സർക്കാരിന്റെ പുതിയ വ്യാവസായിക നയത്തിലെ പ്രധാന മേഖലകളിൽ പരമാവധി നിക്ഷേപം സൃഷ്ടിക്കുക എന്നതാണ് വരാനിരിക്കുന്ന ഇൻവെസ്റ്റ് കേരള ഗ്ലോബൽ ഉച്ചകോടി (IKGS2025) ലക്ഷ്യമിടുന്നതെന്ന് സംസ്ഥാന വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. ഉച്ചകോടിക്ക് മുന്നോടിയായി കൊച്ചിയിൽ നടന്ന ചർച്ചയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
കേരളത്തിന്റെ വ്യാവസായിക വളർച്ചക്ക് കൂടുതൽ ശക്തിപകരാൻ ഈ ഉച്ചകോടിയിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫെബ്രുവരി 21 മുതല്‍ 22 വരെ കൊച്ചിയിലെ ലുലു ബോള്‍ഗാട്ടി ഇന്‍റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്‍ററിലാണ് ഇൻവെസ്റ്റ് കേരള ഗ്ലോബൽ ഉച്ചകോടി നടക്കുന്നത്. വിവിധ മേഖലകളിൽ നിന്നും നിരവധി പ്രതിനിധികളാണ് ഇത്തവണ ഉച്ചകോടിയിൽ പങ്കെടുക്കാൻ എത്തുന്നത്.
ശ്രദ്ധാ കേന്ദ്രങ്ങൾ....
സംരംഭകത്വം വളർത്തുക, അടിസ്ഥാന സൗകര്യങ്ങൾ ഉയർത്തുക, റോബോട്ടിക് നിർമ്മാണത്തോടുകൂടിയ IR 4.0 തയ്യാറാക്കുക, ഡാറ്റ അനലിറ്റിക്കൽ ഉപകരണങ്ങളുടെ വളർച്ച, ഭാവിയിലെ ജോലികൾക്കായുള്ള പുതിയ മാറ്റങ്ങൾ, ESG തുടങ്ങി നിരവധി മേഖലകളിലേക്കാണ് ഇത്തവണത്തെ ഉച്ചകോടി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ശ്രദ്ധ കേന്ദ്രീകരിക്കുന്ന മറ്റു മേഖലകളിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, റോബോട്ടിക്സ് എന്നിവയും ഉൾപ്പെടുന്നു. മാത്രമല്ല ഇലക്ട്രിക് വാഹനങ്ങൾ, ഇലക്ട്രോണിക് സിസ്റ്റം ഡിസൈൻ ആൻഡ് മാനുഫാക്ചറിംഗ്, നാനോടെക്നോളജി തുടങ്ങിയ വിവിധ മേഖലകളും പ്രധാനമാണ്. സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തെ സംബന്ധിച്ചും ഭാവിയിലേയ്ക്ക് ഉതകുന്ന തൊഴില്‍ നൈപുണ്യമുമുള്ളവരെ കണ്ടെത്തുന്നതുമെല്ലാം ഉച്ചകോടിയിലെ പ്രധാന പോയിൻ്റാണ്.

