ഇന്നത്തെ ഓഹരി വിപണിയിൽ പൊതുമേഖലാ എണ്ണ വിപണന, ശുദ്ധീകരണ കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ശ്രദ്ധയാകർഷിക്കും. 2025 സാമ്പത്തിക വർഷത്തിലെ നാലാം പാദ ഫലങ്ങൾ പ്രഖ്യാപിച്ചതാണ് ഇതിനു കാരണം. നാലാം പാദ ഫലങ്ങൾക്കു പുറമേ ഇത്തവണ ലാഭവിഹിതവും പ്രഖ്യാപിച്ചിട്ടുണ്ട്. ഏപ്രിൽ 30ന് വ്യാപാരം അവസാനിക്കുമ്പോൾ ഓഹരി വില 137.25 രൂപയായിരുന്നു. ഇന്ന് 139.60 രൂപയിലാണ് വ്യാപാരം ആരംഭിച്ചിരിക്കുന്നത്.
നാലാം പാദ ഫലങ്ങൾ അറിയാം...
2024-25 സാമ്പത്തിക വർഷത്തിലെ നാലാം പാദ ഫലങ്ങൾ എത്തിയപ്പോൾ പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ്റെ സ്റ്റാൻ്റ്എലോൺ അറ്റാദായം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 50% ഉയർന്ന് 7,264.85 കോടിയായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ലാഭം 4,837.69 കോടിയായിരുന്നു. കമ്പനി അസംസ്കൃത എണ്ണ സംസ്കരിച്ച് അതിൽ നിന്ന് നിർമ്മിച്ച ഉൽപ്പന്നങ്ങൾ വിറ്റഴിച്ചതിനാൽ ഇൻവെന്ററി നേട്ടങ്ങൾ കാരണം ലാഭം ഉയർന്നു. എൽപിജി വിൽപ്പനയിലെ 5,601 കോടിയുടെ നഷ്ടം നികത്താൻ ഇത് സഹായിച്ചു.
നാലാം പാദത്തിൽ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 1% കുറഞ്ഞ് 2.17 ലക്ഷം കോടിയായി. 2025 സാമ്പത്തിക വർഷത്തിലെ മുഴുവൻ കാലയളവിൽ കമ്പനിയുടെ അറ്റാദായം 8.45 ലക്ഷം കോടി വരുമാനത്തിൽ നിന്ന് 12,962 കോടിയായി കുറഞ്ഞിട്ടുണ്ട്. എന്നാൽ നാലാം പാദത്തിൽ വിപണി വിൽപ്പന 24.601 ദശലക്ഷം ടണ്ണായും 2025 സാമ്പത്തിക വർഷത്തിൽ 100.477 ദശലക്ഷം ടണ്ണായും ഉയർന്നു.
ലാഭവിഹിതം എത്ര?
2025 സാമ്പത്തിക വർഷത്തേക്ക് ഒരു ഇക്വിറ്റി ഷെയറിന് 3 രൂപ എന്ന അന്തിമ ലാഭവിഹിതമാണ് കമ്പനി ബോർഡ് പ്രഖ്യാപിച്ചത്.
"2024-25 സാമ്പത്തിക വർഷത്തേക്ക് ബോർഡ് 30% അന്തിമ ലാഭവിഹിതം ശുപാർശ ചെയ്തിട്ടുണ്ട്, അതായത് 10 രൂപ മുഖവിലയുള്ള ഓരോ ഇക്വിറ്റി ഷെയറിനും 3 രൂപ നൽകാൻ തീരുമാനിച്ചു." ഐഒസി ഒരു റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു.
ട്രെൻഡ്‌ലൈൻ ഡാറ്റ പ്രകാരം, കഴിഞ്ഞ 12 മാസത്തിനുള്ളിൽ 5.08% ലാഭവിഹിതം നേടിയിട്ടുണ്ട്. അതായത് താരതമ്യേന ഉയർന്ന ലാഭവിഹിതം നൽകുന്ന ഓഹരിയാണ് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ. ഈ കാലയളവിൽ 7 രൂപയാണ് കമ്പനി ലാഭവിഹിതം വാഗ്ദാനം ചെയ്തത്.

"ശുദ്ധീകരണ ബിസിനസിലെ മികച്ച പ്രകടനമാണ് വരുമാനം ഇടിയാൻ കാരണമായത്. മുൻ പാദത്തിൽ ബാരലിന് 2.9 ഡോളറിൽ നിന്ന് ഐഒസിയുടെ ജിആർഎം ഇരട്ടിയിലധികമായി, ഇത് മെച്ചപ്പെട്ട ശുദ്ധീകരണ ലാഭക്ഷമതയെ സൂചിപ്പിക്കുന്നു. കമ്പനിയുടെ അറ്റാദായവും EBITDA മാർജിനും ഗണ്യമായ പുരോഗതി കാണിച്ചു. വരുമാനം സ്ഥിരമായി തുടർന്നു, പക്ഷേ EBITDA മാർജിനിലും GRMലുമുള്ള (ഗ്രോസ് റിഫൈനറി മാർജിൻ) തോത് കാര്യക്ഷമമായ പ്രവർത്തനങ്ങളെ സൂചിപ്പിക്കുന്നു," എസ്എംസി ഗ്ലോബൽ സെക്യൂരിറ്റീസിലെ സീനിയർ റിസർച്ച് അനലിസ്റ്റ് സീമ ശ്രീവാസ്തവ പറഞ്ഞു.
നാലാം പാദ ഫലങ്ങൾക്ക് ശേഷം ഈ ഓഹരികൾ വാങ്ങണോ?
നിലവിലെ കണക്ക് അനുസരിച്ച് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ മെച്ചപ്പെട്ട പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്. അതിനാൽ ഈ ഓഹരികൾ ഇപ്പോൾ വാങ്ങാൻ സാധിക്കുന്നവയാണ് എന്നാണ് വിവിധ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. 2046 ആകുമ്പോഴേക്കും നെറ്റ് സീറോ ഓപ്പറേഷണൽ എമ്മിഷൻ കൈവരിക്കാനുള്ള പദ്ധതി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പ്രഖ്യാപിച്ചു. 2030 ആകുമ്പോഴേക്കും 31 ജിഗാവാട്ട് പുനരുപയോഗ ഊർജ്ജ ശേഷിയുള്ള ഒരു ഹരിത ഊർജ്ജ പോർട്ട്‌ഫോളിയോ വികസിപ്പിക്കുന്നതും 2050 ആകുമ്പോഴേക്കും 200 ജിഗാവാട്ട് ആയി വികസിപ്പിക്കുന്നതും ഇതിൽ ഉൾപ്പെടുന്നു.
2030 ആകുമ്പോഴേക്കും 1 MMT ബയോഗ്യാസ് ഉൽപാദനം കൈവരിക്കുന്നതിനായി പ്രവർത്തിക്കുന്നുണ്ടെന്നും കമ്പനി അറിയിച്ചു.
ഇന്നത്തെ ഓഹരി വിപണിയിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഓഹരികൾ മികച്ച പ്രകടനം കാഴ്ച വെക്കും. അതിനു കാരണം സ്ഥിരമായ ലാഭവിഹിതം തന്നെയാണ്. ഇതിനെ കുറിച്ച് വെൽത്ത്മിൽസ് സെക്യൂരിറ്റീസിലെ ക്രാന്തി ബത്തിനി വിശദീകരിക്കുന്നു;
"ഇന്ത്യൻ ഓയിലിൽ നിക്ഷേപം തുടരുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്നാണ് ഉയർന്ന ഡിവിഡന്റ് യീൽഡ്. കമ്പനി സ്ഥിരമായി 6-7% ലാഭവിഹിതം നൽകുന്നു, ഇത് ഇന്ത്യൻ ഓയിലിന്റെ ആകർഷകമായ പോയിന്റുകളിൽ ഒന്നാണ്. പലരും ഇന്ത്യൻ ഓയിലിനെ അവഗണിക്കാറുണ്ട്, എന്നാൽ റിലയൻസ് ഇൻഡസ്ട്രീസിനുശേഷം രണ്ടാമത്തെ വലിയ വരുമാനം ഉണ്ടാക്കുന്ന കമ്പനിയാണിത്. കൂടാതെ, ഉയർന്ന ലാഭവിഹിതം നൽകുന്നതിനാൽ അധിക റിസ്ക് എടുക്കാൻ താത്പര്യമില്ലാത്തവർക്ക് പോലും ദീർഘകാലത്തേക്ക് ഈ സ്റ്റോക്കിൽ നിക്ഷേപിക്കാം..
More From GoodReturns

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട



Click it and Unblock the Notifications