ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ 2020) ഐപിഎൽ കാഴ്ചക്കാരെ ലക്ഷ്യമാക്കി റിലയൻസ് ജിയോയുടെ 'ധൻ ധനാ ധൻ' ഓഫറുകൾ ആരംഭിച്ചു. ഐപിഎല്ലിന്റെ ഔദ്യോഗിക പങ്കാളിയായ ഡിസ്നി + ഹോട്ട്സ്റ്റാറുമായി ചില ക്രമീകരണങ്ങൾ നടത്തിയ ശേഷം, റിലയൻസ് ജിയോ 'ധൻ ധനാ ധൻ' ഓഫറിന് കീഴിൽ രണ്ട് പുതിയ പ്ലാനുകൾ അവതരിപ്പിച്ചു. ഈ പ്രീപെയ്ഡ് പ്ലാനുകളുടെ നിരക്ക് 499 രൂപയും 777 രൂപയുമാണ്. രണ്ട് ഓഫറുകളും സബ്‌സ്‌ക്രൈബർമാർക്ക് ഒരു വർഷത്തെ കോംപ്ലിമെന്ററി ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപി സബ്‌സ്‌ക്രിപ്‌ഷനാണ് നൽകുന്നത്.
ലക്ഷ്യം ഐപിഎൽ
ഐപിഎൽ കാഴ്ചക്കാരെ ലക്ഷ്യമിട്ടാണ് രണ്ട് പ്ലാനുകളും ആരംഭിക്കുന്നത്. ഇത് വരും ആഴ്ചകളിൽ പ്രക്ഷേപണം ചെയ്യാൻ സജ്ജമാക്കിയിരിക്കുന്ന എല്ലാ ക്രിക്കറ്റ് മത്സരങ്ങളുടെയും പൂർണ്ണ സ്ട്രീമിംഗ് വാഗ്ദാനം ചെയ്യുന്നു. വരിക്കാരുടെ എണ്ണം വർദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ, ഹോട്ട്സ്റ്റാർ ടെലികോം കമ്പനികളുമായി സഖ്യത്തിലേർപ്പെടുകയും അവരുടെ റീചാർജ് പാക്കേജുകളുടെ ഭാഗമായി തത്സമയ ഐപിഎൽ സ്ട്രീമിംഗ് വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു.
ഹോട്ട്സ്റ്റാർ
ഈ ടെലികോം കമ്പനികളിൽ നിന്നുള്ള റീചാർജിന്റെ വരുമാന വിഹിതം കൂടാതെ, ഈ വർഷം ഐപിഎല്ലിനുള്ള സമ്പൂർണ്ണ പേവാൾ ഓപ്ഷനെക്കുറിച്ചും ഹോട്ട്സ്റ്റാർ ആലോചിക്കുന്നുണ്ട്. 2019 ലെ ഐപിഎൽ ഹോട്ട്സ്റ്റാറിലെ ഡിജിറ്റൽ സ്ട്രീമിംഗിൽ അസാധാരണ നേട്ടമാണ് കൈവരിച്ചത്. ഐപിഎൽ 2018 പതിപ്പിനെ അപേക്ഷിച്ച് തങ്ങൾ 300 മില്യൺ കാഴ്ചക്കാരെ മറികടന്നതായും വാച്ച് സമയത്തിൽ 74% വർദ്ധനവ് രേഖപ്പെടുത്തിയതായും സ്ട്രീമിംഗ് പ്ലാറ്റ്ഫോം അവകാശപ്പെട്ടിരുന്നു. ഇത് മാത്രമല്ല, ചെന്നൈ സൂപ്പർ കിംഗ്സും മുംബൈയും തമ്മിലുള്ള ഐപിഎൽ 2019 ന്റെ ഫൈനൽ കാണാൻ 18.6 ദശലക്ഷം ഉപയോക്താക്കളെ എത്തിച്ചതോടെ റെക്കോർഡ് സൃഷ്ടിച്ചിരുന്നു.
പുതിയ മാറ്റം
2019ൽ, ഹോട്ട്സ്റ്റാർ ആപ്ലിക്കേഷൻ ഉണ്ടായിരുന്ന എല്ലാ ജിയോ വരിക്കാർക്കും ഐപിഎൽ മത്സരങ്ങൾ ജിയോ ടിവിയിൽ സൌജന്യമായി കാണാനാകുമായിരുന്നു. ഇതിന് വിപരീതമായി ഐപിഎൽ 2020 ലൈവ് സ്ട്രീമിംഗ് ചില നിർദ്ദിഷ്ട ഓഫറുകൾ ലഭിക്കുന്ന വരിക്കാർക്ക് മാത്രമേ ലഭ്യമാകൂ. ഐപിഎൽ പാക്കേജുകളിൽ നിന്നുള്ള വരിക്കാരുടെ വരുമാനം ഹോട്ട്സ്റ്റാറുമായി ടെലികോം ഓപ്പറേറ്റർമാർ പങ്കുവെക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
