കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഐപിഎൽ ടീമുകളിലൊന്നാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. 18 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ 2025-ൽ ഐപിഎൽ കീരീടം ചൂടാനും ടീമിനായി. അതോടെ ആഘോഷത്തിന്‍റെ പരകോടിയിലായിരുന്നു ആർസിബി ആരാധകർ. എന്നാൽ ഇപ്പോൾ ഇതാ ടീമിനെ വിൽക്കാൻ തയ്യാറെടുക്കുകയാണ് ഉടമകളായ ഡിയാജിയോ. രണ്ട് ബില്യണ്‍ ഡോളര്‍ (200 കോടി ഡോളര്‍) ആണ് വില്‍പ്പനയിലൂടെ ലക്ഷ്യമിടുന്നതെന്നാണ് സൂചന. അതായത് ഏകദേശം 16,800 കോടി രൂപ.
അടുത്ത സീസൺ മുതൽ പുതിയ ഉടമകൾ
2026 മാർച്ച് 31-നകം ഇടപാട് പൂർത്തിയാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. തങ്ങളുടെ പോർട്ട്‌ഫോളിയോ വൈവിധ്യവൽക്കരിക്കാനും ഇന്ത്യയിലെ പ്രധാന മദ്യ ബിസിനസിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുമുള്ള ഡിയാജിയോയുടെ ബിസിനസ് തന്ത്രത്തിന്റെ ഭാഗമാണിത്. വില്‍പ്പനയ്ക്കുള്ള പ്രാരംഭ നടപടിക്രമങ്ങള്‍ ഡിയാജിയോ ആരംഭിച്ചു. അതേസമയം സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സിഇഒ അദാർ പൂനവല്ല പോലുള്ള ഇന്ത്യൻ ബിസിനസ് ഗ്രൂപ്പുകൾ ആർസിബിയെ വാങ്ങാൻ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് സൂചന. ജെഎസ്ഡബ്ല്യു ഗ്രൂപ്പ്, അദാനി ഗ്രൂപ്പ്, ഡല്‍ഹി വ്യവസായി രവി ജയ്പുര തുടങ്ങിയവരും ആര്‍സിബി വാങ്ങാന്‍ താല്‍പര്യപ്പെടുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

തീരുമാനത്തിന് പിന്നിൽ
വിജയ് മല്യയുടെ യുബി ഗ്രൂപ്പ് 111.6 മില്യൺ ഡോളറിനാണ് ആർസിബിയെ സ്വന്തമാക്കിയത്. അന്ന് മുംബൈ ഇന്ത്യൻസിന് ശേഷം ഏറ്റവും ചെലവേറിയ രണ്ടാമത്തെ ഫ്രാഞ്ചൈസിയായിരുന്നു ആർസിബി. 2015 ല്‍ ഡിയാജിയോ കമ്പനിയില്‍ ഓഹരി വാങ്ങി. ഒരു വര്‍ഷത്തിനിപ്പുറം ഡിയാജിയോ ആര്‍സിബിയെ സ്വന്തമാക്കുകയായിരുന്നു. എന്നാൽ കിരീട നേട്ടത്തിന് ആറ് മാസത്തിനിപ്പുറം ആർസിബിയെ വിൽക്കാൻ ഉടമകളെ പ്രേരിപ്പിക്കുന്നത് പ്രധാനമായും രണ്ട് കാരണങ്ങളാണ്.
അതിൽ ആദ്യത്തേത് വിരാട് കോഹ്ലിയുടെ ക്രിക്കറ്റ് കരിയറാണ്. കാരണം വിരാട് ഇനി എത്രകാലം ക്രിക്കറ്റ് മൈതാനത്തുണ്ടാകുമെന്ന് പറയാൻ സാധിക്കില്ല. വിരാട് ആണ് ആർസിബിയുടെ മൂല്യം ഉയർത്തുന്നത്. അതുകൊണ്ടുതന്നെ കോഹ്ലി കളി മതിയാക്കിയാൽ ടീമിന്‍റെ മൂല്യം കുത്തനെ ഇടിയും. അതിന് മുൻപ് പരമാവധി ലാഭം കണ്ടെത്താനാണ് ഡിയാജിയോയുടെ ശ്രമം.
ടീം നേരിടുന്ന നിയമ പ്രശ്നങ്ങളാണ് രണ്ടാമത്തേത്. കിരീടനേട്ടത്തിന് പിന്നാലെ നടത്തിയ വിജയാഘോഷത്തിലെ തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ മരിക്കുകയും 47ലേറെപ്പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. അത് വലിയ വിവാദങ്ങൾക്കും നിയമ യുദ്ധങ്ങൾക്കും കാരണമായി.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

സോവറിൻ ഗോൾഡ് ബോണ്ട്: ഓഗസ്റ്റ് സീരീസ് നിക്ഷേപകർക്ക് പണം പിൻവലിക്കാൻ അവസരം; അവസാന തീയതി ഉടൻ

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

കോൺകോർ ഡിവിഡന്റ്: ഓഗസ്റ്റ് 3-ന് ഓഹരി വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications