ട്രെയിൻ യാത്രക്കാർക്കു വേണ്ടി പുതിയ മാറ്റങ്ങൾ അവതരിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. സമീപകാലത്തായി ട്രെയിൻ ടിക്കറ്റ് ബുക്കിംഗുമായി ബന്ധപ്പെട്ട് വിവിധ പരിഷ്കാരങ്ങളാണ് വന്നത്. ഇതു പ്രകാരം ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് കൂടുതൽ എളുപ്പമാക്കാൻ ഇന്ത്യൻ റെയിൽവേക്ക് സാധിച്ചിട്ടുണ്ട്. അതായത് ഇപ്പോൾ ഐആർസിടിസി വെബ്സൈറ്റിലൂടെ, ആധാർ സ്ഥിരീകരണം പൂർത്തിയാക്കിയ അക്കൗണ്ടുകൾ വഴി മാത്രമേ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കുകയുള്ളു
യാത്രക്കാരുടെ സുരക്ഷയും, സുഖപ്രദമായ യാത്രയും ലക്ഷ്യമിട്ടു കൊണ്ടാണ് ഈ മാറ്റം കൊണ്ട് വന്നിരിക്കുന്നത്. ഇത്തരത്തിൽ ഓൺലൈൻ ടിക്കറ്റുകൾക്ക് പ്രാധാന്യം നൽകുന്നതിനാൽ തട്ടിപ്പുകൾ തടയാനും സാധിക്കും. ഇതു മാത്രമല്ല ടിക്കറ്റ് ബുക്ക് ചെയ്യുന്നതിൻ്റെ സമയക്രമത്തിലും വലിയ മാറ്റങ്ങൾ വന്നിട്ടുണ്ട്. ഇതെല്ലാം ആധാർ അധിഷ്ഠിത സ്ഥിരീകരണം പൂർത്തിയാക്കിയ അക്കൗണ്ടുകൾക്ക് പ്രാധാന്യം നൽകിക്കൊണ്ടാണ് പരിഷ്കരിച്ചിരിക്കുന്നത്.
എന്നാൽ, ഇന്ത്യൻ റെയിൽവേയുടെ കൗണ്ടറുകൾ വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനുള്ള സമയക്രമത്തിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. അതായത് റിസർവേഷൻ ആരംഭിച്ച് ആദ്യ മിനിറ്റുകൾക്കുള്ളിൽ ഇന്ത്യൻ റെയിൽവേയുടെ അംഗീകൃത ടിക്കറ്റിംഗ് ഏജന്റുമാർക്ക് ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ അനുവാദമില്ല എന്ന് റെയിൽവേ മന്ത്രാലയം പ്രസ്താവനയിൽ പറയുന്നുണ്ട്. ഇനി വരാനിരിക്കുന്ന അപ്ഡേറ്റുകളെ കുറിച്ചും ഇന്ത്യൻ റെയിൽവേ വ്യക്തമാക്കുന്നുണ്ട്. അതിനെ കുറിച്ച് അറിയാം.

ഇന്ത്യൻ റെയിൽവേയുടെ പുതിയ അപ്ഡേറ്റ്
ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിൽ പുതിയ മാറ്റങ്ങൾ വരുന്നു. ഇനി മുതൽ രാവിലെയുള്ള സമയത്ത് ടിക്കറ്റ് റിസർവ് ചെയ്യണമെങ്കിൽ ആധാർ അടിസ്ഥാനമാക്കിയുള്ള സ്ഥിരീകരണം നിർബന്ധമാണെന്ന് ഐആർസിടിസി വ്യക്തമാക്കുന്നു.
"2025 ഒക്ടോബർ 28 മുതൽ, ടിക്കറ്റ് ബുക്കിംഗ് ആരംഭിക്കുന്നതിന് മുന്നേ ആദ്യ ദിവസം രാവിലെ 8 മുതൽ 10 വരെ ആധാർ സ്ഥിരീകരണം പൂർത്തിയാക്കിയ ഉപയോക്താക്കൾക്ക് മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാൻ അനുവാദമുള്ളൂ," ഐആർസിടിസി പ്രസ്താവനയിൽ പറഞ്ഞു. ഈ പ്രസ്താവന ഉപയോക്താക്കൾക്ക് പെട്ടെന്ന് തന്നെ ടിക്കറ്റ് ലഭ്യമാക്കാൻ അവസരം നൽകുന്നു.
തത്കാൽ ബുക്കിംഗ് നിയമങ്ങൾ
ഈ വർഷം ഇന്ത്യൻ റെയിൽവേ തത്കാൽ ബുക്കിംഗ് നിയമങ്ങളിൽ വമ്പൻ മാറ്റങ്ങളാണ് കൊണ്ടു വന്നിരിക്കുന്നത്. ഇതുപ്രകാരം, ഐആർസിടിസിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും മൊബൈൽ ആപ്പിലൂടെയും ബുക്ക് ചെയ്യുന്ന തത്കാൽ ടിക്കറ്റുകൾ ആധാർ സ്ഥിരീകരണം പൂർത്തിയാക്കിയ ഉപയോക്താക്കൾക്ക് മാത്രമേ ലഭ്യമാകൂ. ബുക്കിംഗ് ആരംഭിക്കുന്ന ആദ്യ 30 മിനിറ്റുകളിൽ തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ ഇന്ത്യൻ റെയിൽവേയുടെ അംഗീകൃത ടിക്കറ്റിംഗ് ഏജന്റുമാർക്ക് അനുവാദമില്ല എന്നതും ശ്രദ്ധേയമാണ്.
ഇന്ത്യൻ റെയിൽവേ യാത്രക്കാർക്കു വേണ്ടി പുതിയ നിയമങ്ങൾ ആവിഷ്കരിച്ചു. ഇത് യാത്ര കൂടുതൽ സുരക്ഷിതമാക്കുന്നതിനും കാരണമാവുന്നു. തിരിച്ചറിയൽ രേഖയില്ലാതെ യാത്ര ചെയ്യുന്നവർക്കും, നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കും ഇതൊരു വലിയ തിരിച്ചടിയായി മാറുന്നു.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications