ട്രെയിൻ യാത്ര ചെയ്യുന്നവരാണ് നിങ്ങളെങ്കിൽ ഇന്ന് മുതൽ ടിക്കറ്റ് ബുക്കിംഗ് സംവിധാനത്തിൽ വരുന്ന മാറ്റം നിങ്ങൾ അറിഞ്ഞിരിക്കണം. കാരണം പെട്ടെന്ന് ടിക്കറ്റ് ബുക്ക് ചെയ്യാൻ ഇത് നിങ്ങളെ സഹായിക്കും. ഐആർസിടിസി ഉപയോക്താക്കൾക്ക് ഇനി മുതൽ അർധരാത്രി 12 മണി ടിക്കറ്റുകൾ ബുക്ക് ചെയ്യാനാകും. ആധാർ മുഖേന കെവൈസി പൂർത്തിയാക്കിയ ഐആർസിടിസി ഉപയോക്താക്കൾക്കാണ് ഈ അവസരം ലഭിക്കുക.
നേരത്തെ രാത്രി 11:45 വരെ മാത്രമെ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് സമയം അനുവദിച്ചിരുന്നുള്ളൂ. നിലവിൽ ഈ സമയപരിധി 15 മിനിറ്റ് കൂടി നീട്ടി നൽകിയിരിക്കുകയാണ് റെയിൽവേ. ഇത് ട്രെയിൻ യാത്രയെ ആശ്രയിക്കുന്നവർക്ക് വലിയ ആശ്വാസമാകും. പെട്ടെന്ന് യാത്ര നിശ്ചയിക്കുന്ന പലർക്കും നിലവിലെ മാറ്റാം ഉപയോഗപ്രദമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആർക്കൊക്കെ പ്രയോജനം ?
ഐആർസിടിസി അക്കൗണ്ടുമായി ആധാർ കാർഡ് ബന്ധിപ്പിച്ച ഉപയോക്താക്കൾക്ക് മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുക. 2026 ജനുവരി 12 മുതൽ പുതിയ സമയക്രമം പ്രാബല്യത്തിൽ വരും. റിസർവേഷൻ സംവിധാനത്തിന്‍റെ പ്രയോജനങ്ങൾ യഥാർത്ഥ യാത്രക്കാരിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കുകയും, തട്ടിപ്പുകാരുടെ ദുരുപയോഗം തടയുകയുമാണ് ഈ നീക്കത്തിന്റെ ലക്ഷ്യമെന്ന് റെയിൽവേ പറയുന്നു. കൂടുതൽ സുരക്ഷിതമായ ബുക്കിംഗ് ഉറപ്പാക്കുന്നതിനും ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് റെയിൽവേ ഈ നീക്കം നടത്തുന്നത്.

യാത്രക്കാർക്ക് ടിക്കറ്റ് ബുക്കിംഗിൽ കൂടുതൽ സൗകര്യവും സമയവും ലഭ്യമാക്കാൻ ഈ തീരുമാനം സഹായിക്കുമെന്ന് റെയിൽവേ മന്ത്രാലയം വ്യക്തമാക്കി. അതേസമയം, ആധാർ ലിങ്ക് ചെയ്യാത്ത സാധാരണ ഉപയോക്താക്കൾക്ക് പഴയ സമയക്രമം തന്നെ തുടരാനാണ് സാധ്യത.
ടിക്കറ്റ് ബുക്കിംഗിൽ ഇളവ്
ഇന്ത്യൻ റെയിൽവേയുടെ സൂപ്പർ ബുക്കിങ് പ്ലാറ്റ് ഫോമായാണ് റെയിൽ വൺ ആപ്പ്. ടിക്കറ്റ് ബുക്കിംഗ്, ട്രെയിൻ ട്രാക്കിംഗ് , ഭക്ഷണം ഓർഡർ ചെയ്യാനുള്ള സൗകര്യം തുടങ്ങി യാത്രകാർക്ക് സൗകര്യപ്രദമാകുന്ന നിരവധി സേവനങ്ങളാണ് റെയിൽവൺ ആപ്പിലൂടെ ലഭിക്കുക. റെയിൽ വൺ ആപ്പ് വഴി ബുക്ക് ചെയ്യുന്ന ജനറൽ ടിക്കറ്റുകൾക്ക് മൂന്ന് ശതമാനം വരെ ഇളവ് ലഭിക്കുന്നതാണ്. ജനുവരി 14 മുതൽ ഈ ആനുകൂല്യം ഓരോ യാത്രകാർക്കും ലഭിച്ചുതുടങ്ങുമെന്ന് റെയിൽവേ മന്ത്രാലയം നേരത്തെ തന്നെ അറിയിച്ചിരുന്നു. വരുന്ന ജൂലൈ 17 വരെ ഈ ഓഫർ ഇതേ രീതിയിൽ ലഭ്യമാണെന്നും അറിയിപ്പിൽ പറയുന്നുണ്ട്. ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളിൽ റെയിൽവൺ ആപ്പ് ലഭ്യമാണ്.
റെയിൽവേയുടെ ഈ പുതിയ നീക്കം സാധാരണക്കാരായ യാത്രക്കാർക്ക് വലിയ ആശ്വാസമാകും. ക്യൂ നിൽക്കാതെ മൊബൈലിലൂടെ വേഗത്തിൽ ടിക്കറ്റുകൾ എടുക്കാമെന്നതിന് പുറമെ, സാമ്പത്തിക ലാഭം കൂടി ലഭിക്കുന്നത് ഡിജിറ്റൽ ഇടപാടുകളിലേക്ക് കൂടുതൽ ആളുകളെ ആകർഷിക്കാൻ സഹായിക്കും. റെയിൽവൺ ആപ്പിന്റെ ഉപയോഗം വർദ്ധിപ്പിക്കാനും കൂടുതൽ സുതാര്യമായ സേവനം ഉറപ്പാക്കാനും ഈ ഓഫർ കാലയളവ് റെയിൽവേ പ്രയോജനപ്പെടുത്തുന്നു.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

ഓഗസ്റ്റിൽ ബാങ്ക് അവധികൾ ഏറെ; പണമിടപാടുകൾ മുടങ്ങാതെ നടത്താൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ!



Click it and Unblock the Notifications