ട്രെയിൻ യാത്ര എല്ലാവർക്കും ഇഷ്ടമാണ്. എന്നാൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുക എന്നത് ഭഗീരഥ പ്രയത്നമാണ്. നിരവധി നിബന്ധനകളും നിർദ്ദേശങ്ങളും ട്രെയിൻ ടിക്കറ്റ് ബുക്കിംഗുമായി ഉണ്ട്. അതുകൊണ്ടുതന്നെ അവ ശ്രദ്ധിച്ചില്ലെങ്കിൽ ആവശ്യമുള്ള ട്രെയിൻ ടിക്കറ്റ് ലഭിക്കാതെ വരും. ഒക്ടോബർ 1 മുതൽ പുതിയ നിയമം നടപ്പിലാക്കാൻ ഒരുങ്ങുകയാണ് ഇന്ത്യൻ റെയിൽവേ. അത് എന്താണെന്ന് നോക്കാം.
ആധാർ നിർബന്ധം
ജനറൽ റിസർവേഷൻ ആരംഭിച്ച് ആദ്യ 15 മിനിറ്റിനുള്ളിൽ ഓൺലൈൻ വഴി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യണമെങ്കിൽ ഇനി ആധാർ നിർബന്ധം. ഒക്ടോബർ ഒന്നാം തീയതി മുതലാണ് ആദ്യ 15 മിനിറ്റിൽ ഓൺലൈൻ വഴി ടിക്കറ്റ് ബുക്ക് ചെയ്യണമെങ്കിൽ ആധാർ നിർബന്ധമാക്കിയത്. ഈ 15 മിനിറ്റ് സമയപരിധിക്ക് ശേഷം, അംഗീകൃത ടിക്കറ്റ് ഏജന്റുമാർക്ക് ഓൺലൈൻ റിസർവേഷനുകൾ ബുക്ക് ചെയ്യാൻ അനുവാദമുണ്ടാകുമെന്ന് മന്ത്രാലയ ഉദ്യോഗസ്ഥർ വ്യക്തമാക്കി. പിആർഎസ് കൗണ്ടറുകളിൽ അംഗീകൃത ടിക്കറ്റിംഗ് ഏജന്റുമാർക്ക് നിലവിലുള്ള 10 മിനിറ്റ് നിയന്ത്രണം തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി.
"റിസർവേഷൻ സംവിധാനത്തിന്‍റെ പ്രയോജനങ്ങൾ യഥാർത്ഥ ഉപയോക്താക്കളിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കുകയും അനധികൃത അല്ലെങ്കിൽ സത്യസന്ധമല്ലാത്ത ഏജന്റുമാരുടെ ദുരുപയോഗം തടയുകയും ചെയ്യുക എന്നതാണ് ഈ നടപടിയുടെ ലക്ഷ്യം. ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി) വെബ്‌സൈറ്റിലൂടെയും അതിന്‍റെ മൊബൈൽ ആപ്പിലൂടെയുമുള്ള ഓൺലൈൻ ബുക്കിംഗുകൾക്ക് മാത്രമേ പുതിയ നിയമം ബാധകമാകൂ" എന്ന് ഇന്ത്യൻ റെയിൽവേ പ്രസ്ഥാവനയിലൂടെ വ്യക്തമാക്കി.
ആദ്യ 15 മിനിറ്റ്: ആധാർ അംഗീകൃത ഉപയോക്താക്കൾക്ക് മാത്രമേ ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയൂ.
15 മിനിറ്റിനുശേഷം: ബുക്കിംഗ് സാധാരണ നിലയിലേക്ക് മടങ്ങുന്നു; രജിസ്റ്റർ ചെയ്ത എല്ലാ ഉപയോക്താക്കൾക്കും ബുക്ക് ചെയ്യാം.
പിആർഎസ് കൗണ്ടറുകൾ: മാറ്റങ്ങളൊന്നുമില്ല; ഫിസിക്കൽ ടിക്കറ്റ് ബുക്കിംഗുകൾ പതിവുപോലെ തുടരുന്നു.
