കഴിഞ്ഞ വാരം മികച്ച പ്രകടനമാണ് ഓഹരി വിപണി കാഴ്ചവെച്ചത്. സൂചികകൾ റെക്കോർഡ് നേട്ടം കുറിച്ചു. വരുന്ന ആഴ്ചയും വിപണിയുടെ മുന്നേറ്റം തുടരുമെന്നാണ് പൊതുവിൽ വിലയിരുത്തുന്നത്. എന്തായാലും മാർച്ച് മാസത്തിലെ 2-ആം വാരത്തിൽ ഐപിഒ വിപണിയും ചൂട് പിടിക്കുകയാണ്. രണ്ട് മെയിൻബോർഡ് ഉൾപ്പെടെ എട്ട് ഐപിഒകളാണ് വരുന്ന വാരം നടക്കാനിരിക്കുന്നത്.
ഏതൊക്കെ കമ്പനികളാണ് ഓഹരി വിപണിയിലേക്കിറങ്ങുന്നതെന്നും മറ്റ് വിശദാംശങ്ങളും പരിശോധിക്കാം.

1. പോപ്പുലർ വെഹിക്കിൾസ് & സർവീസസ് ലിമിറ്റഡ്
ഇന്ത്യയിലെ ഏറ്റവും വലിയ വാഹന വില്പന ശൃഘലകളിൽ ഒന്നാണ് പോപ്പുലർ വെഹിക്കിൾസ് & സർവീസസ് ലിമിറ്റഡ്. കമ്പനിയുടെ ഐപിഒ മാർച്ച് 12-ന് സബ്‌സ്‌ക്രിപ്‌ഷനായി തുറക്കുകയും മാർച്ച് 14-ന് അവസാനിക്കുകയും ചെയ്യും.
പ്രൈസ് ബാൻഡ്
ഒരു ഇക്വിറ്റി ഓഹരി 280-295 രൂപ നിരക്കിലാണ് ലഭ്യമാക്കുന്നത്. ഇത്തരത്തിൽ 50 ഓഹരികളുടെ ഗുണിതങ്ങളായി അപേക്ഷിക്കാം. അന്തിമ അലോക്കേഷൻ മാർച്ച് 15 വെള്ളിയാഴ്ച്ച നടക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഐസിഐസിഐ സെക്യൂരിറ്റീസ് ലിമിറ്റഡ്, നുവാമ വെൽത്ത് മാനേജ്‌മെന്‍റ് ലിമിറ്റഡ്, സെൻട്രം ക്യാപിറ്റൽ ലിമിറ്റഡ് എന്നിവ പോപ്പുലർ വെഹിക്കിൾസ് ആൻഡ് സർവീസസ് ഐപിഒയുടെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജർമാരാണ്. അതേസമയം ലിങ്ക് ഇൻടൈം ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡാണ് ഇഷ്യുവിന്‍റെ രജിസ്ട്രാർ.
2. ക്രിസ്റ്റൽ ഇന്‍റെഗ്രേറ്റഡ് സർവീസസ്
ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, പൊതുഭരണം, വിമാനത്താവളങ്ങൾ, റെയിൽവേ, മെട്രോ ഇൻഫ്രാസ്ട്രക്ചർ, റീട്ടെയിൽ മേഖലകൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇന്‍റെഗ്രേറ്റഡ് സർവീസസ് കമ്പനിയാണ് ക്രിസ്റ്റൽ. കമ്പനിയുടെ ഐപിഒ മാർച്ച് 14 ന് സബ്‌സ്‌ക്രിപ്‌ഷനായി തുറക്കുകയും മാർച്ച് 18-ന് അവസാനിക്കുകയും ചെയ്യും.
പ്രൈസ് ബാൻഡ്
175 കോടി രൂപയുടെ പുതിയ ഇഷ്യൂവും 0.18 കോടി ഓഹരികളുടെ വിൽപ്പനയ്ക്കുള്ള ഓഫറും അടങ്ങുന്ന ഒരു ബുക്ക് ബിൽറ്റ് ഇഷ്യൂവാണ് ഐപിഒ. ഐപിഒയുടെ പ്രൈസ് ബാൻഡ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഇംഗ വെഞ്ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് ആണ് ഐപിഒയുടെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജർ, ലിങ്ക് ഇൻടൈം ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ആണ് ഇഷ്യുവിന്‍റെ രജിസ്ട്രാർ.
3. പ്രഥമ ഇപിസി പ്രോജക്‌ട്‌സ്
വെൽഡിംഗ്, ടെസ്റ്റിംഗ്, കമ്മീഷൻ ചെയ്യൽ എന്നിവയുൾപ്പെടെ വിപുലമായ ഗ്യാസ് പൈപ്പ്‌ലൈൻ പദ്ധതികളിലാണ് പ്രഥമ ഇപിസി പ്രോജക്ട്‌സ് ലിമിറ്റഡ് ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. ഐപിഒ മാർച്ച് 11-ന് സബ്‌സ്‌ക്രിപ്‌ഷനായി തുറക്കുകയും മാർച്ച് 13-ന് അവസാനിക്കുകയും ചെയ്യുന്നു.
പ്രൈസ് ബാൻഡ്
ഒരു ഷെയറിന് 71 രൂപ മുതൽ 75 രൂപ വരെയാണ്. ബീലൈൻ ക്യാപിറ്റൽ അഡ്വൈസേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് ഇഷ്യുവിന്‍റെ ലീഡ് മാനേജറും ലിങ്ക് ഇൻടൈം ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഇഷ്യുവിന്‍റെ രജിസ്ട്രാറും ആയിരിക്കും.
4. റോയൽ സെൻസ്
മെഡിക്കൽ ഉപകരണൾ വിതരണം ചെയ്യുന്ന കമ്പനിയാണ് റോയൽ സെൻസ്. ഐപിഒ മാർച്ച് 12-ന് ആരംഭിക്കും. ഇഷ്യൂവിലൂടെ 14.5 ലക്ഷം ഓഹരികൾ നൽകി 9.86 കോടി രൂപ സമാഹരിക്കാനാണ് കമ്പനിയുടെ ലക്ഷ്യം. ഇഷ്യൂ മാർച്ച് 14-ന് അവസാനിക്കും. ഓഹരികളുടെ അലോട്ട്‌മെന്‍റ് 15-ന് പൂർത്തിയാവും.
പ്രൈസ് ബാൻഡ്
പത്തു രൂപ മുഖവിലയുള്ള ഓഹരിയൊന്നിന് 68 രൂപയാണ് ഇഷ്യൂ വില. കുറഞ്ഞത് 2000 ഓഹരികൾക്കായി അപേക്ഷിക്കാം. റീട്ടെയിൽ നിക്ഷേപകർക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 136,000 രൂപയാണ്.
5. സിഗ്നോറിയ ക്രിയേഷൻ
സ്ത്രീകളുടെ വസ്ത്ര നിർമാണ-വിതരണ മേഖലകളിലാണ് സിഗ്നോറിയ ക്രിയേഷൻ പ്രവർത്തിക്കുന്നത്. കമ്പനിയുടെ ഐപിഒ മാർച്ച് 12-ന് സബ്‌സ്‌ക്രിപ്‌ഷനായി തുറക്കുകയും മാർച്ച് 14-ന് അവസാനിക്കുകയും ചെയ്യും.
പ്രൈസ് ബാൻഡ്
പത്തു രൂപ മുഖവിലയുള്ള ഓഹരിയുടെ പ്രൈസ് ബാൻഡ് 61 രൂപ മുതൽ 65 രൂപ വരെയാണ്. കുറഞ്ഞത് 2000 ഓഹരികൾക്കായി അപേക്ഷിക്കണം. റീട്ടെയിൽ നിക്ഷേപകർക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 130,000 രൂപയാണ്.
ഐപിഒയുടെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജർ ഹോലാനി കൺസൾട്ടന്‍റ്സ് പ്രൈവറ്റ് ലിമിറ്റഡാണ്, അതേസമയം ബിഗ്ഷെയർ സർവീസസ് പ്രൈവറ്റ് ലിമിറ്റഡാണ് ഇഷ്യുവിന്‍റെ രജിസ്ട്രാർ.

6. എവിപി ഇൻഫ്രാകോൺ
ഇൻഫ്രാസ്ട്രക്ചർ കൺസ്ട്രക്‌ഷൻ കമ്പനിയായ എവിപി ഇൻഫ്രാകോണിന്‍റെ ഐപിഒ മാർച്ച് 13-ന് സബ്‌സ്‌ക്രിപ്‌ഷനായി തുറക്കുകയും മാർച്ച് 15-ന് അവസാനിക്കുകയും ചെയ്യും.
പ്രൈസ് ബാൻഡ്
71 രൂപ മുതൽ 75 രൂപ വരെയാണ് പ്രൈസ് ബാൻഡ് നിശ്ചയിച്ചിരിക്കുന്നത്. 52.34 കോടി രൂപയുടെ ബുക്ക് ബിൽറ്റ് ഇഷ്യുവാണ്.
ഷെയർ ഇന്ത്യ ക്യാപിറ്റൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡാണ് ഐപിഒയുടെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജർ, പൂർവ ഷെയർജിസ്ട്രി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ആണ് ഇഷ്യുവിന്‍റെ രജിസ്ട്രാർ.
7. എൻഫ്യൂസ് സൊല്യൂഷൻസ്
കമ്പനിയുടെ ഐപിഒ മാർച്ച് 15-ന് സബ്‌സ്‌ക്രിപ്‌ഷനായി തുറക്കുകയും മാർച്ച് 19-ന് അവസാനിക്കുകയും ചെയ്യുന്നു. ഇത് 23.38 ലക്ഷം ഷെയറുകളുടെ ഒരു ബുക്ക് ബിൽറ്റ് ഇഷ്യുവാണ്.
പ്രൈസ് ബാൻഡ്
എൻഫ്യൂസ് സൊല്യൂഷൻസ് ഐപിഒയുടെ പ്രൈസ് ബാൻഡ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഐപിഒയുടെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജർ ഹെം സെക്യൂരിറ്റീസ് ലിമിറ്റഡാണ്, അതേസമയം ബിഗ്ഷെയർ സർവീസസ് പ്രൈവറ്റ് ലിമിറ്റഡാണ് ഇഷ്യുവിന്‍റെ രജിസ്ട്രാർ.
8. കെപി ഗ്രീൻ എഞ്ചിനീയറിംഗ്
സ്റ്റീൽ ഉൽപ്പന്ന നിർമ്മാതാക്കളായ കെപി ഗ്രീൻ എഞ്ചിനീയറിംഗ് ലിമിറ്റഡിന്‍റെ ഐപിഒ മാർച്ച് 15-ന് സബ്‌സ്‌ക്രിപ്‌ഷനായി തുറക്കുകയും 2024 മാർച്ച് 19-ന് അവസാനിക്കുകയും ചെയ്യുന്നു.
പ്രൈസ് ബാൻഡ്
ഒരു ഓഹരിക്ക് 137 രൂപ മുതൽ 144 രൂപ വരെയാണ് പ്രൈസ് ബാൻഡ് നിശ്ചയിച്ചിരിക്കുന്നത്. 1.31 കോടി ഇക്വിറ്റി ഷെയറുകളുടെ പുതിയ ഇഷ്യു ഉൾപ്പെടുന്ന ബുക്ക്-ബിൽറ്റ് ഇഷ്യു വഴി പ്രൈമറി മാർക്കറ്റിൽ നിന്ന് 189.50 കോടി രൂപ സമാഹരിക്കാനാണ് കമ്പനി പദ്ധതിയിടുന്നത് .
ഐപിഒയുടെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജർ ബീലൈൻ ക്യാപിറ്റൽ അഡൈ്വസേഴ്സ് പ്രൈവറ്റ് ലിമിറ്റഡാണ്, ബിഗ്ഷെയർ സർവീസസ് പ്രൈവറ്റ് ലിമിറ്റഡാണ് ഇഷ്യുവിന്‍റെ രജിസ്ട്രാർ.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications