'മൂല്യത്തിൽ കൊഹ്‌ലി വെറും അഞ്ചാമത്', ഐ പി എൽ 2025 ൽ കിംഗിനെ കടത്തി വെട്ടിയ ആ നാല് കോടീശ്വരന്മാർ

2008-ൽ ആരംഭിച്ച ഇന്ത്യൻ പ്രീമിയർ ലീഗ് ഇന്ന് ലോകത്തിലെ ഏറ്റവും സമ്പന്നവും ജനപ്രിയവുമായ ടി20 ലീഗായി മാറിയിരിക്കുന്നു. സീസൺ തോറും ഇതിന്റെ പോപ്പുലാരിറ്റി ഉയരുമ്പോൾ, ഇതിലേക്കുള്ള നിക്ഷേപവും താരങ്ങളുടെ വിലയും റെക്കോർഡുകൾ തകർത്തുകൊണ്ടിരിയ്ക്കുകയാണ്. 2025-ലെ ഐപിഎൽ മെഗാ ലേലത്തിൽ, അതിപ്രസിദ്ധ താരങ്ങൾക്ക് വേണ്ടി ടീമുകൾ അക്ഷരാർത്ഥത്തിൽ കോടികളാണ് ചെലവഴിച്ചത്‌. എന്നാൽ ജനപ്രിയരായ താരങ്ങൾക്ക് മൂല്യം അത്രകണ്ട് ഉയരാതിരിക്കുകയും, ഐപിഎല്ലിലെ പെർഫോമൻസുകൾ അനുസരിച്ച് താരങ്ങളുടെ കോടി കിലുക്കം വർധിക്കുകയും ചെയ്തു.

Take a Poll

കഴിഞ്ഞ വർഷം കോൽക്കത്ത നൈറ്റ് റൈഡേഴ്സ് മിച്ചൽ സ്റ്റാർക്കിനെ 24.75 കോടി രൂപയ്ക്ക് സ്വന്തമാക്കിയപ്പോൾ, ഇതിലുപരി ഒരു താരത്തിനു വില പോകുമോ എന്ന ആശങ്കയുണ്ടായിരുന്നു. എന്നാൽ, 2025 ലേലത്തിൽ ലഖ്നൗ സൂപ്പർ ജയന്റ്സ് ഋഷഭ് പന്തിനെ 27 കോടി രൂപയ്ക്ക് സ്വന്തമാക്കിയത് ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ ഡീലായി മാറി. പഞ്ചാബ് കിംഗ്സും 26.75 കോടി രൂപയ്ക്ക് ശ്രേയസ് അയ്യരിനെ സ്വന്തമാക്കി. ഇതോടെ കോടികളുടെ താര വിനിമയമാണ് ഐപിഎൽ ലേലത്തിൽ സാക്ഷ്യം വഹിച്ചത്.

ഐപിഎൽ സീസൺ 2025ലെ ഏറ്റവും കൂടുതൽ മൂല്യമുള്ള കുറച്ചു താരങ്ങളെ പരിചയപ്പെടാം

ഋഷഭ് പന്ത് - ₹27 കോടി (ലക്നൗ സൂപ്പർ ജിയന്റ്സ്)

ഋഷഭ് പന്ത് ഈ സീസണിലെ ഏറ്റവും വലിയ താരമാണ്. മുൻ ഡൽഹി ക്യാപിറ്റൽസ് നായകനായിരുന്ന പന്ത് അവിടെ തുടരുമോ എന്ന ആശങ്കയുണ്ടായിരുന്നു, പക്ഷേ ലക്നൗ സൂപ്പർ ജിയന്റ്സ് 27 കോടി രൂപയുടെ റെക്കോർഡ് ഓഫർ നൽകി പന്തിനെ സ്വന്തമാക്കി. മികച്ച ബാറ്റ്സ്മാനായും വിക്കറ്റ് കീപ്പറായും ക്യാപ്റ്റനായും പ്രവർത്തിക്കാനുള്ള കഴിവ് തന്നെയാണ് ലഖ്നൗ പന്തിന് വേണ്ടി ഈ കൂറ്റൻ തുക മുടക്കാൻ തയാറായത്‌.

ശ്രേയസ് അയ്യർ - ₹26.75 കോടി (പഞ്ചാബ് കിങ്‌സ്)

2024-ൽ കെ കെ ആറിനെ ഐപിഎൽ കിരീടം നേടാൻ നയിച്ച താരമാണ് ശ്രേയസ് അയ്യർ. ഇത്തവണ ലേലത്തിൽ വലിയ തുകയ്ക്കാണ് താരത്തിനെ പഞ്ചാബ് സ്വന്തമാക്കിയത്. 26.75 കോടി രൂപയാണ് പഞ്ചാബ് കിംഗ്സ് അദ്ദേഹത്തിന് വേണ്ടി മുടക്കിയത്‌. ഈ സീസണിൽ റിക്കി പോണ്ടിംഗ് ആണ് പഞ്ചാബിന്റെ കോച്ച്, അതിനാൽ അയ്യർ-പോണ്ടിംഗ് കൂട്ടുകെട്ട് 2019-20-ലെ ഡൽഹി ക്യാപിറ്റൽസ് വിജയപരമ്പര ആവർത്തിക്കുമോ എന്നതാണ് എല്ലാവരും ചർച്ച ചെയ്യുന്നത്.

വെങ്കടേഷ് അയ്യർ - ₹23.75 കോടി (കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്)

ഡിഫൻഡിംഗ് ചാമ്പ്യൻസായ കെ കെ ആർ 23.75 കോടി രൂപക്ക് വെങ്കടേഷ് അയ്യറെ വീണ്ടും സ്വന്തമാക്കി. ആൾറൗണ്ടറായ അദ്ദേഹത്തിന്റെ വെടിക്കെട്ട് ബാറ്റിംഗും ബൗളിംഗും ടീം താത്പര്യത്തിനായി അനിവാര്യമാണ്. കൂടാതെ, ഈ സീസണിൽ വൈസ് ക്യാപ്റ്റൻ എന്ന നിലയിലും വലിയ ഉത്തരവാദിത്വം അയ്യറിനുണ്ടാകും.

'മൂല്യത്തിൽ കൊഹ്‌ലി വെറും അഞ്ചാമത്', ഐ പി എൽ 2025 ൽ കിംഗിനെ കടത്തി വെട്ടിയ ആ നാല് കോടീശ്വരന്മാർ

ഹൈൻറിച്ച് ക്ലാസെൻ - ₹23 കോടി (സൺ റൈസേഴ്സ് ഹൈദരാബാദ്)

സൺറൈസേഴ്സ് ഹൈദരാബാദ് ഹൈൻറിച്ച് ക്ലാസെനെ 23 കോടി രൂപക്ക് നിലനിർത്തി, ഇതോടെ അദ്ദേഹം ടീമിലെ ഏറ്റവും വിലയേറിയ താരമായി. ലോകത്തിലെ ഏറ്റവും ഭീതിയുണർത്തുന്ന ടി20 ബാറ്റർമാരിലൊരാളായ ക്ലാസെൻ, പെയ്സിനും സ്പിന്നിനുമെതിരെ തകർപ്പൻ പ്രകടനം കാഴ്ചവയ്ക്കുന്ന കളിക്കാരനാണ്. 2025-ൽ എസ് ആർ എച്ചിന്റെ വിജയ പ്രതീക്ഷകളെ ക്ലാസെൻ തന്നെ നിശ്ചയിക്കും.

വിരാട് കൊഹ്‌ലി - ₹21 കോടി (റോയൽ ചലഞ്ചേർസ് ബംഗളുരു)

ആർ സി ബി യും വിരാട് കോഹ്‌ലിയും തമ്മിലുള്ള ബന്ധം വളരെ ആഴമേറിയതാണ്. അതുകൊണ്ടുതന്നെ 21 കോടി രൂപക്ക് ആണ് കോഹ്‌ലിയെ ടീമിൽ നിലനിർത്തിയത്. ആർ സി ബി സന്നാഹത്തിന്റെ ഹൃദയവും ആത്മാവുമായ താരമാണ് കൊഹ്‌ലി.

രവീന്ദ്ര ജഡേജ & രുതുരാജ് ഗെയ്ക്വാഡ് - ₹18 കോടി (ചെന്നൈ സൂപ്പർ കിങ്‌സ്)

സി എസ് കെ തങ്ങളുടവ ഒട്ടുമിക്ക പ്രധാന താരങ്ങളെ എല്ലാം നിലനിർത്തി. രവീന്ദ്ര ജഡേജക്കും ക്യാപ്റ്റൻ രുതുരാജ് ഗെയ്ക്വാടിനും 18 കോടി രൂപ വീതം നൽകി ടീമിൽ തുടരാൻ അവരെ അനുവദിച്ചു. ജഡേജ T20 ക്രിക്കറ്റിലെ മികച്ച ഓൾറൗണ്ടറുകളിൽ ഒരാളാണ്, അതേസമയം ഗെയ്ക്വാഡ് MS ധോണിയുടെ പാത പിന്തുടർന്ന് ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തിരിക്കുന്ന കളിക്കാരനും.

സഞ്ജു സാംസൺ & യശസ്വി ജെയ്‌സ്വാൾ - ₹18 കോടി (രാജസ്ഥാൻ റോയൽസ്)

18 കോടി രൂപക്ക് സഞ്ജു സാംസണിനെയും യശസ്വി ജെയ്‌സ്വാളിനെയും രാജസ്ഥാൻ റോയൽസ് നിലനിർത്തി. RR ജോസ് ബട്ട്ലറെ ടീമിൽ നിന്നും വിട്ടയച്ചത് വലിയ ചർച്ചകൾക്കിടയാക്കിയെങ്കിലും, റാഹുൽ ദ്രാവിഡ് പരിശീലകനായതോടുകൂടി, തദ്ദേശീയ താരങ്ങൾക്ക് മുൻഗണന നൽകുന്ന പുതിയ തന്ത്രം നടപ്പാക്കി.

ജസ്പ്രിത് ബുമ്ര - ₹18 കോടി (മുംബൈ ഇന്ത്യൻസ്)

മുംബൈ ഇന്ത്യൻസ് ജസ്പ്രിത് ബുമ്രയെ 18 കോടി രൂപയ്ക്ക് നിലനിർത്തി, ഇത് ആരെയും അതിശയിപ്പിച്ചില്ല. ഇന്ത്യയുടെ വലിയ മാച്ച്-വിന്നറായ ബുമ്ര ആർസിബി, സി എസ് കെ, എസ് ആർ എച്, ജി ടി തുടങ്ങിയ ടീമുകളും ലക്ഷ്യം വച്ചിരുന്ന താരമായിരുന്നു. പക്ഷേ, മുംബൈ തങ്ങളുടെ പേസ് അറ്റാക്കിന്റെ ഹൃദയം അതുപോലെതന്നെ നിലനിർത്തി.

റാഷിദ് ഖാൻ - ₹18 കോടി (ഗുജറാത്ത്‌ ടൈറ്റാൻസ്)

ഗുജറാത്ത് ടൈറ്റൻസ് റാഷിദ് ഖാനെ 18 കോടി രൂപയ്ക്ക് നിലനിർത്തി, ശുഭ്മൻ ഗില്ലിനേക്കാൾ 1.5 കോടി അധികം നൽകി കൊണ്ടാണ് ഈ നിലനിർത്തൽ. ലോകത്തെ ഏറ്റവും മികച്ച ടി20 ബൗളർമാരിലൊരാളായ റാഷിദ്, മികച്ച ഫിനിഷറായും വളർന്നിരിക്കുന്നു.

അക്ഷർ പട്ടേൽ - ₹16.50 കോടി (ഡൽഹി ക്യാപിറ്റൽസ്)

ഡൽഹി ക്യാപിറ്റൽസ് 16.50 കോടി രൂപയ്ക്കു അക്ഷർ പട്ടേലിനെ വാങ്ങി, കൂടാതെ 2025-ലെ നായകനായും പ്രഖ്യാപിച്ചു. പന്ത് പുറത്തായതോടെ, ഡൽഹി ടീം ഇപ്പോൾ അക്ഷറിനെയാണ് ആശ്രയിക്കുന്നത്.

ഐപിഎൽ 2025-ന്റെ പുതിയ സാമ്പത്തിക തലങ്ങൾ

ഐപിഎൽ 2025-ൽ, താരങ്ങളുടെ മൂല്യത്തിന് കാര്യമായ ഉയർച്ചയുണ്ടായി. 27 കോടിയെന്ന രേഖ കവിഞ്ഞു, കൂടുതൽ കളിക്കാർ 20 കോടി ക്ലബിൽ പ്രവേശിച്ചു. ഈ പുതിയ ലേലവിലകളുടെ വെല്ലുവിളികൾ താരങ്ങൾക്ക് എങ്ങനെ കൈകാര്യം ചെയ്യാനാകുമെന്നത് 2025 സീസൺ ആരംഭിക്കുമ്പോൾ കാണാം.

FAQs
ആദ്യ ഐ പി എൽ കിരീടം നേടിയ ടീം ഏതാണ്?

രാജസ്ഥാൻ റോയൽസ്

GoodReturns Finance

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X