ഉയർന്ന വരുമാനം ലഭിക്കുന്ന സ്കീമുകളിൽ നിക്ഷേപിക്കുവാനാണ് ആളുകൾക്ക് ഇഷ്ടം. എന്നാൽ വലിയ തുക എല്ലാ മാസവും നിക്ഷേപിക്കാനും സാധിക്കില്ല. ഇത്തരം അവസരങ്ങളിൽ ചെറിയ നിക്ഷേപങ്ങളിലൂടെയും നിങ്ങൾക്ക് കോടീശ്വരൻമാരാവാം. മ്യൂച്വൽ ഫണ്ട് എസ്.ഐ.പികളിലൂടെ കൃത്യമായ പ്ലാനിംഗിൽ നിങ്ങൾക്ക് നിക്ഷേപിച്ചാൽ നഷ്ടങ്ങൾ സംഭവിക്കാതെ നേട്ടം കൊയ്യാം.
മ്യൂച്വൽ ഫണ്ട് എസ്.ഐ.പിയിൽ കോംബൗണ്ടിംഗിന്റെ നേട്ടങ്ങളെ കുറിച്ചും മനസിലാക്കൂ. കോമ്പൗണ്ടിംഗ് കാലക്രമേണ നിങ്ങളുടെ നിക്ഷേപങ്ങളെ ഗണ്യമായി വർദ്ധിപ്പിക്കും. ദീർഘകാലത്തെ നിക്ഷേപങ്ങളാണെങ്കിൽ വലിയ കോംബൗണ്ടിംഗ് ഫലങ്ങൾ നൽകും, ഇത് നിങ്ങളുടെ സമ്പത്ത് ഉയർത്താനും വഴിയൊരുക്കും. അതിനാൽ ദീർഘകാല നിക്ഷേപങ്ങളാണ് കൂടുതൽ മികച്ചത്.
കാലാവധി വർദ്ധിക്കുമ്പോൾ കോംബൗണ്ടിംഗ് വർദ്ധിക്കുമോ? ഇത് പരിശോധിക്കണം. അതിനായി മൂന്ന് തരം നിക്ഷേപങ്ങളെ കുറിച്ച് പരിശോധിക്കാം:- 40 വർഷത്തേക്ക് 1,111 രൂപ പ്രതിമാസ എസ്.ഐ.പി, 20 വർഷത്തേക്ക് 11,111 രൂപ പ്രതിമാസ എസ്.ഐ.പി, 10 വർഷത്തേക്ക് 22,222 രൂപ പ്രതിമാസ എസ്.ഐ.പി. ഇതിൽ ഏത് നിക്ഷേപമാണ് നിങ്ങൾ സ്വീകരിക്കുന്നത്?
ഈ മൂന്ന് നിക്ഷേപങ്ങൾക്കും 12 ശതമാനം വാർഷിക വരുമാനം കണക്കാക്കിയാൽ എത്ര രൂപ കോർപ്പസ് കിട്ടുമെന്ന് നോക്കാം...
40 വർഷത്തേക്ക് പ്രതിമാസ എസ്.ഐ.പി 1,111 രൂപ
12 ശതമാനം വാർഷിക വരുമാന കണക്കാക്കിയാൽ 40 വർഷത്തേക്ക് (480 മാസം) എല്ലാ മാസവും 1,111 രൂപയുടെ എസ്.ഐ.പിയിൽ നിക്ഷേപിച്ചാൽ ഏകദേശം 1.32 കോടി രൂപയാവും മൊത്തം കോർപ്പസ്.

20 വർഷത്തേക്ക് പ്രതിമാസ എസ്.ഐ.പി 11,111 രൂപ
ഇവിടെയും 12 ശമാനം വാർഷിക വരുമാനം നോക്കിയാൽ 20 വർഷത്തേക്ക് (240 മാസം) പ്രതിമാസം 11,111 രൂപയുടെ എസ്.ഐ.പി നിക്ഷേപത്തിലൂടെ മൊത്തം കോർപ്പസ് 1.11 കോടി രൂപയായി വളരും.
10 വർഷത്തേക്ക് പ്രതിമാസ എസ്.ഐ.പി 22,222 രൂപ
10 വർഷത്തേക്ക് 22,222 രൂപ പ്രതിമാസ എസ്.ഐ.പിയിൽ 12 ശതമാനം വാർഷിക വരുമാനത്തിൽ നിക്ഷേപിച്ചാൽ ഏകദേശം 51.63 ലക്ഷം രൂപയായിരിക്കും മൊത്തം കോർപ്പസ്.
ഇവിടെ മൂന്ന് നിക്ഷേപങ്ങൾ പരിശോധിക്കുമ്പോൾ കോംബൗണ്ടിംഗ് വളരുന്നത് ദീർഘ കാല നിക്ഷേപത്തിലാണ്. അതായത് 40 വർഷത്തേക്ക് പ്രതിമാസം 1,111 രൂപ എസ്.ഐ.പി നിക്ഷേപിക്കുമ്പോൾ 1.32 കോടിയായി കോർപ്പസ് വളരുന്നു. ചെറിയ നിക്ഷേപത്തിലൂടെ വമ്പൻ നേട്ടം സൃഷ്ടിക്കാൻ സാധിക്കും. എന്നാൽ വലിയ തുക നിക്ഷേപിച്ച് വെറും 10 വർഷം കൊണ്ട് വലിയ വരുമാനം സൃഷ്ടിക്കാൻ നിക്ഷേപിക്കുമ്പോൾ 51.63 ലക്ഷം എന്ന തുകയിലേക്കാണ് കോർപ്പസ് ഉയർന്നത്.
കോംബൗണ്ടിംഗിലൂടെ സമ്പാദ്യം വളർത്തിയാൽ സാധാരണ നിക്ഷേപങ്ങളിൽ നിന്നും ലഭിക്കുന്ന നേട്ടത്തിന്റെ മൂന്നിരട്ടി ലാഭം ഉറപ്പാക്കാം. അതിനാൽ തന്നെ ഇത്തരം മ്യൂച്വൽ ഫണ്ട് എസ്.ഐ.പികളിൽ നിക്ഷേപിക്കുന്നവരുടെ എണ്ണവും കൂടുതലാണ്. വലിയൊരു സാമ്പത്തിക ലക്ഷ്യത്തിനായി കാത്തിരിക്കുന്നവർക്ക് കുറഞ്ഞ നിക്ഷേപത്തിലൂടെ ദീർഘകാലത്തേക്ക് ഇൻവെസ്റ്റ് ചെയ്താൽ പണം വളരും.
നിങ്ങളൊരു ബാങ്കിൽ നിക്ഷേപിച്ചാൽ ആ നിക്ഷേപത്തിന് ഒരു നിശ്ചിത കാലാവധിയും നിശ്ചിത പലിശ നിരക്കും ഉണ്ടായിരിക്കും. അതിനാൽ നിങ്ങൾക്ക് ചെറിയ നിക്ഷേപങ്ങളിൽ നിന്ന് വമ്പൻ നേട്ടം കിട്ടണമെന്നില്ല. പക്ഷേ മ്യൂച്വൽ ഫണ്ടുകളിൽ ഇത്തരം നിയന്ത്രണങ്ങളില്ല. എന്നാൽ റിട്ടേൺ ലഭിക്കുന്നത് വിപണിയുടെ മാറ്റങ്ങൾക്ക് അനുസരിച്ചായിരിക്കും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
