പ്രാരംഭ ഓഹരി വിൽപ്പന ( ഐപിഒ ) വഴി മികച്ച ലാഭമാണ് കഴിഞ്ഞ സാമ്പത്തിക വർഷം നിക്ഷേപകർ നേടിയത്. 2023- ൽ 57 ഐപിഒകൾ ആരംഭിച്ച് ഏകദേശം 49,437 കോടി രൂപ സമാഹരിച്ചു. പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി ഓഹരി വിപണി വലിയ കുതിപ്പിലേക്ക് പോകുമെന്നാണ് വിലയിരുത്തുന്നത്. അതുകൊണ്ടു തന്നെ നിക്ഷേപകരും ആകാംഷയിലാണ്. പുതിയ സാമ്പത്തിക വർഷത്തിലെ ആദ്യ ട്രേഡിംഗ് ദിവസമാണ് തിങ്കളാഴ്ച. വിപണി സൂചികകൾ കഴിഞ്ഞ ദിവസങ്ങളിൽ നേടിയ മുന്നേറ്റം തന്നെ ആദ്യ ദിവസം നിക്ഷേപകർ പ്രതീക്ഷിരക്കുന്നുണ്ട്.
പുതിയ വാരത്തിൽ ഒരു കമ്പനി മാത്രമാണ് ഐപിഒ വഴി വിപണിയിലേക്കെത്തുന്നത്. ടെലികോം ഓപ്പറേറ്ററായ ഭാരതി എയർടെല്ലിൻ്റെ ഉപസ്ഥാപനമായ ഭാരതി ഹെക്‌സാകോമിൻ്റെ പ്രാരംഭ ഓഹരി വിൽപ്പനയാണ് അടുത്ത ആഴ്ച നടക്കുക. അതോടൊപ്പം മറ്റ് ചില കമ്പനികളുടെ ഐപിഒ അവസാനിക്കുകയും ചെയ്യും. എന്തായാലും കാര്യങ്ങളെല്ലാം വിശദമായി നോക്കാം.

1. ഭാരതി ഹെക്‌സാകോം ഐപിഒ
2024-25 സാമ്പത്തിക വർഷത്തിലെ ആദ്യ ഐപിഒ ആണ് ഭാരതി ഹെക്‌സാകോം ഐപിഒ. ഐപിഒ ഏപ്രിൽ 3-ന് സബ്‌സ്‌ക്രിപ്‌ഷനായി തുറക്കുകയും ഏപ്രിൽ 5-ന് അവസാനിക്കുകയും ചെയ്യും. 4,275 കോടി രൂപയുടെ ബുക്ക് ബിൽറ്റ് ഇഷ്യുവാണ്, ഇത് പൂർണ്ണമായും 7.5 കോടി ഓഹരികളുടെ വിൽപ്പനയ്ക്കുള്ള ഓഫറാണ്. ഐപിഒ പൂർണ്ണമായും ഓഫർ ഫോർ സെയിൽ ആയതിനാൽ, മുഴുവൻ വരുമാനവും വിൽക്കുന്ന ഷെയർഹോൾഡർമാർക്ക് പോകും. കമ്പനിക്ക് ഇഷ്യൂവിൽ നിന്ന് ഫണ്ടുകളൊന്നും ലഭിക്കില്ല.
ഒരു ഷെയറിന് 542 മുതൽ 570 രൂപ വരെയാണ് പ്രൈസ് ബാൻഡ് നിശ്ചയിച്ചിരിക്കുന്നത് . എസ്ബിഐ ക്യാപിറ്റൽ മാർക്കറ്റ്‌സ് ലിമിറ്റഡ്, ആക്‌സിസ് ക്യാപിറ്റൽ ലിമിറ്റഡ്, ബോബ് ക്യാപിറ്റൽ മാർക്കറ്റ്‌സ് ലിമിറ്റഡ്, ഐസിഐസിഐ സെക്യൂരിറ്റീസ് ലിമിറ്റഡ്, ഐഐഎഫ്എൽ സെക്യൂരിറ്റീസ് ലിമിറ്റഡ് എന്നിവ ഭാരതി ഹെക്‌സാകോം ഐപിഒയുടെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജർമാരാണ്, കെഫിൻ ടെക്‌നോളജീസ് ലിമിറ്റഡാണ് ഇഷ്യുവിൻ്റെ രജിസ്ട്രാർ.
2. റേഡിയോവല്ല ഐപിഒ
റേഡിയോവല്ല ഐപിഒ ബിഡ്ഡിംഗ് മാർച്ച് 27-ന് സബ്‌സ്‌ക്രിപ്‌ഷനായി തുറന്നിരുന്നു. ഇഷ്യൂ ഏപ്രിൽ 2-ന് അവസാനിക്കും. ഐപിഒ 14.25 കോടി രൂപയുടെ ബുക്ക് ബിൽറ്റ് ഇഷ്യുവാണ്, ഇഷ്യൂ പൂർണ്ണമായും 18.75 ലക്ഷം ഓഹരികളുടെ പുതിയ ഇഷ്യൂ ആണ്. 72 രൂപ മുതൽ 76 രൂപ വരെയാണ് പ്രൈസ് ബാൻഡ്.
3. ടിഎസി ഇൻഫോസെക് ഐപിഒ
കമ്പനിയുടെ ഐപിഒ ബിഡ്ഡിംഗ് മാർച്ച് 27-ന് സബ്‌സ്‌ക്രിപ്‌ഷനായി തുറന്നിട്ടുണ്ട്. ഏപ്രിൽ രണ്ടിന് ഐപിഒ അവസാനിക്കും. ഐപിഒ 29.99 കോടി രൂപയുടെ ബുക്ക് ബിൽറ്റ് ഇഷ്യുവാണ്. പൂർണ്ണമായും 28.3 ലക്ഷം ഓഹരികളുടെ പുതിയ ഇഷ്യുവാണ്.

പ്രൈസ് ബാൻഡ് ഒരു ഷെയറിന് 100 മുതൽ 106 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്നത്. ബീലൈൻ ക്യാപിറ്റൽ അഡ്വൈസേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് ആണ് ടിഎസി ഇൻഫോസെക് ഐപിഒയുടെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജർ. സ്കൈലൈൻ ഫിനാൻഷ്യൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് ആണ് ഇഷ്യുവിൻ്റെ രജിസ്ട്രാർ.
4. യാഷ് ഒപ്റ്റിക്സ് & ലെൻസ് ഐപിഒ
കമ്പനിയുടെ ഐപിഒ മാർച്ച് 27-ന് സബ്‌സ്‌ക്രിപ്‌ഷനായി തുറന്നു. ഏപ്രിൽ 3-ന് അവസാനിക്കും. 53.15 കോടി രൂപയുടെ ബുക്ക് ബിൽറ്റ് ഇഷ്യു, പൂർണ്ണമായും 65.62 ലക്ഷം ഓഹരികളുടെ പുതിയ ഇഷ്യൂ ആണ്.
പ്രൈസ് ബാൻഡ് ഒരു ഷെയറിന് 75 മുതൽ 81 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്നത്. ബുക്ക് റണ്ണിംഗ് ലീഡ് മാനേജർ ശ്രേണി ഷെയേഴ്‌സ് ലിമിറ്റഡാണ്. ഇഷ്യൂവിൻ്റെ രജിസ്ട്രാർ ബിഗ്‌ഷെയർ സർവീസസ് പ്രൈവറ്റ് ലിമിറ്റഡാണ്.
5. ജയ് കൈലാഷ് നാംകീൻ ഐപിഒ
ഐപിഒ ബിഡ്ഡിംഗ് 2024 28-ന് സബ്‌സ്‌ക്രിപ്‌ഷനായി തുറന്നു. ഏപ്രിൽ 3-ന് അവസാനിക്കും. 11.93 കോടി രൂപയുടെ ബുക്ക് ബിൽറ്റ് ഇഷ്യുവാണ് , പൂർണ്ണമായും 16.34 ലക്ഷം ഓഹരികളുടെ പുതിയ ഇഷ്യൂയാണിത്. ഒരു ഷെയറിന് 70 മുതൽ 73 രൂപ വരെയാണ് പ്രൈസ് ബാൻഡ് നിശ്ചയിച്ചിരിക്കുന്നത്.
6. കെ2 ഇൻഫ്രാജൻ ഐപിഒ
ഐപിഒ ബിഡ്ഡിംഗ് 2024 മാർച്ച് 28-ന് സബ്‌സ്‌ക്രിപ്‌ഷനായി തുറന്നു. 2024 ഏപ്രിൽ 3-ന് അവസാനിക്കും. 40.54 കോടി രൂപയുടെ ബുക്ക് ബിൽറ്റ് ഇഷ്യുവാണ്, പൂർണ്ണമായും 34.07 ലക്ഷം ഓഹരികളുടെ പുതിയ ഇഷ്യുവാണിത്. പ്രൈസ് ബാൻഡ് ഒരു ഷെയറിന് 111 മുതൽ 119 രൂപ വരെയാണ്.
7. ക്രിയേറ്റീവ് ഗ്രാഫിക്സ് സൊല്യൂഷൻസ് ഇന്ത്യ ഐപിഒ
ക്രിയേറ്റീവ് ഗ്രാഫിക്സ് സൊല്യൂഷൻസ് ഇന്ത്യ ഐപിഒ ബിഡ്ഡിംഗ് മാർച്ച് 28-ന് സബ്‌സ്‌ക്രിപ്‌ഷനായി തുറന്നു. ഏപ്രിൽ 4-ന് അവസാനിക്കും. 54.40 കോടി രൂപയുടെ ബുക്ക് ബിൽറ്റ് ഇഷ്യുവാണ് ഐപിഒ, പൂർണ്ണമായും 64 ലക്ഷം ഓഹരികളുടെ പുതിയ ഇഷ്യൂയാണിത്. പ്രൈസ് ബാൻഡ് ഒരു ഷെയറിന് 80 മുതൽ 85 രൂപ വരെയാണ്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
