A Oneindia Venture

IPL Auction 2026: പന്തിനെ വെല്ലാൻ ആരുമില്ലേ? ഐപിഎൽ ലേല ചരിത്രത്തിലെ ഏറ്റവും വിലയേറിയ 10 താരങ്ങൾ ഇവരാണ്

ഇന്ത്യയിൽ ഐപിഎല്ലിൻ്റെ ആവേശം തുടങ്ങി. ഇന്ന് ഐപിഎൽ 19-ാം പതിപ്പിൻ്റെ ലേലം അബുദാബിയിൽ നടന്നു. 350-ലധികം കളിക്കാർ ലേലത്തിൻ്റെ ഭാ​ഗമായത്. ഈ മിനി ലേലത്തിൽ ഏവരെയും അമ്പരപ്പിച്ചു കൊണ്ട് ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വിലയേറിയ മൂന്നാമത്തെ കളിക്കാരനായി ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ കാമറൂൺ ഗ്രീൻ എത്തിയിരിക്കുന്നു.

ഇന്ന് നടന്ന ഐ‌പി‌എൽ ലേലത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് (KKR) കാമറൂൺ ഗ്രീനിനെ 25.20 കോടിക്കാണ് വാങ്ങിയത്. ഇതോടെയാണ് ഗ്രീൻ ഐ‌പി‌എൽ ചരിത്രത്തിലെ ഏറ്റവും വിലയേറിയ മൂന്നാമത്തെ കളിക്കാരനായി മാറിയത്. തന്റെ സഹതാരങ്ങളായ മിച്ചൽ സ്റ്റാർക്കിനെയും പാറ്റ് കമ്മിൻസിനെയും മറികടന്ന് ലേലത്തിലെ ഏറ്റവും വിലയേറിയ വിദേശ കളിക്കാരനായി അദ്ദേഹം മാറിയിരിക്കുന്നു.

ഗ്രീനിൻ്റെ തുടക്കം വിജയത്തോടെ

കാമറൂൺ ഗ്രീൻ അദ്ദേഹത്തിൻ്റെ ആദ്യ ഐപിഎൽ സീസണിൽ തന്നെ വിജയകരമായ നേട്ടം കൈവരിച്ചിട്ടുണ്ട്. 2023 ൽ മുംബൈ ഇന്ത്യൻസിനായി കളിച്ച ഈ ഓസ്‌ട്രേലിയൻ താരം 47 പന്തിൽ നിന്ന് 100 റൺസ് ഉൾപ്പെടെ 452 റൺസ് നേടിയിട്ടുണ്ട്, ഒപ്പം 6 വിക്കറ്റുകളും. 2024 ൽ, അദ്ദേഹം ആർസിബിയ്ക്ക് വേണ്ടിയാണ് കളിച്ചത്. അതിൽ 13 മത്സരങ്ങളിൽ നിന്ന് 255 റൺസും 10 വിക്കറ്റുകളും നേടി. പക്ഷേ സീസണിന്റെ മധ്യത്തിൽ ടീമിൽ നിന്ന് പുറത്താക്കപ്പെട്ടു.

ഐപിഎൽ ലേല ചരിത്രത്തിലെ ഏറ്റവും വിലയേറിയ 10 താരങ്ങൾ ഇവരാണ്

​ഗ്രീനിനെ സ്വന്തമാക്കിയത് ഇവർ

മുംബൈ ഇന്ത്യൻസ് 2 കോടിക്ക് ലേല നടപടികൾ ആരംഭിച്ചു. പിന്നീട് രാജസ്ഥാൻ റോയൽസും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും ഒരേസമയം 8 കോടിക്ക് ലേലം വിളിച്ചു. എന്നാൽ ഒടുവിൽ 25.2 കോടിക്ക് KKR ഗ്രീനിനെ അവരുടെ ടീമിലേക്ക് കൊണ്ടുപോയി. ഇതൊരു ചരിത്ര നിമിഷമായിരിക്കാം.

സത്യത്തിൽ ഐപിഎൽ ലേലം ഏറെ നിർണ്ണായകമാണ്. ഇതിൻ്റെ ചരിത്രം പരിശോധിച്ചാൽ ഏറ്റവും വിലയേറിയ കളിക്കാർ ആരെല്ലാമാണ്? ഋഷബ് പന്ത് മുതൽ നിരവധി താരങ്ങൾ ഈ ലിസ്റ്റിലുണ്ട്. എങ്കിലും ഐപിഎൽ ചരിത്രത്തിൽ ഏറ്റവും വിലയേറിയ 10 കളിക്കാരെ കുറിച്ച് അറിയാം;

ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വിലയേറിയ 10 കളിക്കാർ

  • ഋഷഭ് പന്ത്: 27 കോടി രൂപ (LSG, IPL 2025)
  • ശ്രേയസ് അയ്യർ: 26.75 കോടി (PBKS, IPL 2025)
  • കാമറൂൺ ഗ്രീൻ: 25.20 കോടി (KKR, IPL 2026)
  • മിച്ചൽ സ്റ്റാർക്ക്: 24.75 കോടി (KKR, IPL 2024)
  • വെങ്കിടേഷ് അയ്യർ: 23.75 കോടി (KKR, IPL 2025)
  • പാറ്റ് കമ്മിൻസ്: 20.50 കോടി (SRH, IPL 2024)
  • സാം കരൺ: 18.50 കോടി (PBKS, IPL 2023)
  • അർഷദീപ് സിംഗ് / യുജുവേന്ദ്ര ചാഹൽ: 18.00 കോടി (PBKS, IPL 2025)
  • കാമറൂൺ ഗ്രീൻ: 17.50 കോടി (MI, IPL 2023)

2026ൽ നടക്കാനിരിക്കുന്ന ഐപിഎൽ മത്സരങ്ങൾക്ക് ആവേശം പകർന്നു കൊണ്ടാണ് ഇന്നത്തെ മിനി ലേലം നടന്നിരിക്കുന്നത്. ഇത്തവണ ആര് വാഴും, ആര് വീഴുമെന്ന് അറിയാൻ എല്ലാവരും ഏറെ ആകാംഷയിലാണ്.

അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.

ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X