മാനവ വിഭവശേഷിയുടെ സമ്പന്നമായ ശേഖരം ഉപയോഗപ്പെടുത്തിക്കൊണ്ട്, വിജ്ഞാന സമ്പദ്‌വ്യവസ്ഥയുടെ കേന്ദ്രമായി മാറാൻ കേരളത്തിന് സാധിക്കുമെന്നാണ് മാധ്യമപ്രവർത്തകരോട് സംസാരിക്കവേ മന്ത്രി പറഞ്ഞത്. ആഗോള ഐടി കമ്പനികൾക്കുള്ള സോഫ്റ്റ്‌വെയർ വികസന കേന്ദ്രമായി കേരളം ഇതിനകം തന്നെ ഉയർന്നുവന്നിട്ടുണ്ട്. ഓട്ടോമൊബൈൽ സോഫ്റ്റ്‌വെയർ സാങ്കേതികവിദ്യയ്ക്കുള്ള വലിയൊരു സെന്റർ തിരുവനന്തപുരത്ത് ഒരുങ്ങുന്നുണ്ട്. നിസ്സാൻ, ബിഎംഡബ്ല്യു തുടങ്ങിയ ആഗോള ഓട്ടോമോട്ടീവ് കമ്പനികളുടെ യൂണിറ്റുകൾ സ്ഥാപിക്കുന്നതിന് ഇത് സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാമ്പസ് ഇൻഡസ്ട്രിയൽ പാർക്കുകൾ
വിദ്യാർത്ഥികൾക്ക് തൊഴിൽ പരിശീലനം നൽകുന്നതിനായി കാമ്പസ് ഇൻഡസ്ട്രിയൽ പാർക്കുകൾ സ്ഥാപിക്കുന്നതിനുള്ള പദ്ധതികളും പുരോഗമിക്കുന്നുണ്ട്. പ്രാരംഭ ഘട്ടത്തിൽ 10 കമ്പനികൾ ഇതിന് തയ്യാറാണ്. കൂടാതെ, 31 സ്വകാര്യ ഇൻഡസ്ട്രിയൽ പാർക്കുകൾക്ക് അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മെഡിക്കൽ ഉപകരണങ്ങളുടെയും അനുബന്ധ വ്യവസായങ്ങളുടെയും ഒരു പ്രധാന കേന്ദ്രമായി കേരളം മാറിയിരിക്കുന്നു. രാജ്യത്തെ മൊത്തം മെഡിക്കൽ ഉപകരണ വിറ്റുവരവിന്റെ 24 ശതമാനവും ലോകത്തിലെ ബ്ലഡ് ബാഗ് ഉൽപാദനത്തിന്റെ 12 ശതമാനത്തിലധികവും കേരളത്തിലാണ് നടക്കുന്നതെന്നും വ്യവസായ മന്ത്രി പറഞ്ഞു.
നിലവിലെ നടപ്പു വർഷത്തിൽ സംരംഭകർക്കായി കേരളം 22,104.42 കോടി രൂപയുടെ നിക്ഷേപം സമാഹരിച്ചു. സംസ്ഥാനത്തിന്റെ ആഭ്യന്തര നിക്ഷേപ ശേഷിയിൽ നിന്നാണ് ഈ തുക സമാഹരിച്ചതെന്ന് മന്ത്രി വ്യക്തമാക്കി.
ഇൻവെസ്റ്റ് കേരള ഗ്ലോബൽ ഉച്ചകോടിയിൽ അവതരിപ്പിക്കുന്ന ബിസിനസ് നിർദ്ദേശങ്ങൾ യഥാർത്ഥ പദ്ധതികളാക്കി മാറ്റുന്നുവെന്ന് സംസ്ഥാന സർക്കാർ ഉറപ്പാക്കുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. വസായ വാണിജ്യ വകുപ്പിന് വേണ്ടി കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്‍റ് കോര്‍പ്പറേഷനാണ് (കെ.എസ്.ഐ.ഡി.സി) ഈ ദ്വിദിന ഉച്ചകോടി സംഘടിപ്പിക്കുന്നത്.
ഫെബ്രുവരി 21ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇൻവെസ്റ്റ് കേരള ഗ്ലോബൽ ഉച്ചകോടി 2025 ഉദ്ഘാടനം ചെയ്യും. വ്യവസായ, നിയമ, കയര്‍ വകുപ്പ് മന്ത്രി പി.രാജീവ് അധ്യക്ഷത വഹിക്കും. ആഗോള വ്യവസായ പ്രമുഖരും നിക്ഷേപകരുമടക്കം 2,500 പ്രതിനിധികള്‍ ഉച്ചകോടിയില്‍ പങ്കെടുക്കും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications