ഇസ്രയേൽ- അമേരിക്ക സൈനിക നീക്കത്തിൽ ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടു. ആയത്തുള്ള ഖമേയിയുടെ മകളും മരുമകനും പേരക്കുട്ടിയും വ്യോമക്രമണത്തിൽ കൊല്ലപ്പെട്ടു. ഇറാന്‍റെ ഔദ്യോഗിക മാധ്യമമായ ടെഹ്‌റാന്‍ ഇക്കാര്യം സ്ഥിരീകരിച്ചു. ഖമനെയിയുടെ മരണത്തെതുടര്‍ന്ന് ഇറാനിൽ നാൽപത് ദിവസത്തെ ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചു. ഏഴു ദിവസത്തെ അവധിയും പ്രഖ്യാപിച്ചു.
നടുങ്ങി ലോകം
ഇറാന്റെ പരമാധികാരിയും സൈന്യത്തിന്റെ കമാന്‍ഡര്‍ ഇന്‍ ചീഫുമായിരുന്നു ആയത്തുള്ള അലി ഖമേയി. ഇറാന്റെ ചരിത്രത്തിലെ ഏറ്റവും കരുത്തനായ നേതാക്കളില്‍ ഒരാളായി കണക്കാക്കപ്പെടുന്ന ഖമനയി വധിക്കപ്പെട്ട സംഭവം ലോകത്താകെയും പ്രത്യേകിച്ച് മിഡില്‍ ഈസ്റ്റിലും ഉണ്ടാക്കാനിടയുള്ള പ്രത്യാഘാതങ്ങള്‍ ചെറുതായിരിക്കില്ല. സംഭവത്തില്‍ ലോകരാജ്യങ്ങളും നടുക്കം രേഖപ്പെടുത്തി.
ആയത്തൊള്ള അലി ഖമേയി കൊല്ലപ്പെട്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെയാണ് ലോകത്തെ അറിയിച്ചത്. ചരിത്രത്തിലെ ഏറ്റവും വലിയ ചെകുത്താന്‍ കൊല്ലപ്പെട്ടു' എന്ന് പറഞ്ഞുകൊണ്ടാണ് ഖമനയിയുടെ മരണം ട്രംപ് സ്ഥിരീകരിച്ചത്. ഇറാന്‍ ജനതയ്ക്ക് മാത്രമല്ല, അമേരിക്കയ്ക്കക്കാര്‍ക്കും കൂടി നീതി ലഭിച്ചെന്നും ട്രംപ് പറഞ്ഞിരുന്നു. ഖമേനി മാത്രമല്ല, ഇറാന്റെ തീരുമാനങ്ങൾ എടുക്കുന്ന ഉന്നത നേതൃത്വത്തിലെ ഭൂരിഭാഗം പേരും ഇല്ലാതായെന്ന് ട്രംപ് പറഞ്ഞു. "ഇറാൻ ഭരണകൂടത്തിലെ നിരവധി മുൻനിര നേതാക്കൾ കൊല്ലപ്പെട്ടു. നിലവിൽ തീരുമാനങ്ങൾ എടുക്കാൻ ശേഷിയുള്ള നേതൃത്വം അവിടെ അവശേഷിക്കുന്നില്ല," ട്രംപ് കൂട്ടിച്ചേർത്തു.

അടിയന്തര യോഗം ചേര്‍ന്ന് യുഎന്‍ രക്ഷാസമിതി
മധ്യപൂര്‍വേഷ്യയിലെ സംഘര്‍ഷ സാഹചര്യം കണക്കിലെടുത്ത് അടിയന്തര യോഗം ചേര്‍ന്ന് യുഎന്‍ രക്ഷാസമിതി. സമാധാനം പുനസ്ഥാപിക്കണമെന്ന് സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു. അടിയന്തര ഇടപെടലുകളുമായി യൂറോപ്യന്‍ യൂണിയന്‍ രംഗത്തെത്തി. ഇറാന്‍, ഇസ്രയേല്‍ വിദേശകാര്യ മന്ത്രിമാരെ ഇന്ത്യ ആശങ്കയറിയിച്ചു. ഇറാനെ പിന്തുണച്ച് റഷ്യയും ചൈനയും രംഗത്തെത്തി. അതേസമയം ഇറാനെതിരെ സൈനിക നടപടി അനിവാര്യമെന്ന് ഐക്യരാഷ്ട്രസഭയിൽ ആവർത്തിച്ച് ഇസ്രയേൽ. രാജ്യത്തിൻ്റെ നിലനിൽപ്പിന് ഇറാൻ ഭീഷണിയാണെന്നും ഇസ്രയേൽ യുഎന്നിൽ വ്യക്തമാക്കി. തീവ്രവാദ നിലപാടുള്ള ഒരു ഭരണകൂടത്തെ ഇനിയും അനുവദിക്കാനാവില്ലെന്നും ഇസ്രയേൽ യുഎൻ സുരക്ഷാ സമിതിയിൽ പറഞ്ഞു.
നയതന്ത്ര ചർച്ചകൾക്ക് ഇവിടെ പ്രസക്തിയില്ലെന്നും ഇറാനെ സൈനികമായി നേരിടണമെന്നും ഇസ്രയേൽ അംബാസഡർ ആവശ്യപ്പെട്ടു. ആക്രമണങ്ങൾ നടക്കുന്ന മേഖലയിൽ ശാശ്വത സമാധാനം ഉണ്ടാകണമെങ്കിൽ ഇറാൻ ഭരണകൂടം മാറണമെന്നും ഇസ്രയേൽ വ്യക്തമാക്കി.
കൊല്ലപ്പെട്ടത് 250-ൽഅധികം പേർ
വിവിധ രാജ്യങ്ങളുമായി ഏറ്റുമുട്ടൽ തുടരുന്ന ഇറാനിൽ ഒറ്റ ദിവസത്തിനിടെ 201 പേർ കൊല്ലപ്പെട്ടതായി ഇറാനിയൻ റെഡ് ക്രസൻ്റ് സൊസൈറ്റി. 747 പേർക്ക് പരിക്കേറ്റതായും ഇവർ പുറത്തുവിട്ട കണക്കിൽ പറയുന്നു. ഇറാനിലെ 24 പ്രവിശ്യകളിൽ യുഎസ്-ഇസ്രയേൽ ആക്രമണം നടന്നതായും റെഡ് ക്രസൻ്റ് വ്യക്തമാക്കുന്നു.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
