാനം 8,08,261 രൂപയാണ്. കാലാവധി പൂർത്തിയാവുമ്പോൾ ലഭിക്കുന്ന മൊത്തം തുക 26,08,261 രൂപയായിരിക്കും. എന്തെങ്കിലും സാമ്പത്തിക ലക്ഷ്യത്തോടെ നിക്ഷേപിക്കുന്നവർക്ക് ഇത് വലിയ നേട്ടം ഉറപ്പാക്കുന്നു.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം



Click it and Unblock the Notifications