ഇറാനിലെ ഉന്നത കമാൻഡർ വ്യോമാക്രമണത്തിൽ ബാഗ്ദാദിൽ കൊല്ലപ്പെട്ടുവെന്ന് പെന്റഗൺ സ്ഥിരീകരിച്ചതിനെത്തുടർന്ന് രാവിലെ വ്യാപാര സമയത്ത് എണ്ണവില കുതിച്ചുയർന്നു. ബഗ്ദാദ് വിമാനത്താവള റോഡിൽ യുഎസ് നടത്തിയ ആക്രമണത്തിലാണ് ജനറൽ കാസെം സൊലൈമാനിയും ഇറാൻ പൗരസേന കമാൻഡർ അബു മഹ്ദിയും ഉൾപ്പെടെ ആറുപേർ കൊല്ലപ്പെട്ടത്. ആക്രമണം വിദേശത്തെ യുഎസ് പൗരന്മാരുടെ സുരക്ഷയ്ക്കെന്നാണ് വിശദീകരണം.
കൊലപാതക വാർത്ത പുറത്തു വന്നതിനെ തുടർന്ന് യുഎസ്-ഇറാൻ-ഇറാഖ് ബന്ധം കൂടുതൽ വഷളാകുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. ഇതിനെ തുടർന്ന് ക്രൂഡ് ഓയിൽ വില 4% വരെ ഉയർന്നു. ഏഷ്യയിൽ ബ്രെൻറ് ക്രൂഡ് ബാരലിന് 2.88 ശതമാനം ഉയർന്ന് 68.14 ഡോളറിലെത്തി. യുഎസ് ക്രൂഡ് ബാരലിന് 2.70 ശതമാനം ഉയർന്ന് 62.82 ഡോളറിലെത്തി.

ഇറാനിലെ എലൈറ്റ് റെവല്യൂഷണറി ഗാർഡിന്റെ പ്രത്യേക സേന യൂണിറ്റിന് നേതൃത്വം നൽകിയ വ്യക്തിയായിരുന്നു സൊലൈമാനി. ഇറാഖിലുള്‍പ്പെടയുള്ള യു.എസ് ഉദ്യോഗസ്ഥരെ വകവരുത്താന്‍ സൊലൈമാന്‍ നീക്കം നടത്തുന്നുണ്ടായിരുന്നെന്നും അമേരിക്കയ്ക്കു പുറത്തുള്ള യു.എസ് ഉദ്യോഗസ്ഥരെ രക്ഷപ്പെടുത്താന്‍ വേണ്ടിയാണ് ഇദ്ദേഹത്തെ വക വരുത്തിയതെന്നും പെന്റഗണ്‍ മാധ്യമങ്ങളോട് പറഞ്ഞു.
ആക്രമണം ട്രംപിന്റെ നേരിട്ടുള്ള ഉത്തരവ് പ്രകാരമെന്നാണ് വൈറ്റ് ഹൗസ് വ്യത്തങ്ങളിൽ നിന്നുള്ള വിവരം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
