A Oneindia Venture

നാല് ഓഹരി വിൽപ്പനയും 15 ലിസ്റ്റിങും; ഈ ആഴ്ചയിൽ പ്രാഥമിക ഓഹരി വിൽപ്പനയിൽ ശ്രദ്ധിക്കാം

പ്രാഥമിക ഓഹരി വിൽപ്പന ശക്തമയി തുടരുന്ന മാസമാണ് ഡിസംബർ. ഈ ആഴ്ചയിൽ 830 കോടി രൂപയുടെ ഓഹരികളാണ് പ്രാഥമിക വിപണിയിൽ വിൽക്കുന്നത്. കെഎസ്എച്ച് ഇന്റർനാഷണലിന്റെ മെയിൻ ബോർഡ് ഐപിഒയും 15 കമ്പനികളുടെ ലിസ്റ്റിങും ഈ ആഴ്ചയാണ്. ഐസിഐസിഐ പ്രുഡൻഷ്യൽ എഎംസി, കൊറോണ റെമഡീസ് പാർക് മെഡി വേൾഡ് എന്നിവയാണ് ഈ ആഴ്ച ലിസ്റ്റ് ചെയ്യുന്ന ഓഹരികൾ.

കെഎസ്എച്ച് ഇന്റർനാഷണൽ ഐപിഒ

കെഎസ്എച്ച് ഇന്റർനാഷണലിന്റെ പ്രാഥമിക ഓഹരി വിൽപ്പന ഡിസംബർ 16 ന് ചൊവ്വാഴ്ച ആരംഭിക്കും. 365 രൂപ മുതൽ 384 രൂപയാണ് ഐപിഒ വില. 710 കോടി രൂപയുടെ പ്രാഥമിക ഓഹരി വിൽപ്പന ഡിസംബർ 18 ന് അവസാനിക്കും.

എസ്എംഇ ഐപിഒ

മെയിൻ ബോർഡ് ഐപിഒകൾ കുറവാണെങ്കിലും എസ്എംഇ വിഭാഗത്തിൽ കൂടുതൽ ഐപിഒകൾ ഈ ആഴ്ചയുണ്ട്. നെപ്റ്റ്യൂൺ ലോജിടെകിന്റെ 46.62 കോടി രൂപയുടെ ഓഹരി വിൽപ്പന ഡിസംബർ 15 തിങ്കളാഴ്ച സബ്‌സ്‌ക്രിപ്‌ഷനായി തുറക്കും. ഒരു ഓഹരിക്ക് 126 രൂപ നിരക്കിലാണ് ഐപിഒ വിൽപ്പന. ഡിസംബർ 17 ന് സബ്സ്ക്രിപ്ഷൻ അവസാനിക്കും.

മാർക്ക് ടെക്നോക്രാറ്റ്സ് ഐപിഒ ആണ് മറ്റൊന്ന്. 42.59 കോടി രൂപയുടെ പ്രാഥമിക ഓഹരി വിൽപ്പന ഡിസംബർ 17- 19 വരെ നടക്കും. ഐപിഒ വില 88 രൂപ മുതൽ 93 രൂപ വരെ. ഇതേ തീയതിയിൽ തന്നെ ഗ്ലോബൽ ഓഷ്യൻ ലോജിസ്റ്റിക്സ് ഇന്ത്യയുടെ ഓഹരി വിൽപ്പന നടക്കും. 30.41 കോടി രൂപയാണ് കമ്പനി ഐപിഒയിലൂടെ സമാഹരിക്കാൻ ലക്ഷ്യമിടുന്നത്. 74 രൂപ മുതൽ 78 രൂപ വരെയാണ് ഓഹരി വില.

ഈ ആഴ്ചയിൽ പ്രാഥമിക ഓഹരി വിൽപ്പനയിൽ ശ്രദ്ധിക്കാം

ലിസ്റ്റ് ചെയ്യുന്ന ഓഹരികൾ

അടുത്ത ആഴ്ച കാത്തിരിക്കുന്ന പ്രധാന ലിസ്റ്റിംഗ് ഐസിഐസിഐ പ്രുഡൻഷ്യൽ എഎംസിയുടേതാണ്; ആദ്യ ദിവസം 50 ശതമാനം സബ്സ്ക്രിപ്ഷൻ ലഭിച്ച ഐസിഐസിഐ പ്രുഡൻഷ്യൽ ഐപിഒയുടെ ഗ്രേ മാർക്കറ്റ് പ്രീമിയം 11 ശതമാനാണ്. ഓഹരി 249 രൂപയിൽ ലിസ്റ്റ് ചെയ്യുമെന്നാണ് പ്രതീക്ഷ. മറ്റു മെയിൻബോർഡ് ലിസ്റ്റിംഗുകളിൽ ശ്രദ്ധേയമായത് കൊറോണ റെമഡീസാണ്. 30 ശതമാനമാണ് ഓഹരിയുടെ ഗ്രേ മാർക്കറ്റ് പ്രീമിയം.

അടുത്താഴ്ച ലിസ്റ്റ് ചെയ്യുന്ന നെഫ്രോകെയറിന്റെ ഗ്രേ മാർക്കറ്റ് പ്രീമിയം 7 ശതമാനമാണ്. മറ്റൊരു കമ്പനിയായ വേക്ഫിറ്റിന്റെ ഓഹരികൾക്ക് ഗ്രേ മാർക്കറ്റിൽ അഞ്ചു ശതമാനം പ്രീമിയത്തിലാണ് വ്യാപാരം ചെയ്യുന്നത്. എസ്എംഇ വിഭാഗത്തിൽ കെവി ടോയ്‌സാണ് ശക്തമായ നേട്ടം കാണിക്കുന്നത്. 63 ശതമാനമാണ് ഓഹരിയുടെ ഗ്രേ മാർക്കറ്റ് പ്രീമിയം. മറ്റ് എസ്എംഇ ഐപിഒകളിൽ വലിയ ചലനങ്ങളൊന്നും കാണാനില്ല.

അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.

ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X