അംഗീകൃത ഏജന്റുമാർ: തത്കാൽ ബുക്കിംഗുകൾക്ക് 10 മിനിറ്റ് നിയന്ത്രണം തുടരും

തത്കാലിനും ആധാർ നിർബന്ധം
തൽക്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിന് ജൂലൈ ഒന്നുമുതൽ ആധാർ നിർബന്ധമാക്കിയിരുന്നു. തൽക്കാൽ പദ്ധതിയുടെ ആനുകൂല്യങ്ങൾ സാധാരണ ഉപയോക്താക്കൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനാണ് ആധാർ നിർബന്ധമാക്കുന്നതെന്ന് ജൂൺ പത്തിന് പുറപ്പെടുവിച്ച സർക്കുലറിൽ മന്ത്രാലയം വ്യക്തമാക്കുന്നു. ഇക്കാര്യം എല്ലാ സോണുകളെയും അറിയിക്കുകയും ചെയ്തു.
കംപ്യൂട്ടറൈസ്ഡ് പാസഞ്ചർ റിസർവേഷൻ സിസ്റ്റം (PRS) കൗണ്ടറുകളിലും അംഗീകൃത ഏജന്‍റുമാർ വഴിയും ബുക്ക് ചെയ്യുന്ന തത്കാൽ ടിക്കറ്റുകൾക്ക് ബുക്കിങ് സമയത്ത് ഉപയോക്താവ് നൽകിയ മൊബൈൽ നമ്പറിൽ ലഭിക്കുന്ന ഒടിപി നൽകി സ്ഥിരീകരണം നടത്തേണ്ടതുണ്ട്. ഈ ഒടിപി വ്യവസ്ഥ 2025 ജൂലൈ 15 മുതൽ പ്രാബല്യത്തിലുണ്ട്. മാറ്റങ്ങൾ എല്ലാ യാത്രക്കാരും ശ്രദ്ധിക്കണമെന്ന് റെയ്‌ൽവേ മന്ത്രാലയം അഭ്യർഥിച്ചു. അസൗകര്യം ഒഴിവാക്കാൻ ഐആർസിടിസി ഉപയോക്തൃ പ്രൊഫൈലുകളുമായി ആധാർ ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കാൻ റെയ്‌ൽവേ എല്ലാ ഉപയോക്താക്കളെയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
ശ്രദ്ധിക്കണ്ട കാര്യങ്ങൾ
ഐആർസിടിസി അക്കൗണ്ടിൽ ആധാർ സ്ഥിരീകരണം പൂർത്തിയാക്കിയിട്ടില്ലെങ്കിൽ അത് പൂർത്തിയാക്കുക. നിങ്ങളുടെ മൊബൈൽ നമ്പർ ആധാറുമായി ലിങ്ക് ചെയ്തിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക. കാരണം, ഈ നമ്പറിലേക്കാണ് ഒ ടി പികൾ അയയ്ക്കുന്നത്.
ഐആർസിടിസി അക്കൗണ്ടുമായി ബന്ധിപ്പിക്കണം. എങ്ങനെയെന്ന് ഇതാ:
ഘട്ടം 1: നിങ്ങളുടെ IRCTC അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യുക.
ഘട്ടം 2: 'എന്റെ പ്രൊഫൈൽ' വിഭാഗത്തിലേക്ക് പോകുക.
ഘട്ടം 3: 'ആധാർ പ്രാമാണീകരണം' തിരഞ്ഞെടുക്കുക.
ഘട്ടം 4: നിങ്ങളുടെ 12 അക്ക ആധാർ നമ്പർ നൽകുക.
ഘട്ടം 5: നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് അയച്ച OTP ഉപയോഗിച്ച് സ്ഥിരീകരണ പ്രക്രിയ പൂർത്തിയാക്കുക.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications